Don't Miss!
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Automobiles
പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ
- Finance
മാസത്തിൽ 10,000 രൂപ അധിക വരുമാനമായാലോ; ശമ്പളത്തിനൊപ്പം അധിക വരുമാനം നേടാൻ ഇതാ വഴി
- News
പാകിസ്ഥാന് മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷ്റഫ് അന്തരിച്ചു, മരണം യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ
- Sports
IND vs AUS: രാഹുല്‍-ഗില്‍, ആര് പുറത്തിരിക്കണം? പ്ലേയിങ് 11 നിര്‍ദേശിച്ച് ആകാശ് ചോപ്ര
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
ഭാര്യയായി പോയില്ലേ, എന്തേലും ചെയ്യാന്‍ പറ്റുമോ? തന്റെ സിനിമ കണ്ട് കൂവിയ ഭാര്യ പ്രിയയെ കുറിച്ച് ചാക്കോച്ചന്
ഒരൊറ്റ ഡാന്‍സ് കൊണ്ട് കേരളക്കരയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് കുഞ്ചാക്കോ ബോബന്. എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോ എന്നൊക്കെയുള്ള വിശേഷങ്ങള്‍ കാറ്റില്‍പ്പറത്തി കൊണ്ടാണ് ചാക്കോച്ചന് പുതിയ സിനിമയുമായിട്ടെത്തുന്നത്. 'ന്നാ താന്‍ പോയി കേസ് കൊട്' ചിത്രമാണ് കുഞ്ചാക്കോ ബോന്റെതായി ഉടന്‍ റിലീസിനൊരുങ്ങുന്ന മൂവി.
ആഗസ്റ്റ് പന്ത്രണ്ടിന് തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന് തിരക്കുകളിലാണ് ചാക്കോച്ചനിപ്പോള്‍. നടിയും അവതാരകയുമായ പേളി മാണിയുടെയ കൂടെയും ചാക്കോച്ചന് അഭിമുഖത്തിനെത്തിയിരുന്നു. പേളിയുടെ രസകരമായ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയവേ ഭാര്യ പ്രിയ തന്റെ സിനിമ കണ്ടിട്ട് കൂവിയ അനുഭവവും നടന് പങ്കുവെച്ചു.

'അനിയത്തിപ്രാവ്, നിറം, പ്രിയം, ഇതില്‍ ഏത് സിനിമയുടെ റീമേക്ക് ചെയ്യാനുള്ള അവസരം കിട്ടിയാലാണ് ചാക്കോച്ചന് തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് അനിയത്തിപ്രാവ് എന്നാണ് ഉത്തരം. അതില്‍ ആരുടെ കൂടെ നായികയായി അഭിനയിക്കണമെന്ന ചോദ്യത്തിന് അത് ആരായാലും കുഴപ്പമില്ല. കാരണം എനിക്കെന്റെ ഭാഗം കുറച്ചും കൂടി നന്നായി ചെയ്യണമെന്നുള്ള ആഗ്രഹമേയുള്ളുവെന്ന'് ചാക്കോച്ചന് പറയുന്നു.
അങ്ങനെ പറയരുത്, എന്റെ മമ്മിയൊക്കെ അനിയത്തിപ്രാവ് കണ്ട് കരയാറുണ്ടെന്ന് പേളി സൂചിപ്പിച്ചു. ആ സിനിമ കണ്ട് ഞാനും കരയാറുണ്ടെന്ന് പറഞ്ഞ കുഞ്ചാക്കോ ബോബന് 'ഇങ്ങനെയാണോടാ സിനിമ ചെയ്ത് വെച്ചിരിക്കുന്നതെന്ന് സ്വയം ചോദിക്കാറുണ്ടെന്നും' പറയുന്നു. ഇനിയെനിക്ക് അത് കാണാന്‍ പോലും സാധിക്കില്ലെന്നും നടന് കൂട്ടിച്ചേര്‍ത്തു. അതേ സമയം എന്റെ ആദ്യത്തെ സിനിമ കണ്ടിട്ട് ഞാനും കരയാറുണ്ടെന്ന് പേളിയും സൂചിപ്പിച്ചു.

പ്രിയയെ കെട്ടിപ്പിടിച്ച് പാടുന്ന പാട്ടേതാണ്?
ഞാന്‍ പാടുന്നതൊക്കെ അവള് റെക്കോര്‍ഡ് ചെയ്ത് നാട്ടുകാരെ കേള്‍പ്പിക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്മെയില്‍ ചെയ്യാറുണ്ട്. കാരണം അത്രയും മോശമാണ് എന്റെ പാട്ടുകളെന്ന് ചാക്കോച്ചന് പറയുന്നു.
ഞാന്‍ സിനിമയിലേക്ക് തിരിച്ച് വരാനുള്ള പ്രധാന കാരണം ഭാര്യ പ്രിയയാണ്. ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ പറയുന്ന ആള് ഭാര്യ തന്നെയാണ്. എന്റെ സിനിമ ഞങ്ങള്‍ തിയറ്ററില്‍ ഒരുമിച്ച് പോയിരുന്ന് കണ്ടു. എന്നിട്ട് അത് കണ്ട് അവള് കൂവിയിട്ടുണ്ട്. അതും എന്റെ മുന്നില്‍ നിന്ന്. ഒന്ന് സങ്കല്‍പ്പിച്ച് നോക്കിക്കേ, ഏത് ഭര്‍ത്താവിന് ഇതൊക്കെ സഹിക്കാന്‍ പറ്റും? ഞാനതൊക്കെ കേട്ടോണ്ടിരിക്കുക എന്നല്ലാതെ എന്ത് ചെയ്യാന്‍ പറ്റും.
ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും വിദ്യ ബാലന്റെ കൂടെ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്ന് പേളിയുടെ ചോദ്യത്തിന് മറുപടി പറയവേ കുഞ്ചാക്കോ ബോബന് പറയുന്നു.
-
ടീച്ചര്‍ക്ക് വെറുപ്പായിരുന്നു, എല്ലാവരുടേയും മുന്നില്‍ വച്ച് അപമാനിച്ചു; സ്കൂള്‍ കാലത്തെക്കുറിച്ച് നിമിഷ
-
എന്തിനാണ് ഇവനെയൊക്കെ ഇങ്ങനെ താങ്ങുന്നത്? ദുല്‍ഖറിനെ അപമാനിച്ചയാള്‍ക്ക് സൈജുവിന്റെ മറുപടി
-
'അമ്മ എനിക്ക് എന്നും സ്പെഷ്യലാണ്'; അമ്മ സുപ്രിയയെ അതിയായി സ്നേഹിക്കുന്നതിന് പിന്നിലെ കാരണത്തെ കുറിച്ച് അല്ലി!