അവര്‍ ആവശ്യപ്പെട്ടപ്പോഴും ഞാന്‍ ഒരു ഡിമാന്‍ഡ് വെച്ചിരുന്നു, കൃഷി തുടങ്ങിയതങ്ങനെ: കൃഷ്ണ പ്രസാദ്
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കൃഷ്ണപ്രസാദ്. കൗമാര പ്രായം മുതല്‍ സിനിമയില്‍ സജീവമായ കൃഷ്ണ പ്രസാദ് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകളിലും സീരിയലുകളിലും ഒരു പോലെ തിളങ്ങിയ നടന്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് ജയസൂര്യയുടെ പ്രസംഗത്തിലിടൂടെയാണ്.
അന്ന് കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദിന് ആറ് മാസമായി നെല്ല് വിറ്റതിന്റെ പണം കിട്ടിയിട്ടില്ലെന്നായിരുന്നു ജയസൂര്യയുടെ പരാമര്‍ശം. സപ്ലൈയ്‌ക്കോക്ക് നെല്ല് കൊടുത്തിട്ട് അതിന്റെ പണം കിട്ടിയിട്ടില്ലെന്നായിരുന്നു ജയസൂര്യ പറഞ്ഞത്. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണെന്നും അന്ന് ജയസൂര്യ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടത്തിയ കൃഷി മന്ത്രി ഇത് തെറ്റാണെന്ന് കണ്ടെത്തി.

പിന്നാലെ കൃഷ്ണപ്രസാദും തനിക്ക് പണം കിട്ടിയിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ചിരുന്നു. താന്‍ ഉപവാസം ഇരുന്നത് മറ്റു കര്‍ഷകര്‍ക്ക് കിട്ടാന്‍ വേണ്ടിയാണെന്നായിരുന്നു അന്ന് കൃഷ്ണ പ്രസാദ് പറഞ്ഞത്. താന്‍ കൃഷിക്കാരുടെ പല സമരത്തിലും പങ്കെടുത്തിട്ടുണ്ടെന്നും കൃഷ്ണ പ്രസാദ് പറഞ്ഞിരുന്നു.
മഹാവീര്യര്‍, ഷഫീക്കിന്റെ സന്തോഷം തുടങ്ങി അടുത്തിടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ പ്രധാനമായും പുരാണ പുരുഷ്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ബാഗ്ലൂര്‍ ഡേയ്‌സ് എന്നീ സിനിമകളിലെ അഭിനയം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ തന്റെ അഭിനയ ജീവിത്തതെക്കുറിച്ചും കര്‍ഷകനായതിനെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടന്‍. കൗമുദി മൂവീസിനോടാണ് കൃഷ്ണ പ്രസാദ് തുറന്നു സംസാരിച്ചിരിക്കുന്നത്.
കുടുംബപരമായി ഞങ്ങള്‍ക്ക് നെല്‍കൃഷിയാണ്. അച്ഛന്‍ അധ്യാപകനായിരുന്നു. പക്ഷെ വളരെ പ്രൊഫഷണല്‍ ആയിട്ട് കൃഷിയും ചെയ്യിക്കുമായിരുന്നു. അച്ഛന്‍ പെട്ടെന്നാണ് മരിച്ചത്. അന്ന് അച്ഛനൊപ്പമുള്ള തൊഴിലാൡകള്‍ നമ്മളോട് ആവശ്യപ്പെട്ടു. അപ്പോഴും ഞാന്‍ വെച്ച ഡിമാന്‍ഡ് ഇതാണ്, കാശ് അത്യാവശ്യം മുടക്കാം എന്നായിരുന്നെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു.
'പക്ഷെ എനിക്ക് അങ്ങോട്ട് വരാന്‍ പറ്റില്ല. പക്ഷെ അത് കഴിഞ്ഞ് ഓരോ സ്‌റ്റെപ്പിലും എന്നെ വിളിക്കുന്നു. ഞാന്‍ പോകുന്നു. അതിന്റെ ഓരോ പച്ചപ്പ് ഇങ്ങനെ വളര്‍ന്ന് വരുന്നു. അതിന്റെ ചെടിയാകുന്നു, കതിരാകുന്നു, കൊയ്യുന്നു. അത്രയും ആയപ്പോള്‍, അതിനോട് വല്ലാത്ത അറ്റാച്ച്‌മെന്റ് വന്നു,' കൃഷ്ണ പ്രസാദ് പറഞ്ഞു.
ആ അറ്റാച്ച്‌മെന്റ് ആ സീസണില്‍ അന്ന് വന്നതാണ് എന്നെ കൃഷിയിലേക്ക് കൂടുതല്‍ ആകൃഷ്ടനാക്കിയത്. ഇന്ന് ഞാന്‍ ഇപ്പോള്‍ കൃഷിയില്‍ അപ് ടു ഡേറ്റ് ആണ്. എല്ലാ കാര്യങ്ങളും അറിയാം. സിനിമയാണോ കൃഷിയാണോ ജീവിതത്തില്‍ വലുതെന്ന് ചോദിച്ചാല്‍ എന്റെ അഭിനയ ജീവിതം എന്റെ ജീവിത മാര്‍ഗമാണ്. മറ്റേത് എന്റെ ഒരു പാഷനാണെന്നും കൃഷ്ണ പ്രസാദ് പറയുന്നു.

സിനിമ ചെറുപ്പം തൊട്ടേ കൂടെ ഉള്ള ഒന്നാണ്. യുവജനോത്സവത്തില്‍ ബെസ്റ്റ് ആക്ടര്‍, യൂണിവേഴ്‌സിറ്റി ബെസ്റ്റ് ആക്ടര്‍ ഒക്കെ ആയി വന്നതാണ്. അന്ന് നാടകത്തില്‍ ഒക്കെ അഭിനയിച്ചാലേ സിനിമയിലേക്ക് ഒക്കെ എത്തിപ്പെടാന്‍ പറ്റുകയുള്ളു. അന്ന് ഒരു ഡയറക്ടറെയോ മറ്റോ കാണാന്‍ പോകണമെങ്കില്‍ തന്നെ ഈ സര്‍ട്ടിഫിക്കറ്റുകളുമായി പോകണമായിരുന്നു.
അങ്ങനെ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇന്ന് പക്ഷെ അതല്ലല്ലോ അവസ്ഥ. റീല്‍ ഇടുന്നവര്‍ തുടങ്ങി ആര്‍ക്കും അഭിനയിക്കാം, ആര്‍ക്ക് വേണമെങ്കിലും ടെക്‌നീഷ്യന്‍ ആകാം എന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications