എൻ്റെയും മമ്മുവിൻ്റെയും ആഗ്രഹം ഒന്നാണ്, നിങ്ങളും ഒപ്പമുണ്ടാവണമെന്ന് നടൻ കൃഷ്ണ ശങ്കര്‍

പ്രേമത്തിന് ശേഷം ചിത്രത്തിലെ അതേ കൂട്ടുകെട്ട് ഒന്നിച്ച സിനിമയായിരുന്നു തൊബാമ. മൊഹ്‌സിന്‍ കാസിം സംവിധാനം ചെയ്ത ചിത്രം അല്‍ഫോണ്‍സ് പുത്രനായിരുന്നു നിര്‍മ്മിച്ചത്. ഷറഫൂദീന്‍, കൃഷ്ണശങ്കര്‍, സിജു വിത്സണ്‍, ശബരീഷ് വര്‍മ്മ തുടങ്ങിയ താരങ്ങള്‍ അണിനിരന്ന തൊബാമയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണശങ്കര്‍. സിനിമയ്ക്ക് വേണ്ടിയുള്ള തന്റെ മേക്കോവറിനെ കുറിച്ചും സിനിമയുടെ റീ-എഡിറ്റിനെ കുറിച്ചുമൊക്കെയാണ് താരം സംസാരിച്ചിരിക്കുന്നത്.

കൃഷ്ണ ശങ്കറിന്റെ കുറിപ്പ് വായിക്കാം

'ഒരു പുതിയ സിനിമ ഇറങ്ങിയ പോലെ ഞങ്ങളുടെ തൊബാമ കണ്ടാസ്വദിച്ച, സിനിമയുടെ അഭിപ്രായം ഫോണിലൂടെയും മെസ്സേജിലൂടെയും ഞങ്ങളെ അറിയിച്ച എല്ലാവര്‍ക്കും ഒരുപാട് നന്ദി. എസ് വി കൃഷ്ണശങ്കര്‍ എന്ന എന്റെ സ്വഭാവത്തിലോ, രൂപത്തിലോ, ഭാവത്തിലോ, ശരീരഭാഷയിലോ സാമ്യമില്ലാത്ത ''മമ്മൂ'' എന്ന കഥാപാത്രത്തെ എന്നെ വിശ്വസിച്ചേല്‍പ്പിച്ച സംവിധായകന്‍ മൊഹ്‌സിന് ഒരുപാട് നന്ദി.

ഈ കഥ പറയുമ്പോള്‍ 68 കിലോ ആയിരുന്ന എന്നെ മുടി വളര്‍ത്തിയാല്‍, ക്ലീന്‍ ഷേവ് ചെയ്താല്‍, വണ്ണം കൂട്ടിയാല്‍, കുടവയറാക്കിയാല്‍, ഇത് മമ്മുവാകും എന്ന് മൊഹ്സിന്‍ അവന്റെ മനസ്സില്‍ മമ്മുവിന്റെ ഒരു രൂപമുണ്ടാക്കി. ഷൂട്ട് തുടങ്ങുന്നതിനു മുന്‍പ് ഞാനും മനസ്സ് കൊണ്ടും ശരീരം കൊണ്ടും മമ്മുവിലേക്ക് അടുത്തു കൊണ്ടിരുന്നു.

 krishna-sankar

68ല്‍ നിന്നും ആദ്യം 70, പിന്നെ 75, 80, പിന്നെ 84 കിലോ ആയപ്പോള്‍ മൊഹ്സിന്‍ പറഞ്ഞു, ''ഇതാണ് മമ്മു'. 2018 ഏപ്രില്‍ 27 ന്് തൊബാമ തിയേറ്ററില്‍ വന്നു. 'ചില സാങ്കേതിക കാരണങ്ങളാല്‍' എന്ന വാക്ക് ഉപയോഗിക്കാതെ, ഞങ്ങളുടെ കാര്യങ്ങള്‍ കൊണ്ട് സിനിമ തിയേറ്ററില്‍ നിന്നില്ല. പക്ഷെ എന്നിട്ടും മൊഹ്സിന്‍ തൊബാമയില്‍ തന്നെ നിന്ന്, ആ സിനിമയെ റീ-എഡിറ്റ് ചെയ്ത്, DI ചെയ്ത് വീണ്ടും ബാക്ഗ്രൗണ്ടും, സൗണ്ടും എല്ലാം ചെയ്ത്, ഒരു പുതിയ സിനിമയാക്കി.

അത് ഏഷ്യാനെറ്റ് ഏറ്റെടുത്തു, ദിലീപ് സാറിനും മാധവന്‍ സാറിനും നന്ദി. ഇന്നലെ ഒരു പുതിയ സിനിമ റിലീസ് ചെയ്ത പോലെ നിങ്ങളുടെ അടുത്ത് എത്തിച്ചു.
അത് കണ്ട് നിങ്ങള്‍ വിളിച്ച ഫോണ്‍ കോളുകളും, അയച്ച മെസ്സേജുകളും, ഇനിയും ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് ധൈര്യം തരുന്നു. ഒന്നാലോചിക്കുമ്പോള്‍, എന്റെയും മമ്മുവിന്റെയും ആഗ്രഹം ഒന്നാണ്. 'ഒരുനല്ല നടനാവുക' എന്നത്. അതിന് ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ട്. ആ യാത്രയില്‍ ഇതുപോലെ നിങ്ങള്‍ ഒപ്പമുണ്ടാവുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, വിശ്വസിക്കുന്നു, അതിനായി പ്രാര്‍ത്ഥിക്കുന്നു. ഒരുപാട് നന്ദി. കൃഷ്ണശങ്കര്‍'...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X