സിനിമയിൽ കാണാത്ത മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അവിടെ കണ്ടു; അത്രയും വ്യത്യസ്തരാണെന്ന് നടന്‍ കൃഷ്ണൻ
മമ്മൂട്ടിയാണോ മോഹന്‍ലാലാണോ ഇവരില്‍ ആരെയാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം? മലയാള സിനിമാപ്രേമികളുടെ മനസില്‍ ഇന്നും ഉത്തരം കിട്ടാത്തൊരു ചോദ്യമാണിത്. കുറേ പേര്‍ മോഹന്‍ലാലെന്നും കുറേ പേര്‍ മമ്മൂട്ടിയെന്നും പറയും. രണ്ടാളും തുല്യരായി അഭിനയിച്ച് താരരാജാക്കന്മാരായി ഇന്നും വാഴുകയാണ്. സിനിമയില്‍ മാത്രമല്ല നാടകത്തിലേക്ക് നോക്കുകയാണെങ്കിലും അങ്ങനെ തന്നെയാണ്.
അഭിനയത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചകള്‍ക്കും തയ്യാറായിട്ടുള്ളവരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടകത്തില്‍ അഭിനയിച്ചതിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടന്‍ കൃഷ്ണന്‍ ബാലകൃഷ്ണന്‍. രണ്ടാളും വ്യത്യസ്തമായി നാടകത്തെ സമീപിക്കുന്നവരാണെന്നാണ് കൃഷ്ണന്‍ പറയുന്നത്.

മുന്‍പ് താരരാജാക്കന്മാരുടെ കൂടെ മുപ്പത് ദിവസത്തോളം നാടകത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓര്‍മ്മകളാണ് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ കൃഷ്ണന്‍ പറഞ്ഞത്. ഒപ്പംസിനിമയുടെ ലൊക്കേഷനില്‍ വച്ച് കണ്ടപ്പോഴുള്ള മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ചും മോഹന്‍ലാലിനെ പറ്റിയുമൊക്കെ താരം മനസ് തുറന്ന് സംസാരിക്കുകയാണ്.
'ഒരു നാടക ക്യാംപില്‍ മമ്മൂട്ടി സാറിനൊപ്പം ഇരുപത്തിരണ്ട് ദിവസം ഞാനുണ്ടായിരുന്നു. ലാല്‍ സാറിന്റെ കൂടെ മുപ്പത് ദിവസവും ഉണ്ടായിരുന്നു. രണ്ട് പേരുടെയും അഭിനയം അറിഞ്ഞു. സിനിമയില്‍ നിന്നും നാടകത്തിലേക്ക് വരുമ്പോള്‍ രണ്ട് പേരും വളരെ വ്യത്യസ്തരാണ്. ഇരുപത്തിയഞ്ച് പേരുള്ള ഒരു നാടകസംഘത്തിലെ ഒരാളായി തന്നെയാണ് ഇവര്‍ ഇരുന്നത്. രണ്ട് പേരും അങ്ങനെയായിരുന്നു.
നാടകത്തിന്റെ ലൊക്കേഷനില്‍ കാരവന്റെയൊന്നും ആവശ്യം അവിടെ ഇല്ല. ഇതൊരു കൂട്ടായ്മയുടെ പരിപാടിയാണ്. സിനിമയും അങ്ങനെയാണ്. പ്രീപ്രൊഡക്ഷന്‍ സമയത്തെ സിനിമയില്‍ കൂട്ടായ്മ ഉള്ളു. ബാക്കി ആവശ്യമുള്ള താരങ്ങള്‍ മാത്രം ലൊക്കേഷനിലേക്ക് വന്നാല്‍ മതി. ചിലര്‍ അവരുടെ സീന്‍ പൂര്‍ത്തിയാക്കിയാല്‍ പിന്നെ വരികയുമില്ല. എന്നാല്‍ നാടകത്തില്‍ അങ്ങനെ പോരാ. പൂജ തുടങ്ങുമ്പോള്‍ മുതല്‍ ഫൈനല്‍ റിഹേഴ്‌സല്‍ സമയത്ത് വരെ എല്ലാവരും ഒരുമിച്ച് വേണം'.

