ചാക്കോച്ചനും പ്രിയയും ഒന്നിച്ചിട്ട് 16 വര്‍ഷം; പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തി ഫോട്ടോയുമായി താരം

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. മകന്‍ ഇസഹാക്ക് കൂടി ജനിച്ചതോടെ താരദമ്പതിമാര്‍ ഏറ്റവും വലിയ സന്തോഷത്തിലാണ്. ഇപ്പോഴിതാ ചാക്കോച്ചനും പ്രിയയും തങ്ങളുടെ പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് പ്രചരിക്കുന്നത്.

പ്രിയതമയ്‌ക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'ഔദ്യോഗികമായി മധുരപതിനാറിലേക്ക്... എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി' എന്നാണ് ചിത്രത്തിന് താഴെ ക്യാപഷന്‍ കൊടുത്തിരിക്കുന്നത്. ആരാധകരും സുഹൃത്തുക്കളുമെല്ലാം ദമ്പതിമാര്‍ക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ്.

priya-chakochan

2005 ഏപ്രില്‍ രണ്ടിനായിരുന്നു പ്രിയയുമായിട്ടുള്ള ചാക്കോച്ചന്റെ വിവാഹം. അന്ന് ചാക്കോച്ചനെ ആരാധിച്ചിരുന്ന മലയാളി പെണ്‍കുട്ടികള്‍ക്കെല്ലാം സങ്കടത്തിന്റെ ദിവസമായിരുന്നുവെന്ന് പലപ്പോഴും തമാശയായി പറയാറുണ്ട്. കുഞ്ചാക്കോ ബോബന്റെ ആരാധികയായിരുന്ന പ്രിയ ആന്‍ സാമുവലിനെ ഒരു ഹോട്ടലില്‍ വെച്ചാണ് ചാക്കോച്ചന്‍ കണ്ടുമുട്ടുന്നത്. അടുത്തിടെ ഈ പ്രണയകഥ താരം പറഞ്ഞിരുന്നു.

നീല സാരിയിൽ മനോഹരിയായി പായൽ രജ്പുത്, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം

Recommended Video

Nayattu Movie Press Meet | Kunchako Boban | Joju George | Nimisha Sajayan | Filmibeat Malayalam

ആ സമയത്ത് പ്രീഡിഗ്രിയ്ക്ക് പഠിക്കുകയായിരുന്നു പ്രിയ. വിവാഹം കഴിക്കാന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടി വന്നെങ്കിലും ഒടുവില്‍ ആഗ്രഹിച്ച ജീവിതം സഫലമാവുകയായിരുന്നു. വിവാഹശേഷം പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2019 ലാണ് പ്രിയയ്ക്കും ചാക്കോച്ചനും ഒരു കുഞ്ഞ് ജനിക്കുന്നത്. മകന്റെ ജനനം വലിയൊരു ആഘോഷമാക്കി മാറ്റിയിരുന്നു. മകന്‍ വരുന്നതിന് മുന്‍പുള്ള തന്റെയും പ്രിയയുടെയും ജീവിതത്തെ കുറിച്ചും അടുത്തിടെ തുറന്ന് സംസാരിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X