നടന്‍ കൃഷ്ണ ശങ്കറിന്റെ മകള്‍ക്ക് പേരിട്ടു! ഇതാണ് ഞങ്ങളുടെ വസുധ ലക്ഷ്മി, ചിത്രം പുറത്ത് വിട്ട് താരം

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കൃഷ്ണ ശങ്കര്‍. പ്രേമത്തിലെ ജോര്‍ജിന്റെ കൂട്ടുകാരനായ കോയ എന്ന കഥാപാത്രത്തെയായിരുന്നു കൃഷ്ണ ശങ്കര്‍ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ താരത്തിന്റെ കുടുംബ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഷറഫുദീന്‍.

മകളുടെ പേരിടല്‍ ചടങ്ങിനിടെയുള്ള ചിത്രമായിരുന്നു ഷറഫുദീന്‍ പങ്കുവെച്ചത്. വസുധ ലക്ഷ്മി എന്നാണ് മകള്‍ക്ക് പേരിട്ടതെന്ന് സൂചിപ്പിച്ച് കൊണ്ട് കൃഷ്ണ ശങ്കറും എത്തിയിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കുടുംബസമേതം നില്‍ക്കുന്ന കൃഷ്ണ ശങ്കറിന്റെ പുതിയ ഫോട്ടോസും സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

krshna-sankar

റെഡ് വൈന്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അല്‍ഫോണ്‍സ് പുത്രന്റെ നേരത്തിലൂടെയാണ് കൃഷ്ണ ശങ്കര്‍ വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ലോ പോയിന്റ്, ഭയ്യ ഭയ്യ, എന്നീ സിനിമകളില്‍ അഭിനയിച്ചെങ്കിലും പ്രേമത്തിലെ കോയ എന്ന കഥാപാത്രമായിരുന്നു പ്രേക്ഷക പ്രശംസ സ്വന്തമാക്കിയത്. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച അള്ള് രാമേന്ദ്രന്‍ ആണ് താരത്തിന്റേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X