For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മെസേജുകൾ കൂടിയപ്പോൾ പ്രിയയോട് പറഞ്ഞു, എന്നെ ശ്രദ്ധിച്ചില്ലേൽ ഞാൻ വഴി തെറ്റി പോയേക്കുമെന്ന്'; ചാക്കോച്ചൻ

  |

  പ്രണയ നായകൻ, സൂപ്പർ ഡാൻസർ, യൂത്തൻ തുടങ്ങിയ വിശേഷണങ്ങൾ കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖമാണ് നടൻ കുഞ്ചാക്കോ ബോബന്റേത്. ഒരു കാലത്ത് ഇദ്ദേഹത്തെപ്പോലെ പ്രണയ സിനിമകൾ ചെയ്ത് ബ്ലോക്ക് ബസ്റ്ററുകൾ സൃഷ്ടിച്ച മറ്റൊരു നടനില്ല.

  രണ്ടാം വരവിന് ശേഷം ചോക്ലേറ്റ് ഹീറോ പരിവേഷം അഴിച്ചുവെച്ച് വളരെ സൂക്ഷ്മതയോടെ ആഴമുള്ള കഥാപാത്രങ്ങൾ ഏറ്റെടുത്ത് ഫലിപ്പിക്കാൻ ചാക്കോച്ചന് സാധിക്കുന്നുണ്ട്. അതേസമയം ന്നാ താൻ കേസ് കൊട്, ഒറ്റ് തുടങ്ങി നിരവധി സിനിമകളാണ് ചാക്കോച്ചന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

  'അഡ്വാൻസ് മേടിച്ച് എല്ലാത്തിനും കൂടെ നിന്നു, അവസാനം ചതിച്ചു'; മലയാള സിനിമയിലെ പ്രമുഖ വ്യക്തിയെ കുറിച്ച് ബാല!

  ഇതുവരെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ എല്ലാ സിനിമകളും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും തിയേറ്ററിൽ വിജയമായിട്ടുള്ളതുമാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ന്നാ താൻ കേസ് കൊട്.

  ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം ഓഗസ്റ്റ് 11ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ.

  'അലക്കി വെളുപ്പിക്കാനാണ് ബ്ലെസ്ലി കൂടെനിന്നതെന്ന് തോന്നുന്നു, കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി പറയുന്നതല്ല'; ഡെയ്സി

  സന്തോഷ്.ടി.കുരുവിളയും ആഷിക് അബുവും ചേർന്നാണ് ചിത്രത്തിൻറെ നിർമാണം. ആൻഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ്.ടി.കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്.

  കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബന്റേതായി റിലീസിനെത്തുന്ന 99ആമത്തെ സിനിമ കൂടിയാണ് ന്നാ താൻ കേസ് കൊട്.

  അതേസമയം പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി കുഞ്ചാക്കോ ബോബൻ എംത്രീഡിബി കഫേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

  ഒരു സമയത്ത് മെസേജുകൾ വരുന്നത് കൂടിയപ്പോൾ താൻ ചിലപ്പോൾ ശ്രദ്ധിച്ചില്ലേൽ വഴി തെറ്റി പോയേക്കുമെന്ന് പ്രിയയോട് പറയുമായിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. 'ആളുകൾ എൻറെ ഈ മാറ്റം അംഗീകരിക്കാൻ സമയമെടുക്കുമെന്ന് ഉറപ്പായിരുന്നു.'

  'അതുവരെ ഉണ്ടായിരുന്ന ഇമേജിനെ ബ്രേക്ക് ചെയ്ത് മുന്നോട്ട് പോകേണ്ടത് എളുപ്പമല്ലെന്ന് അറിയാമായിരുന്നു. അതിനായി നന്നായി പരിശ്രമിക്കണം. കമ്മിറ്റ്മെൻറ് വേണം. അതോടൊപ്പം പാഷനും.'

  'ഇപ്പോൾ താരം എന്നതിൽ നിന്ന് മാറി ഒരു നടൻ എന്നതിലേക്ക് എത്താനായെന്നാണ് വിശ്വാസം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഭരതനാട്യം പഠിച്ച് അരങ്ങേറ്റം നടത്തിയിട്ടുണ്ട്.'

  'അമ്മൂമ്മയുടെ നിർബന്ധം മൂലമായിരുന്നു അത്. പിന്നെ അത് വിട്ടു. ശേഷം കോളജിൽ ആയിരിക്കുമ്പോൾ ഡാൻസ് എൻജോയ് ചെയ്തിരുന്നു. ക്ലാസിക്കൊക്കെ മറന്നു... ബ്രേക് ഡാൻസിലായി പ്രിയം.'

  'അതാകാം സിനിമയിൽ ഡാൻസ് ചെയ്യുന്നതിന് തുണയായത്. ട്രെയിൻഡ് ഡാൻസറാണ് ഞാൻ. ഇനി ഡാൻസിന് പ്രാധാന്യമുള്ള ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. ന്നാ താൻ കേസ് കൊട് ടീസർ ഇറങ്ങിക്കഴിഞ്ഞപ്പോൾ അതിൽ എന്നെ കണ്ടില്ലെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ ഒരു സുഖമുണ്ട്.'

  Recommended Video

  ആള് കൂടിയപ്പോൾ പ്രണവിനെ ഓടിച്ചുവിടുന്ന ചാക്കോച്ചൻ. വീഡിയോ വൈറൽ | FilmiBeat Malayalam

  'ഇപ്പോൾ എനിക്ക് പ്രേമ ലേഖനങ്ങൾ കിട്ടാറില്ല. അതൊക്കെ മാറിയില്ലേ. ഇപ്പോൾ നേരിട്ട് കോളുകളും വാട്ട്സാപ്പും മെസേജുമൊക്കെയാണ്.'

  'രാമൻ്റെ ഏദൻ തോട്ടം റിലീസായ സമയത്ത് ഒരുപാട് വർഷങ്ങൾക്ക് ശേഷം ആ രീതിയിലുള്ള കുറെ മെസേജുകൾ എനിക്ക് വന്നിരുന്നു.'

  'അപ്പോൾ ഞാൻ പ്രിയയോട് പറഞ്ഞത് എന്നെയൊന്ന് ശ്രദ്ധിച്ചോണേ... ഞാൻ ചിലപ്പോ വഴി തെറ്റി പോകാൻ സാധ്യതയുണ്ട്..എന്നായിരുന്നു' കുഞ്ചാക്കോ ബോബൻ പറയുന്നു.

  Read more about: kunchacko boban
  English summary
  Actor Kunchacko Boban open up what he has Adviced Wife Priya After Ramante Edanthottam movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X