twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    '250 രൂപയ്ക്ക് വേണ്ടി അർധ ന​ഗ്നനായി ശരീരത്തിൽ പാമ്പിൻ കുഞ്ഞുങ്ങളേയും കൊണ്ട് നിന്നു'; കുഞ്ചൻ പറയുന്നു!

    |

    കോട്ടയം കുഞ്ഞച്ചനിലെ പരിഷ്‍കാരിയുടെ മുഖമാണ് കുഞ്ചനെ ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത്. പരിഷ്കാരിയായും ആംഗ്ലോ ഇന്ത്യനായും എല്ലാം തമാശ കഥാപാത്രങ്ങൾ നിരവധി കുഞ്ചൻ ചെയ്‍തിട്ടുണ്ട് കുഞ്ചൻ. കു‌ഞ്ചൻറെ യഥാർഥ പേര് മോഹൻ ദാസ് എന്നാണ്. ഇപ്പോൾ ആ പേര് കേട്ടാൽ കുഞ്ചന് അത് തീരെ ചേരില്ലെന്നാകും എല്ലാവരും പറയുക. അറുന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള കുഞ്ചന് അന്തരിച്ച മലയാള നടൻ തിക്കുറിശ്ശി സുകുമാരൻ നായരാണ് കുഞ്ചൻ എന്ന പേരിട്ടത്. നഗരം സാഗരം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണിതെന്ന് കുഞ്ചൻ പറഞ്ഞിട്ടുണ്ട്.

    'നിനക്കെന്തൊരു കഴിവാണെന്ന് സബയോട് സൂസാന്ന'; ഹൃത്വിക്ക് റോഷന്റെ മുൻ ഭാര്യയും ഇപ്പോഴത്തെ കാമുകിയും കട്ട ചങ്ക്സ്!'നിനക്കെന്തൊരു കഴിവാണെന്ന് സബയോട് സൂസാന്ന'; ഹൃത്വിക്ക് റോഷന്റെ മുൻ ഭാര്യയും ഇപ്പോഴത്തെ കാമുകിയും കട്ട ചങ്ക്സ്!

    'സെറ്റിൽ മറ്റൊരു മോഹൻ ഉണ്ടായിരുന്നു. ഇത് ആളുകളെ കുഴക്കി. അപ്പോഴാണ് തിക്കുറിശ്ശി കുഞ്ചൻ എന്ന് പേരിട്ടത്. പേര് എനിക്ക് ചേരും എന്ന് അദ്ദേഹം പറഞ്ഞു. തിക്കുറിശ്ശിയുടെ നാവിൻറെ സരസ്വതീ കടാക്ഷം കൊണ്ടായിരിക്കണം എനിക്ക് നല്ലത് വന്നത്' കുഞ്ചൻ പറയുന്നു. ബ്ലാക് ആൻഡ് വൈറ്റ് കാലം പിന്നിട്ട് നിറമുള്ള ലോകവും കടന്ന് സാങ്കേതിക മികവിൻറെ ധന്യതയിൽ എത്തി നിൽക്കുന്ന മലയാള സിനിമയിലെ പഴയ മുഖങ്ങളിൽ ഇന്നും ഓർമിക്കുന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച നടനാണ് കുഞ്ചൻ. ഒരുവേള വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുകയും പ്രേക്ഷകരെ ശുദ്ധഹാസ്യം കൊണ്ട് ചിരിപ്പിക്കുകയും ചെയ്ത ആ നടൻ കാലങ്ങൾക്കിപ്പുറത്ത് തിരക്കുകളൊഴിഞ്ഞ് ശാന്തഹൃദയനായി കഴിയുകയാണ്.

    'സ്വരയുടെ പ്രശ്നം സഞ്ജയ് ലീല ബൻസാലിയുമായിട്ടാണ്, അവളെഴുതിയത് വായിച്ചില്ല, എനിക്കതിന് നേരമില്ല;' ഷാഹിദ് കപൂർ!'സ്വരയുടെ പ്രശ്നം സഞ്ജയ് ലീല ബൻസാലിയുമായിട്ടാണ്, അവളെഴുതിയത് വായിച്ചില്ല, എനിക്കതിന് നേരമില്ല;' ഷാഹിദ് കപൂർ!

