ട്വിസ്റ്റുകള്‍ മാത്രമുള്ള പ്രണയം! സ്‌കൂളില്‍ നിന്ന് തുടങ്ങി, ഭാര്യയെ കുറിച്ച് പറഞ്ഞ് കൃഷ്ണ ശങ്കര്‍

പ്രേമത്തിലെ ജോര്‍ജിന്റെ കൂട്ടുകാരില്‍ ഒരാളായി വന്ന് ജനപ്രീതി നേടിയ നടനാണ് കൃഷ്ണ ശങ്കര്‍. പ്രേമം ഹിറ്റായതിനൊപ്പം താരവും ശ്രദ്ധേയനായി. ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് താരം. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ തൊബാമ എന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു വേഷം അവതരിപ്പിച്ചത് കൃഷ്ണ ശങ്കറായിരുന്നു. അടുത്തിടെയാണ് തൊബാമയുടെ ഡിവിഡി റിലീസ് ചെയ്യുന്നത്.

സിനിമ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയതിന്റെ വിശേഷങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട്. സിനിമയെ കുറിച്ച് പറഞ്ഞ് കൃഷ്ണയും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ തന്റെ പ്രണയം വിവാഹം വരെ എത്തിയ കഥ താരം പറഞ്ഞിരിക്കുന്നത്.

 കൃഷ്ണ ശങ്കര്‍ പറയുന്നതിങ്ങനെ

അതൊരു വലിയ കഥയാണ്. നിരവധി ട്വിസ്റ്റും ടേണുമുണ്ട്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്കൊരു പെണ്‍കുട്ടിയോട് പ്രണയം തോന്നി. ഞാനെന്റെ പ്രണയം അവതരിപ്പിച്ചിട്ടും അവള്‍ അടുക്കുന്നില്ല. അറിയാവുന്ന നമ്പരുകളെല്ലാം പ്രയോഗിച്ചു. പത്താം ക്ലാസെത്തിയപ്പോഴും അത് തുടര്‍ന്നു. പക്ഷേ അവള്‍ കനിഞ്ഞില്ല. അങ്ങനെയിരിക്കുമ്പോഴാണ് ദേവദൂതികയെ പോലെ മറ്റൊരു പെണ്‍കുട്ടി വരുന്നത്. ജൂനിയറാണ്. നീന എന്നാണ് പേര്. അളിയാ ആ കുട്ടി കൊള്ളാം. നീയൊന്ന് ശ്രമിച്ച് നോക്കെന്ന് കൂട്ടുകാര്‍ പ്രോത്സാഹിപ്പിച്ചു.

കൃഷ്ണ ശങ്കര്‍ പറയുന്നതിങ്ങനെ

ഞാന്‍ പിറ്റേ ദിവസം ആ കുട്ടിയെ കണ്ടു. ചില റാഗിംഗ് നമ്പരൊക്കെ ഇറക്കി. സ്ഥിരം കോമഡികളും പറഞ്ഞു. സംഭവം ഏറ്റു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നീനയ്ക്ക് ചേട്ടനെ ഇഷ്ടമാണെന്ന് അവളുടെ കൂട്ടുകാരി എന്നോട് വന്ന് പറഞ്ഞു. അടുത്ത ദിവസം മറ്റൊരു ട്വിസ്റ്റ് ഉണ്ടായി. എന്നെ ഗൗനിക്കാതെ നടന്ന കുട്ടിയ്ക്കും എന്നോട് ഇഷ്ടം. സന്തോഷം വരുമ്പോള്‍ കൂട്ടത്തോടെ എന്നാണല്ലോ. എന്നാല്‍ ആദ്യം ഇഷ്ടം പറഞ്ഞ പെണ്‍കുട്ടിയെ തന്നെ പ്രണയിക്കാന്‍ തീരുമാനിച്ചു. നീനയുമായുള്ള പ്രണയം പത്താം ക്ലാസ് കഴിയുന്നത് വരെ പൊടി പൊടിച്ചു. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഞാന്‍ മറ്റൊരു സ്‌കൂളിലേക്ക് പോയി. അവിടെയും അല്ലറ ചില്ലറ പ്രണയങ്ങളുണ്ടായിരുന്നു.

 കൃഷ്ണ ശങ്കര്‍ പറയുന്നതിങ്ങനെ

ഷറഫൂദിനൊക്കെ എന്നെ ബോയിംഗ് ബോയിംഗ് എന്നാണ് വിളിച്ചിരുന്നത്. പ്ലസ്ടു കഴിഞ്ഞ ശേഷവും നീനയുടെ വിളി തുടര്‍ന്നു. ഡിഗ്രി അവസാന വര്‍ഷമായപ്പോള്‍ എന്തോ കാര്യത്തിന് ഞങ്ങള്‍ ഉടക്കി. ഇനി മേലാല്‍ എന്നെ വിളിക്കരുതെന്ന് അവള്‍ പറഞ്ഞു. ആലുവയില്‍ വേറെ പെണ്‍കുട്ടികളൊന്നും ഇല്ലാത്ത സമയത്ത് മാത്രമേ നിന്നെ ഞാന്‍ വിളിക്കൂയെന്ന് ഞാനും പറഞ്ഞു. ഡിഗ്രി കഴിഞ്ഞ് എന്ത് ചെയ്യണമെന്ന് അറിയാതെ കുറേ മാസങ്ങള്‍ കടന്ന് പോയി. കൂടെയുള്ളവരെല്ലാം പല ജോലികള്‍ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് പോയി. ദുബായില്‍ ജോലി ശരിയാക്കിയിട്ട് അച്ഛന്‍ എന്നെ വിളിച്ചു.

കൃഷ്ണ ശങ്കര്‍ പറയുന്നതിങ്ങനെ

എനിക്കതില്‍ താല്‍പര്യമില്ലായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതിരുന്ന ഒരു ദിവസം നീനയെ വിളിക്കാന്‍തീരുമാനിച്ചു. ഈ സമത്ത് അവളുണ്ടെങ്കില്‍ ആശ്വാസമാകുമെന്ന് തോന്നി. അപ്പോല്‍ തന്നെ എന്റെ മൊബൈലിലേക്ക് നീനയുടെ കോള്‍ വന്നു. ഞാന്‍ അങ്ങോട്ട് വിളിക്കാന്‍ ഇരിക്കുവായിരുന്നുവെന്ന് പറഞ്ഞു. ആലുവയിലെ എല്ലാ പെണ്‍കുട്ടികളും പോയോ എന്നായിരുന്നു അവളുടെ ചോദ്യം. അന്ന് മുതല്‍ നീന എന്റെ കൂടെയുണ്ട്. ആ നീനയെ ആണ് വിവാഹം കഴിച്ചത്. സുഖദുഃഖങ്ങള്‍ പങ്കിട്ട് സന്തോഷത്തോടെ കഴിയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X