ഭാ​ഗ്യം ചെയ്ത അച്ഛൻ; മക്കളുടെ തണലിലാണ്, അമ്പതുകൾക്ക് അതിന്റേതായ സുഖം, ആ ചിന്തകൾ എന്നിൽ നിന്നും പോയി!

സോഷ്യൽമീഡിയയിൽ എപ്പോഴും ചർച്ചയാകുന്നതും വൈറലാകുന്നതുമായ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. രണ്ട് പെൺകുട്ടികൾ ജനിച്ചാൽ പോലും അതിശയോക്തിയോടെ നോക്കുന്ന നാട്ടിൽ നാല് പെൺമക്കളുമായി സന്തോഷകരമായ ജീവിതം നയിക്കുകയാണ് കൃഷ്ണകുമാറും പത്നി സിന്ധുവും. മക്കൾ മാത്രമല്ല കുടുംബത്തിന് കൂടുതൽ ഇമ്പമാകാൻ ഇപ്പോൾ മരുമകനും പേരക്കുട്ടിയുമുണ്ട്.

കഴിഞ്ഞ ദിവസം കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയ മകളായ ഹൻസിക കൃഷ്ണയുടെ പിറന്നാളായിരുന്നു. ട്വന്റീസിലേക്ക് ചുവടുവെച്ച മകൾക്ക് പിറന്നാൾ ആശംസിച്ച് താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് കൃഷ്ണകുമാർ കുറിച്ചു.

Krishnakumar
Photo Credit: Krishnakumar / Facebook

എന്റെ ഇരുപതുകളിൽ എനിക്ക് തോന്നി അതാണ്‌ ജീവിതത്തിലെ ഏറ്റവും നല്ല ഘട്ടമെന്ന്.... മുപ്പതുകളിൽ ആ ചിന്ത മാറി. നാൽപ്പതുകളിൽ അതാണ്‌ നല്ലതെന്ന് തോന്നി. എന്നാൽ ഇന്ന് 57 ആയപ്പോൾ ഒരു കാര്യം മനസിലായി... അമ്പതുകൾക്ക് അതിന്റേതായ സുഖമുണ്ട്. മക്കൾ എല്ലാം വലുതായി. അവർ അവരുടേതായ മേഖലകൾ കണ്ടെത്തി സ്വയം പര്യാപ്തരായി. പണ്ട് അവരുടെ തണൽ ഞാനായിരുന്നുവെന്ന് തോന്നിയിരുന്നു. എന്നാൽ ഇന്ന് അവരാണ് എനിക്ക് തണൽ.

സുഖമുള്ള ഒരു അനുഭവമാണിത്. ജീവിതത്തിൽ കിട്ടിയ അനുഗ്രഹങ്ങളുടെ പട്ടികയിൽ ഒരെണ്ണം കൂടി എഴുതിച്ചേർത്തു. ഹാൻസികയുടെ ഇരുപതാം പിറന്നാൾ വീഡിയോ കണ്ടപ്പോൾ മനസിൽ തോന്നിയ ഒരു പിതാവിന്റെ ചിന്തയാണിത്. ഈ അവസരത്തിൽ ജീവിതത്തിൽ വളരെയധികം ആനന്ദം സമ്മാനിച്ച ഹാൻസികയോടും മറ്റ് മൂന്ന് മക്കൾക്കും നന്ദി.

ഇതുപോലെ ചിന്തിക്കുന്ന ഇതേ സുഖം അനുഭവിക്കുന്ന കുറേയധികം മാതാപിതാക്കൾ ഇത് വായിക്കുന്നുണ്ടാവുമെന്ന് മനസ് പറയുന്നു. എല്ലാവർക്കും ആരോഗ്യവും ദീർഘയസ്സും നന്മകളും നേരുന്നു... മാതാപിതാക്കൾക്കും മക്കൾക്കും കൊച്ചുമക്കൾക്കും എന്നാണ് കൃഷ്ണകുമാർ കുറിച്ചത്. മക്കളെ കുറിച്ച് ഇടയ്ക്കിടെ കുറിപ്പുകൾ പങ്കുവെക്കുന്ന പിതാവാണ് കൃഷ്ണകുമാർ.

