For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാല് മക്കളുടെ അമ്മയാണെങ്കിലും എന്നെ ഇപ്പോഴും കൊച്ചുകുട്ടിയെപ്പോലെയാണ് കാണുന്നതെന്ന് സിന്ധു കൃഷ്ണകുമാർ

  |

  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സമൂഹ മാധ്യമങ്ങളിൽ ഹാപ്പി ഫാമിലി എന്നാണ് കൃഷ്ണ കുമാറിനെയും കുടുംബത്തിനെയും ആരാധകർ വിശേഷിപ്പിക്കുന്നത്. ആറു പേരും സമൂഹ മാധ്യമങ്ങളിൽ ഒരു പോലെ സജീവമാണ്. കുടുംബത്തിലെ മിക്ക വിശേഷങ്ങളും ഇവരെല്ലാവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

  ഇവരുടെയെല്ലാം വീഡിയോയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. വീട്ടിലെ ചെറിയ വിശേഷങ്ങൾ വരെ വീഡിയോയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സിന്ധു ക‍ൃഷ്ണകുമാർ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

  krishna kumar

  'നിത്യേനയുള്ള എൻ്റെ വീഡിയോ കാണുമ്പോൾ പോസിറ്റീവ് എനർജി ഫീൽ ചെയ്യുമെന്ന് കുറച്ച് പേർ എന്നോട് പറഞ്ഞു. പിന്നെ എന്തെങ്കിലും വീഡിയോ സ്ഥിരമായി ചെയ്യണമെന്നും ആളുകൾ പറയാറുണ്ട്. പ്ലാൻ ചെയ്തല്ല വീഡിയോ എടുക്കാറുള്ളത്. ജോലിയുടെ ഭാഗമായി ഇടയ്ക്ക് വീഡിയോ ചെയ്യാറുണ്ട്. ഹോം വ്ലോ​ഗ് വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ്', സിന്ധു ഇപ്പോൾ.

  'തമ്മിൽ ഭേദം അഭയ'! നിങ്ങളിൽ പ്രതീക്ഷയുണ്ടായിരുന്നു, അമൃതയുടെയും ഗോപി സുന്ദറിന്റെയും വീഡിയോയ്‌ക്കെതിരെ ആരാധകർ

  'നാല് മക്കളുടെ അമ്മയായെങ്കിലും ഇപ്പോഴും എന്നെ ചെറിയ കുട്ടിയെപ്പോലെയാണ് കാണുന്നത്. അടുപ്പിൽ നിന്നും വെള്ളമൊക്കെ എടുക്കാൻ പോവുമ്പോൾ ഞാൻ എടുത്ത് തരാമെന്ന് അപ്പച്ചി പറയും. എന്റെ അച്ഛനും അമ്മയും അതുപോലെയാണ്. ഇന്നും അവർക്ക് ഞാനൊരു ചെറിയ കുട്ടിയാണ്. എല്ലാവരും എന്നോട് ഡെലിവറി സ്‌റ്റോറി ചെയ്യാൻ പറയുന്നുണ്ട്. നാല് മക്കൾ ഉള്ളത് കൊണ്ട് ഞാൻ ധീരയായ സ്ത്രീയാണ് എന്നൊക്കെയാണ് എല്ലാവരുടേയും വിചാരം'.

  'പക്ഷെ ഇഞ്ചക്ഷൻ വരെ പേടിയായിരുന്നു. അമ്മൂന്റെ ഡെലിവറി ഭയങ്കര എക്സൈറ്റ്‌മെന്റായിരുന്നു. ധാരാളം വേദന സഹിച്ചിട്ടുണ്ട്. പക്ഷേ, ഞാൻ കൂളായിരുന്നു. ഡെലിവറി കഴിഞ്ഞ് ഒരുപാട് ദിവസം ആകുന്നതിന് മുൻപ് തന്നെ എനിക്ക് നടക്കാനൊക്കെ പറ്റിയിരുന്നു. ഇനിയൊരു സന്ദർഭത്തിൽ അതേക്കുറിച്ച് വിശദമായി പറയാം. കല്യാണം കഴിഞ്ഞവർക്ക് ഉപയോഗപ്രദമാവുന്ന കാര്യമാണല്ലോ അത്. ഇനിയൊരു വീഡിയോയിൽ ചെയ്യാം'.

  പതിനഞ്ചാം വയസിൽ ജയറാമിന്റെ നായികയായി, അങ്ങനെയൊരു കഥാപാത്രം ഇനി വന്നാൽ ആലോചിച്ചു മാത്രമേ ചെയ്യൂ: അഭിരാമി

  പിന്നീട് തന്റെ തോട്ടത്തിലെ ചെടികളെയും പഴവർ​ഗങ്ങളെയും സിന്ധു പരിചയപ്പെടുത്തി. കൃഷ്ണകുമാറിന് ഏറ്റവും ഇഷ്ടമുള്ള ഡ്രാഗൻഫ്രൂട്ടും കുമ്പളങ്ങയും വിളഞ്ഞ് നിൽക്കുന്നത് വീഡിയോയിൽ കാണിച്ചു. 'കണ്ടൻ്റ് ഒന്നുമില്ലെങ്കിലും വീഡിയോ ചെയ്യാൻ ആരാധകൻ ആവശ്യപ്പെടാറുണ്ട്. പക്ഷെ വീഡിയോയിൽ കണ്ടൻ്റ് കണ്ടില്ലെങ്കിൽ മോശമെന്ന് കരുതിയാലോ എന്ന് കരുതിയാണ് വീഡിയോ ഇടാൻ പലപ്പോഴും ഞാൻ മടിക്കുന്നത്', സിന്ധു പറയുന്നു.

  എന്നോട് ആരും ദേഷ്യം കാണിക്കരുത്, 'ഒന്നും മനപ്പൂർവ്വമല്ല', സാഹചര്യം കൊണ്ടാണ് പുതിയ വീഡിയോയുമായി റോബിൻ

  Recommended Video

  ഞങ്ങള്‍ കാമുകീ കാമുകന്മാർ, ദിയ കൃഷ്ണയെ കുറിച്ച് മനസുതുറന്ന് വൈഷ്ണവ്

  കല്യാണം കഴിഞ്ഞ് കുറച്ചുകാലം ഒന്നും ചെയ്യാൻ അറിയില്ലായിരുന്നു. ഇപ്പോഴും പാചകം ചെയ്യുന്നത് അപ്പച്ചിയാണ്. പക്ഷെ സ്‌പെഷ്യൽ ആയിട്ട് എന്തെങ്കിലും തയ്യാറാക്കുന്നത് അറിയാം. പാചകം ചെയ്യാൻ ഇഷ്ടവുമാണ്, സിന്ധു പറയുന്നു.

  Read more about: krishnakumar
  English summary
  Actor Krishnakumar wife sindhu krishnakumar shared a video About Home Vlogs goes viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X