ശാലിനിയുടെ ആഗ്രഹം പോലെ, തിരിച്ചുവരികയാണെങ്കിൽ ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നതിൽ സന്തോഷമെന്ന് ചാക്കോച്ചൻ
മലയാള സിനിമയിലെ റൊമാന്റിക്ക് ജോഡികളായി പ്രേക്ഷകർ ഏറ്റെടുത്ത താരങ്ങളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ തുടങ്ങി നിരവധി സിനിമകളിൽ താരജോഡികളായി ഒന്നിച്ചഭിനയിച്ചിരുന്നു. മലയാളത്തിൽ തരംഗമുണ്ടാക്കിയ ചിത്രങ്ങളിൽ ഒന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ അനിയത്തി പ്രാവ്. വലിയ പ്രചാരമൊന്നുമില്ലാതെ എത്തിയ ചിത്രം തിയറ്ററുകളിൽ സർപ്രൈസ് വിജയം നേടുകയായിരുന്നു.
കുഞ്ചാക്കോ ബോബനും ശാലിനിയും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ശാലിനിയുടെ വിവാഹത്തോടെയാണ് സിനിമയിൽ നിന്ന് ഇടവേള എടുത്തത്. ചാക്കോച്ചൻ ആ സമയം ചോക്ലേറ്റ് ബോയി എന്ന ഇമേജ് മാറ്റി വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിച്ച് മുന്നേറുകയാണ്.

ശാലിനിയെക്കുറിച്ചുള്ള സൗഹൃദത്തെക്കുറിച്ച് ചാക്കോച്ചൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ചാക്കോച്ചൻ ശാലിനിയുമായുളള സൗഹൃദത്തെക്കുറിച്ചും ഇനിയൊരു സിനിമ ചെയ്യുന്നതിനെ കുറിച്ചുമൊക്കെ സംസാരിച്ചത്.
ശ്യാമിലി, അസിൻ, ജൂഹി ചൗള ഇവർക്കൊപ്പമൊക്കെ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും താരം സംസാരിച്ചു. ജൂഹി ചൗളയ്‌ക്കൊപ്പമൊക്കെ അഭിനയിച്ചത് വളരെ നല്ല ഓർമകളാണ്. കൂളായിരുന്നു അവർ.
ഹരികൃഷ്ണൻസിലാണ് ജൂഹിക്കൊപ്പം അഭിനയിച്ചത്. വർഷങ്ങൾക്ക് ശേഷം കണ്ടപ്പോഴും അതേ സൗഹൃദം പുതുക്കാൻ സാധിച്ചു. അതുപോലെ അസിൻ നാട്ടിൽ വരുമ്പോൾ സംസാരിക്കാറുണ്ട്. എറണാകുളത്ത് വരുമ്പോൾ കാണാറുമുണ്ട്, ചാക്കോച്ചൻ പറഞ്ഞു.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചാക്കോച്ചൻ്റെ പുതിയ ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. രതീഷ് ബാലകൃഷ്‍ണൻ ആണ് ചിത്രം സംവിധാനവും തിരക്കഥയും ചെയ്തിരിക്കുന്നത്. ' ന്നാ താൻ കേസ് കൊട്' ന്റേതായി പുറത്തുവിട്ട ഒരു ഗാന രംഗം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരുന്നു.
മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനമാണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്. ബിജു നാരായണൻ ആണ് 'ദേവദൂതർ പാടി' എന്ന ഗാനം ആലപിച്ചിരിക്കുന്നത്.


Click it and Unblock the Notifications