For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അപ്പാ ആ ബ്രോക്കോളി ഇങ്ങെടുക്കൂ, ഞാനൊക്കെ ബ്രോക്കോളി കേട്ട് തുടങ്ങിയത് കോളജിൽ എത്തിയപ്പോൾ'; കുഞ്ചാക്കോ ബോബൻ

  |

  ചോക്ലേറ്റ് ഹീറോ എന്ന പദവി അഴിച്ച് വെച്ച് വേർസറ്റയിൽ ആക്ടർ എന്ന ലേബലിലാണ് നടൻ കുഞ്ചാക്കോ ബോൻ ഇന്ന് ഏറെയും തിളങ്ങിയത്. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ മടങ്ങിയെത്തിയപ്പോൾ തന്നെ എല്ലാമൊന്ന് മാറ്റി പിടിക്കണമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും അതിനനുസ​രിച്ചാണ് സഞ്ചരിച്ചിരുന്നതെന്നും കുഞ്ചാക്കോ ബോബൻ പലപ്പോഴായി പറ‍ഞ്ഞിരുന്നു.

  നായാട്ട്, പട തുടങ്ങിയ സിനിമകൾ കു‍‍ഞ്ചാക്കോ ബോബൻ തന്റെ രണ്ടാം വരവിന് ശേഷം ചെയ്ത മികച്ച സിനിമകളിൽ ചിലതാണ്. ഇപ്പോൾ കുഞ്ചാക്കോ ബബോൻ ചെയ്യുന്ന സിനിമകളെല്ലാം തന്നെ ഏറെ വ്യത്യസ്തത നിറ‍ഞ്ഞതുമാണ്.

  Also Read: ജയിലില്‍ നിന്നും പുറത്തിറങ്ങി മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോഴാണ് വിവാഹം; തന്റെ സമ്പാദ്യത്തെ കുറിച്ചും ശാലു മേനോൻ

  അതിൽ അടുത്തിടെ പുറത്തിറങ്ങിയ ന്നാ താൻ കേസ് കൊട് സിനിമ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്. സ്ക്രീനിൽ രാജീവനെ മാത്രമെ കാണാൻ സാധിച്ചുള്ളു കുഞ്ചാക്കോ ബോബനെ കാണാൻ കഴിഞ്ഞില്ലെന്നാണ് സിനിമ കണ്ടവരെല്ലാം ഒന്നടങ്കം പറഞ്ഞത്.

  കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ന്നാ താൻ കേസ് കൊട്. എസ്.ടി.കെ ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമാതാവ് സന്തോഷ്.ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്.

  Also Read: സല്‍മാന്‍ എന്റെ ജീവിതത്തിലെ ദുസ്വപ്‌നം! അടി കൊണ്ട് പരുക്കളോടെ പൊതുവേദിയിലെത്തിയ ഐശ്വര്യ

  ചിത്രം ആഗസ്റ്റ്‌ 11നാണ് തിയേറ്ററുകളിലെത്തിയത്. നിയമ പ്രശ്നങ്ങൾ ചുറ്റിപ്പറ്റി കോടതിയിൽ ഒരു കള്ളനും മന്ത്രിയും തമ്മിൽ നടക്കുന്ന കോടതി വിചാരണയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്.

  ആക്ഷേപ ഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺ വിൻസെന്റ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം വളരെയധികം ജനശ്രദ്ധ നേടി.

  ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങളായി സിനിമയിലെത്തിയത്. സൂപ്പർ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ ആയിരുന്നു നായിക.

  സ്ക്രീനിൽ ചാക്കോച്ചനെ കാണാൻ സാധിച്ചില്ലെന്ന് തന്നെയാണ് താരത്തിന്റെ ഭാര്യ പ്രിയയും ആദ്യ ഷോ കണ്ടിറങ്ങിയ ശേഷം പറഞ്ഞത്. ഇപ്പോഴിത മകൻ ഇസഹാക്കിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ യുട്യൂബ് ചാനലായ ജിഞ്ചർ മീഡിയയോട് സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

  'പ്രിയയ്ക്ക് കിട്ടിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം ഞാൻ തന്നെയാണ്. ആദ്യ സിനിമയുടെ ഓർമക്കായിട്ടാണ് സ്പ്ലൻഡർ ബൈക്ക് വാങ്ങിയത്. പ്രിയയെ പുറകിലിരുത്തി ആ ബൈക്ക് ഓടിക്കണമെന്ന് ആ​​ഗ്രഹമുണ്ട്.'

  'ഇസഹാക്കിന് ഏറ്റവും ഇഷ്ടമുള്ളത് ട്രക്കുകളാണ്. അവനെ ട്രക്കുകളെ കുറിച്ച് നന്നായി അറിയാം. അവൻ മനസിലാക്കി വെച്ചിട്ടുണ്ട്.'

  'അവനോട് ട്രക്കുകളെ കുറിച്ച് പറയുമ്പോൾ ചുമ്മാ ട്രക്ക് എന്ന് പറഞ്ഞിട്ട് കാര്യമില്ല. ട്രെയിലർ ട്രക്കാണോ, ​ഗാർബേജ് ട്രക്കാണോ, കണ്ടെയ്നർ‌ ട്രക്കാണോ എന്നൊക്കെ വിശദീകരിച്ച് പറയണം.'

  'നമ്മൾ പറയുമ്പോൾ തെറ്റിയാൽ അവൻ തിരുത്തി തരും. എല്ലാത്തിലും അവൻ സ്പെസിഫിക്കാണ്. ഒരു ദിവസം വെജിറ്റബിൾസിന്റെ കാര്യം സംസാരിച്ചോണ്ടിരുന്നപ്പോൾ അവൻ പറഞ്ഞു.. അപ്പാ ആ ബ്രോക്കോളി ഇങ്ങെടുക്കൂവെന്ന്... വല്ല തക്കാളി എന്നൊക്കെയാണ് പറഞ്ഞതെങ്കിൽ ഞാൻ‌ അം​ഗീകരിച്ചേനെ.'

  Recommended Video

  Kunchacko Boban Lungi Dance: ലുലുമാളിൽ ചാക്കോച്ചന് കിട്ടിയ മുട്ടൻ പണി കണ്ടോ,ലുങ്കിയുടുപ്പിച്ച് ഡാൻസ്

  'ഞാനൊക്കെ ബ്രോക്കോളിയെന്ന് കേട്ട് തുടങ്ങിയത് കോളജിൽ എത്തിയ സമയത്താണ്. അതാണ് ഞാൻ പറഞ്ഞത് ഇപ്പോഴത്തെ പിള്ളേർ ഭയങ്കര സ്പെസിക്കാണ്. അതുകൊണ്ട് നമ്മൾ നന്നായി അപ്ഡേറ്റടാകണം.'

  'ഇൻിമേറ്റ് സീൻ മൂന്നെണ്ണം ചെയ്യുന്നതിന് അനുമതി കിട്ടിയിട്ടുണ്ട്. ഇനിയില്ലെന്ന് തോന്നുന്നു. സംവിധാനം ചെയ്യാൻ ആ​​ഗ്രഹിക്കുന്നില്ല' കുഞ്ചാക്കോ ബോബൻ പറയുന്നു.

  Read more about: kunchacko boban
  English summary
  actor Kunchacko Boban open up about son Izahaak Kunchacko favorite things
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X