ഈ നടിയോടൊപ്പം അഭിനയിക്കാൻ ആ​ഗ്രഹം; മെസേജ് ഒക്കെ അയച്ചിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബൻ

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കുഞ്ചാക്കോ ബോബൻ നായകനാവുന്ന ന്നാ താൻ കേസ് കൊട്. ഓ​ഗസ്റ്റ് 11 ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ വ്യത്യസ്ത ​ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. , സിനിമയിലെ തന്റെ കഥാപാത്രവും കഥയും ഏറെ വ്യത്യസ്തമാണെന്നാണ് നടൻ പറയുന്നത്.

മലയാള സിനിമയിലെ മുൻനിര നായിക നടിമാരിൽ മിക്കവരോടൊപ്പവും അഭിനയിച്ച കുഞ്ചാക്കോ ബോബൻ ഇപ്പോൾ ഒപ്പം അഭിനയിക്കണമെന്ന് ആ​ഗ്രഹമുള്ള നടിയെക്കുറിച്ച് സംസാരിക്കുകയാണ്. നടി വിദ്യ ബാലനാണ് കുഞ്ചാക്കോ ബോബന്റെ ഇഷ്ട നടി. ഒപ്പം വർക്ക് ചെയ്യാത്ത നിരവധി നടിമാർ ഉണ്ടെങ്കിലും വിദ്യാ ബാലനൊപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് നടൻ പറയുന്നു.

kunjchako boban

'വിദ്യാ ബാലന് മെസേജ് ഒക്കെ അയച്ചിട്ടുണ്ട്. കൂടെ വർക്ക് ചെയ്യണമെന്ന് ആ​ഗ്രഹമുള്ള നടിയാണ് വിദ്യാ ബാലൻ,' കുഞ്ചാക്കോ ബോബൻ പറഞ്ഞു. സംവിധായകരിൽ അൻവർ റഷീദിനൊപ്പം പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. കേരള കഫേ എന്ന സിനിമയിൽ ബ്രിഡ്ജ് എന്ന ഷോർട്ട് ഫിലിം ഏറ്റവും മികച്ച രീതിയിലാണ് അൻവർ റഷീദ് എടുത്തിരിക്കുന്നതെന്നും നടൻ പറഞ്ഞു.

കുഞ്ചാക്കോ ബോബന്റെ പ്രിയപ്പെട്ട നടിയായ വിദ്യാ ബാലൻ ഇതുവരെ ഉറുമി എന്ന ഒറ്റ മലയാളം സിനിമയിൽ മാത്രമാണ് അഭിനയിച്ചത്. കമലിന്റെ ആമി എന്ന സിനിമയിൽ വിദ്യയെ നായികയാക്കിയിരുന്നെങ്കിലും താരം പിൻമാറുകയായിരുന്നു. പകരം മഞ്ജു വാര്യരാണ് ആമിയിൽ നായിക ആയത്. കമല സുരയ്യയുടെ ജീവിത കഥയായിരുന്നു ചിത്രം.

kunchako boban

നേരത്തെ ഹരികൃഷ്ണൻസ് എന്ന സിനിമയിൽ ബോളിവുഡ് നടി ജൂഹി ചൗളയ്ക്കൊപ്പം കുഞ്ചാക്കോ ബോബൻ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഇതേപറ്റി നടൻ സംസാരിക്കുകയും ചെയ്തിരുന്നു. ജൂ​ഹി ചൗള വളരെ കൂളായിരുന്നെന്നും വർഷങ്ങൾക്ക് ശേഷം കണ്ടപ്പോഴും അതേ സൗഹൃദം പുതുക്കാൻ കഴിഞ്ഞെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

മലയാളത്തിൽ നിന്ന് ബോളിവുഡിലെത്തിയ നടി അസിന്റെ ആദ്യ സിനിമയും കുഞ്ചാക്കോ ബോബനൊപ്പമായിരുന്നു. അസിനുമായി ഇപ്പോഴും സൗഹൃദമുണ്ടെന്നും നാട്ടിൽ വരുമ്പോൾ സംസാരിക്കാറുണ്ടെന്നും എറണാകുളത്ത് വരുമ്പോൾ കാണാറുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ന്നാ താൻ കേസ് കൊട് സംവിധാനം ചെയ്യുന്നത്. ​ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഒരു ​ഗാനത്തിലെ കുഞ്ചാക്കോ ബോബന്റെ ചുവടുകൾ നേരത്തെ വൈറലായിരുന്നു.

Read more about: kunchako boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X