കുട്ടിസ്രാങ്ക് എന്ന സിനിമയിലെ മമ്മൂട്ടിയെ കുറിച്ചും കൃഷ്ണന്‍ സംസാരിച്ചിരുന്നു. 'കുട്ടിസ്രാങ്കിന്റെ ആദ്യ ദിവസം മമ്മൂക്കയെ കാണുമ്പോള്‍ ഇന്ന് സാറുമാര്‍ക്കാണ് ഡയലോഗുള്ളതെന്ന് അദ്ദേഹം പറയും. അവസാന ദിവസമാണ് ഞാന്‍ അദ്ദേഹത്തെ പോയി വീണ്ടും പരിചയപ്പെടുന്നത്. കൃഷ്ണനാണ്, എന്നൊക്കെ പറഞ്ഞ് പരിചയപ്പെടുത്തി. മാത്രമല്ല എന്റെ വിശേഷങ്ങളൊക്കെ പറയുകയും ചെയ്തു. എന്നിട്ട് ജോര്‍ജേ എന്ന് വിളിച്ചിട്ട് എന്റെ നമ്പര്‍ വാങ്ങി വെക്കാന്‍ പറഞ്ഞു. അതിലെന്നെ വിളിക്കുകയും ഞാന്‍ തിരിച്ച് വിൡക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്',.
പതിനെട്ടാംപടി എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അവസാനമായി മമ്മൂക്കയെ കാണുന്നത്. ആ സിനിമയില്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറാണ്. അതിന്റെ ലൊക്കേഷനില്‍ സോഹന്‍ സീനുലാലിനോട് ഞാന്‍ മമ്മൂക്കയുടെ കൂടെ നാടകത്തില്‍ അഭിനയിച്ച കാര്യം പറഞ്ഞു. സോഹന്‍ ഇത് അകത്ത് പോയി പറഞ്ഞു. മമ്മൂക്ക, ഞാന്‍ എന്നെ കണ്ടിരുന്നു. കുട്ടിസ്രാങ്കില്‍ മാത്രമല്ലല്ലോ നമ്മള്‍ കമലിന്റെ പടത്തിലും അഭിനയിച്ചിട്ടില്ലേ എന്ന് ഇങ്ങോട്ട് ചോദിച്ചു. ആ സിനിമയില്‍ കോംപിനേഷന്‍ സീന്‍ പോലുമില്ല. എന്നിട്ടും അദ്ദേഹം കൃത്യമായി പറഞ്ഞു.
മമ്മൂക്ക എല്ലാവരെയും അറിയുന്ന ആളാണ്. ലാല്‍ സാറിനെ അതിന് ശേഷം ഞാന്‍ മുഖത്തോട് മുഖം കണ്ടിട്ടില്ല. രണ്ട് പേരും നന്നായി പെര്‍ഫോം ചെയ്യുന്നവരാണ്. തുടക്കകാലത്ത് രണ്ടാളും സ്‌റ്റേജില്‍ പെര്‍ഫോം ചെയ്തിരുന്നവരാണ്. കേരളത്തില്‍ സിനിമയ്ക്ക് പ്രധാന്യം ഉള്ളത് കൊണ്ടാണ്. ഇംഗ്ലണ്ടിലോ മറ്റോ ആയിരുന്നെങ്കില്‍ ഇവര്‍ രണ്ട് പേരും തിയേറ്റര്‍ താരങ്ങളായിട്ടാവും അറിയപ്പെടുക എന്നും കൃഷ്ണന്‍ വ്യക്തമാക്കുന്നു.


Click it and Unblock the Notifications