For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ പോസിറ്റിവിറ്റിയാണോ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം? ചാക്കോച്ചന്‍ ആരോടും ദേഷ്യപ്പെട്ട് കണ്ടിട്ടില്ലെന്ന് ഭാവന

  |

  മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ സിനിമയിലെത്തിയ താരത്തിന് ഗംഭീര തുടക്കമാണ് അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ലഭിച്ചത്. പ്രണയ നായകനായിട്ടാണ് തുടക്കമെങ്കിലും പിന്നീട് എല്ലാത്തരം സിനിമകളും ചെയ്ത് മലയാളത്തിലെ മികച്ച നടന്‍മാരില്‍ ഒരാളായും ചാക്കോച്ചന്‍ മാറിയിരുന്നു.

  സിനിമയില്‍ ഒരു ഇടവേള ഉണ്ടായിരുന്നെങ്കിലും തിരിച്ചുവരവില്‍ ശ്രദ്ധേയ ചിത്രങ്ങളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നടന്‍ തന്റെ രണ്ടാം വരവ് ഗംഭീരമാക്കിയത്. ഇന്ന് മലയാളസിനിമയിലെ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍.

  സിനിമാ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ചാക്കോച്ചന്‍ പിതാവിന്റെ ഇഷ്ടത്തിനായിരുന്നു ആദ്യം സിനിമയില്‍ അഭിനയിച്ചത്. ഇത് ചാക്കോച്ചന്‍ തന്നെ പല അഭിമുഖത്തിലും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീട് കഥ മാറുകയായിരുന്നു. കുഞ്ചാക്കോ ബോബന്‍-ശാലിനി കൂട്ടുകെട്ടില്‍ പിറന്ന നിരവധി ചിത്രങ്ങള്‍ അക്കാലത്ത് ഹിറ്റുകളായി മാറി. പ്രേക്ഷകര്‍ ആ കോമ്പോയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്.

  എപ്പോഴും ചിരിച്ച മുഖവുമായി ചുറ്റുമുള്ളവര്‍ക്ക് പോസിറ്റീവ് എനര്‍ജി സമ്മാനിക്കുന്ന നടനാണ് ചാക്കോച്ചന്‍. സിനിമയിലെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നും താഴ്ന്നും മാറിമറിയുമ്പോഴും ഈ നില എങ്ങനെ കൈവരിക്കാനാകുന്നുവെന്നത് സിനിമയില്‍ തന്നെയുള്ളവര്‍ക്ക് വലിയ അതിശയമാണ്.

  'ഓവര്‍ മേക്കപ്പും അവിഹിതബന്ധങ്ങളുടെ കഥയുമാണ് ഇന്ന് സീരിയലുകളില്‍'; നല്ല തിരക്കഥകള്‍ ഇല്ലാതായെന്നും മധു മോഹന്‍

  മുന്‍പൊരിക്കല്‍ അതേക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്. കൈരളി ടിവിയില്‍ ജോണ്‍ ബ്രിട്ടാസ് അവതാരകനായി എത്തുന്ന ജെ.ബി ജങ്ഷനില്‍ എത്തിയപ്പോഴായിരുന്നു ചാക്കോച്ചന്‍ ഇതേക്കുറിച്ച് പറഞ്ഞത്.

  ചാക്കോച്ചന്റെ വാക്കുകളില്‍ നിന്നും:' ക്യാംപസ് ഹീറോ, ചോക്ലേറ്റ് ബോയ് എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ അലര്‍ജിയായി തുടങ്ങി. എന്നെക്കാള്‍ നന്നായി റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യുന്ന നിരവധി യുവതാരങ്ങള്‍ ഇപ്പോഴുണ്ട്. ഇപ്പോഴും ചോക്ലേറ്റ് ഹീറോ എന്ന് എന്നെ വിളിക്കുന്നുവെങ്കില്‍ അത് ഒന്നെങ്കില്‍ കളിയാക്കുന്നതിന് തുല്യമോ അല്ലെങ്കില്‍ അഭിനയത്തില്‍ പക്വത വരാത്തതോ കൊണ്ടായിരിക്കാം.'

  ഇതെന്നെ ഇമോഷണലാക്കും, എനിക്ക് കരച്ചില്‍ വരുന്നു; വേദിയില്‍ വിങ്ങിപ്പൊട്ടി ഐശ്വര്യ, ആശ്വസിപ്പിച്ച് സായി പല്ലവി

  ചാക്കോച്ചനെക്കുറിച്ച് ഭാവന പറയുന്നത് ഇങ്ങനെയാണ്: 'ഞാന്‍ സ്വപ്‌നക്കൂടില്‍ അഭിനയിക്കുന്ന കാലം തൊട്ട് കാണുന്ന നടനാണ്. ഇത്ര കാലമായിട്ടും ചാക്കോച്ചനില്‍ യാതൊരു മാറ്റവും എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല.

  എപ്പോഴും പോസിറ്റീവായി ചിരിച്ച് മാത്രമേ കണ്ടിട്ടുള്ളൂ. സെറ്റിലായാലും ആരോടും മുഖം കറുപ്പിക്കാതെ മാറിയിരിക്കുന്നത് ഇന്നേവരെ ഞാന്‍ കണ്ടിട്ടില്ല.' ഈ പോസിറ്റിവിറ്റിയാണോ ചാക്കോച്ചന്റെ നിത്യയൗവ്വനത്തിന് പിന്നിലെ രഹസ്യമെന്ന് ചോദിക്കുകയാണ് ഭാവന.

  വീട്ടില്‍ എല്ലാ ഭാരവും ഇറക്കിവെച്ചിട്ടാണ് വരുന്നതെന്ന് രസകരമായ മറുപടിയാണ് ചാക്കോച്ചന്‍ ആദ്യം നല്‍കിയത്. 'ദേഷ്യപ്പെട്ട സന്ദര്‍ഭങ്ങളുമുണ്ട്. ചിലപ്പോള്‍ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടിയാകാം ദേഷ്യപ്പെട്ടിട്ടുണ്ടാവുക. അതൊന്നും പക്ഷെ, ഇപ്പോള്‍ ഓര്‍ക്കുന്നില്ല.

  ഭര്‍ത്താവ് മരിച്ചിട്ട് ഒരാഴ്ച, മീന വീണ്ടും അഭിനയിക്കാനെത്തിയെന്ന് റിപ്പോര്‍ട്ട്; സത്യാവസ്ഥ ഇങ്ങനെയാണ്

  സ്‌ക്രിപ്റ്റുകളെല്ലാം ഞാന്‍ തന്നെയാണ് വായിക്കാറുള്ളത്. ഭാര്യ പ്രിയയ്ക്ക് സ്‌ക്രിപ്റ്റ് വായിച്ചു നോക്കാനെല്ലാം വലിയ മടിയാണ്. കഥ ചുരുക്കി പറഞ്ഞുകൊടുത്താല്‍ സന്തോഷം. പലപ്പോഴും സ്‌ക്രിപ്റ്റില്‍ നല്ല അഭിപ്രായങ്ങളും പറയാറുണ്ട്.' കുഞ്ചാക്കോ ബോബന്‍ പറയുന്നു.

  ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് ആണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് 12-ന് തീയറ്റര്‍ റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

  Read more about: bhavana kunchacko boban
  English summary
  Actor Kunchacko Boban opens up about his positive attitude towards life and cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X