For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മറിയം കസിൻ സിസ്റ്ററാണ് എന്നാണ് ഇസു പറയാറുള്ളത്, ഫാമിലി പോലെയാണ്'; ദുൽഖറിന്റെ മകളെ കുറിച്ച് കുഞ്ചാക്കോ ബോബൻ!

  |

  താരങ്ങളെക്കാൾ പോപ്പുലറാണ് അവരുടെ കുടുംബം. താരങ്ങളുടെ മക്കളുടെ വിശേങ്ങൾ അറിയാനാണ് ആരാധകർക്ക് എന്നും താൽപര്യം. അതിനാൽ തന്നെ മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിലെത്തും മുമ്പ് തന്നെ താരങ്ങളുടെ മക്കൾ ജനപ്രീതി നേടി കഴിഞ്ഞിരിക്കും.

  താരങ്ങൾ അവരുടെ മക്കളുടെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ അത് കേൾക്കാനും പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി കിഡ്സാണ് കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക് കുഞ്ചാക്കോയും ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാനും.

  Also Read: 'കുറേ വർഷമായി കഷ്ടപ്പെടുത്തുന്നു, മുപ്പതോളം നമ്പർ ബ്ലോക്ക് ചെയ്തു'; ആരാധകനെ കുറിച്ച് നിത്യ മേനോൻ പറയുന്നു!

  മൂന്ന് വയസുകാരനായ ഇസഹാക്കിനെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ലഭിച്ചത്. നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവർക്കും ഇസഹാക്ക് പിറന്നത്.

  അതുകൊണ്ട് തന്നെ കാത്തിരുന്ന് കിട്ടിയ മകന് ചുറ്റുമാണ് കുഞ്ചാക്കോ ബോബന്റേയും പ്രിയയുടേയും ലോകം. 2019 ഏപ്രിലിലാണ് ഇസഹാക്ക് ജനിച്ചത്.

  മകന്റെ മാമോദീസ ചടങ്ങ് അടക്കം ആഘോഷമായിട്ടാണ് കുഞ്ചാക്കോ ബോബനും കുടുംബവും നടത്തിയത്. മലയാള സിനിമാ ലോകം മൊത്തം ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

  Also Read: 'നേരത്തെ പ്രണയത്തിലായിരുന്നു, ഇടക്കൊന്ന് വേർപിരിഞ്ഞു, ഇപ്പോൾ വീണ്ടും പ്രണയിക്കുന്നു'; വിജയ്-രശ്മിക പ്രണയം!

  ഇസക്കുട്ടന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കൊപ്പവും നടി ഭാവനയ്ക്കൊപ്പവും നിൽക്കുന്ന ഇസയുടെ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണുള്ളത്.

  കുഞ്ചാക്കോ ബോബന്റെ സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുന്നതും മകൻ ഇസഹാക്ക് തന്നെയാണ്. ഇസക്കുട്ടന്റെ ഏറ്റവും പ്രിയപ്പെട്ട കളിക്കൂട്ടുകാരിയാണ് ദുൽഖർ സൽമാന്റെ മകൾ അഞ്ച് വയസുകാരി മറിയം അമീറ സൽമാൻ.

  സോഷ്യൽമീഡിയയിൽ വളരെ വിരളമായി മാത്രമെ മറിയത്തിന്റെ ചിത്രങ്ങൾ ദുൽഖർ പങ്കുവെക്കാറുള്ളു. 2017ലാണ് ദുൽഖറിനും അമാലിനും മറിയം പിറന്നത്.

  മമ്മൂട്ടിയും കൊച്ചുമകളുടെ പിറന്നാൾ‌ ദിനങ്ങളിൽ മറക്കാതെ ഫോട്ടോകൾ പങ്കുവെക്കാറുണ്ട്. ഇസക്കുട്ടനുമായി നല്ല സൗഹൃദം മറിയത്തിനുണ്ട്. ഇസക്കുട്ടനും മറിയവും ഒരുമിച്ച് ഇരുന്ന് കളിച്ച് രസിക്കുന്ന ചിത്രങ്ങൾ മുമ്പും സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.

  ഇപ്പോൾ മമ്മൂട്ടി കുടുംബവുമായുള്ള തന്റെ കുടുംബത്തിന്റെ സൗഹൃദത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ.

  'ഇസഹാക്കിനെ സംബന്ധിച്ച് അവന്റെ കസിനാണ് മറിയം. കസിൻ ബ്രദറും കസിൻ സിസ്റ്ററുമെന്നാണ് അവർ അങ്ങോട്ടുമിങ്ങോട്ടും വിശേഷിപ്പിക്കുന്നത്. ഫാമിലിയായും ബന്ധമുണ്ട്. ഒരു കുടുംബംപോലെ തന്നെയാണ്.'

  'അതുകൊണ്ട് തന്നെ മമ്മൂക്ക അവന്റെ ചിത്രം പകർത്തിയപ്പോൾ അവന് വ്യത്യാസം തോന്നുകയില്ല. മെ​ഗാസ്റ്റാറാണ് എന്ന കാര്യം മനസിലാക്കാനുള്ള തിരിച്ചറിവും അവനായിട്ടില്ല.'

  'കുറച്ച് വളർന്ന് കഴിയുമ്പോൾ അവൻ അതൊക്കെ മനസിലാക്കും' കുഞ്ചാക്കോ ബോബൻ പറയുന്നു. അടുത്തിടെ മമ്മൂട്ടി പകർത്തിയ തന്റെ മകന്റെ ചിത്രം കുഞ്ചാക്കോ ബോബൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

  അഭിനയത്തിനൊപ്പം തന്നെ മമ്മൂട്ടി ഒപ്പം കൊണ്ടുനടക്കുന്ന പാഷനാണ് ഫോട്ടോഗ്രഫിയും. സിനിമാ സെറ്റില്‍ പോലും കാമറ കളക്ഷനുമായി എത്തുന്ന മമ്മൂട്ടിയെ പറ്റി പല താരങ്ങളും പറയാറുണ്ട്.

  Recommended Video

  Kunchako Boban Interview: ഇനി ശരിക്കും പഠിച്ചിട്ടേ ഞാൻ ഒരു ഡാൻസ് കളിക്കൂ

  'മെഗാ എമ്മിന്റെ ലെന്‍സിലൂടെ ഇസുവിനെയും പകര്‍ത്തി. മെഗാ എമ്മിന്റെ ഫാന്‍ബോയ് എന്ന നിലയില്‍ അവരെ രണ്ടുപേരെയും ഞാനും പകര്‍ത്തി' എന്നാണ് ഫോട്ടോക്കൊപ്പം അന്ന് കുഞ്ചാക്കോ ബോബന്‍ ക്യാപ്ഷന്‍ നല്‍കിയത്.

  1997ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ കുഞ്ചാക്കോ ബോബൻ തൊണ്ണൂറ്റി ഒമ്പതോളം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ ന്നാ താൻ കേസ് കൊട് ആണ്.

  Read more about: kunchacko boban
  English summary
  actor Kunchacko Boban open up about his son Izahaak and Dulquer daughter Maryam friendship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X