അച്ഛന്റെ വിലാസമാണ് നാല് മക്കൾക്കും അവരുടേതായ ജീവിതം കെട്ടിപടുക്കാൻ വഴി തെളിച്ചതെങ്കിലും മക്കളുടെ മേൽവിലാസത്തിൽ അറിയപ്പെടാനാണ് കൃഷ്ണകുമാറിന് ഇഷ്ടം. പലപ്പോഴും യാത്രകൾ പോകുമ്പോൾ മക്കളുടെ പേര് പറഞ്ഞാണ് പലരും തന്നോട് സംസാരിക്കാൻ വരുന്നതെന്നും അത് കേൾക്കുമ്പോൾ അഭിമാനമാണ് തോന്നാറുള്ളതെന്നും കൃഷ്ണകുമാർ പറഞ്ഞിട്ടുണ്ട്.

Krishnakumar
Photo Credit: Krishnakumar / Facebook

കൃഷ്ണകുമാറും ഭാര്യ സിന്ധുവും ഭാ​ഗ്യം ചെയ്ത മാതാപിതാക്കളാണെന്നാണ് നടന്റെ പോസ്റ്റിന് താഴെ ഫോളോവേഴ്സ് കുറിച്ചത്. ഈ സന്തോഷം നിലനിൽക്കട്ടെ എന്നും എപ്പോഴും... നല്ല അന്തസുള്ള കുട്ടികൾ. പുണ്യം ചെയ്തവരാണ് കൃഷ്ണകുമാറും സിന്ധുവും. ഇതുപോലെ എന്നും മനോഹരമായിരിക്കട്ടെ ജീവിതം, മക്കളെ പിടിച്ച് കെട്ടിയില്ല. പിടിച്ച് കെട്ടിച്ചതുമില്ല. മറ്റുള്ളവരുടെ ഇഷ്‌ടത്തിനും താൽപര്യത്തിനും നിൽക്കാതെ സ്വന്തം മക്കളെ അവരുടെ ഇഷ്ടത്തിനും സ്വാതന്ത്ര്യത്തിലും ജീവിക്കാൻ അനുവദിച്ചു.

ഒപ്പം സ്നേഹത്തോടെയും വാത്സല്യത്തോടെയും കരുതലോടെയും കൂടെ നിന്നു. നിങ്ങളെപ്പോലെ ചിന്തിക്കുന്ന അച്ഛനമ്മമാർ ഉണ്ടെങ്കിൽ കുടുംബം ​ഹാപ്പിയാകും എന്നിങ്ങനെയും കമന്റുകളുണ്ട്. കോളേജ് വിദ്യാർത്ഥിനിയായ ഇളയവൾ ഹൻസിക പോലും ചേച്ചിമാർക്കും അമ്മയ്ക്കുമൊപ്പം ചേർന്ന് ചെറിയ രീതിയിൽ ബിസിനസ് ആരംഭിച്ച് കഴിഞ്ഞു.

കൂടാതെ പ്രമോഷൻ, സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന നിലയിലും മാസം ലക്ഷങ്ങൾ സമ്പാദിക്കുന്നു. അച്ഛനായിട്ടല്ല മക്കളുടെ സുഹൃത്തായിട്ടാണ് കൃഷ്ണകുമാർ എപ്പോഴും നിൽക്കാറുള്ളത്. രണ്ടാമത്തെ മകൾ ദിയയുടെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നപ്പോൾ മകൾക്ക് വേണ്ട നിയമ സഹായങ്ങളും മാനസീക പിന്തുണയും ഏറ്റവും കൂടുതൽ നൽകിയത് കൃഷ്ണകുമാറാണ്. ആ സംഭവത്തിനുശേഷമാണ് കൃഷ്ണകുമാറിലെ അച്ഛനെ ജനങ്ങൾ ഇഷ്ടപ്പെട്ട് തുടങ്ങിയത്.

More from Filmibeat

Read more about: krishnakumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X