    മലയാള സിനിമയിലെ പരിഷ്കാരി

    ആംഗ്ലോ ഇംഗ്ലീഷ് ശൈലിയിൽ സംസാരിച്ച് ഫ്രീക്കൻ സ്റ്റൈലിൽ വസ്ത്രമണിഞ്ഞ് പരിഷ്കാരി എന്ന വാക്കിന് പുതുമാനം അദ്ദേഹം സമ്മാനിച്ചു. ഇന്നും കോട്ടയം കുഞ്ഞച്ചനിലെ കു‍ഞ്ചന്റെ എൻട്രിയും ഡയലോ​ഗും കേട്ടാൽ ചിരി നിർത്താൻ പറ്റില്ല എന്നതാണ് സത്യം. അഭിനയം, സിനിമ എന്നത് സ്വപ്നത്തിൽപോലും ഉണ്ടായിരുന്നില്ലെങ്കിലും സ്കൂളിലെ എല്ലാ കലാപരിപാടികളിലും കുഞ്ചൻ സജീവമായിരുന്നു. ദാരിദ്ര്യവും പട്ടിണിയും കൊടുമ്പിരികൊണ്ട കാലത്തും അച്ഛൻ കൃഷ്ണനും അമ്മ ഊലമ്മയും മകനെ പഠിപ്പിച്ചു. മൂന്ന് ആണും ഒരു പെണ്ണും ഉൾപ്പെടുന്ന ആ കൊച്ചു കുടുംബത്തിലെ രണ്ടാമനായിരുന്നു കുഞ്ചൻ. പഠനത്തിനൊടുവിൽ ജോലി അന്വേഷിച്ച് കുഞ്ചൻ നേരെ വണ്ടി കയറിയത് കോയമ്പത്തൂരിലേക്കാണ്. അവിടെ പലതരത്തിലുള്ള ജോലികൾ ചെയ്തു. ആയിടക്കാണ് കോയമ്പത്തൂരിൽ തന്നെയുള്ള സുഹൃത്ത് വഴി അദ്ദേഹത്തിന്റെ ഡോക്യുമെൻററിയിൽ അഭിനയിക്കാൻ ക്ഷണം ലഭിക്കുന്നത്.

    കോണകം ഉടുത്ത് നിന്നപ്പോൾ

    250 രൂപയാണ് അതിന്റെ കൂലിയായി കിട്ടിയത്. സിനിമാ ജീവിതത്തിലേയും യഥാർഥ ജീവിതത്തിലേയും പഴയ ഓർമകളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിൽ കുഞ്ചൻ. 'ആദ്യമായി ജീവിതത്തിൽ അഭിനയിച്ചത് ഒരു ഡോക്യുമെന്ററിയിലാണ്. 250 രൂപ പ്രതിഫലമായി തരാമെന്ന് പറഞ്ഞപ്പോൾ പോയതാണ്. അവിടെ ചെന്നപ്പോൾ അവർ എന്നെ കോണകം ഉടുപ്പിച്ചു. എന്നിട്ട് ഒരിടത്ത് നിർത്തിയ ശേഷം പാമ്പിൻ കുഞ്ഞുങ്ങളെ ശരീരത്തിൽ ഇട്ടു. ഞാൻ ഭയന്ന് വിറച്ചു. പണം വേണ്ട ജീവൻ മതിയെന്ന് പറഞ്ഞ് കരഞ്ഞു. അതെല്ലാം രസമുള്ള ഓർമകളാണ്. അന്നൊക്കെ വല്ലപ്പോഴും മാത്രമാണ് സിനിമകൾ ലഭിച്ചിരുന്നത്. അന്നൊക്കെ എല്ലാ താരങ്ങളും തമ്മിൽ വലിയ സൗഹൃദം ഉണ്ടായിരുന്നു. ഒരുമിച്ച് ഒരു മുറിയിൽ താമസവും ഉച്ചയ്ക്കുള്ള ഭക്ഷണം കഴിക്കലും അങ്ങനെ എല്ലാം മനോഹരമായിരുന്നു. ഇപ്പോഴെല്ലാം കാരവാൻ സംസ്കാരമല്ലേ...' ‌

    കമൽഹാസനുമായുള്ള സൗഹൃദം

    'കമൽഹാസനുമായി പണ്ട് മുതൽ നല്ല സൗഹ‍ൃദമാണ്. അസുഖമാണെന്ന് അറിഞ്ഞാൽ എവിടെ എത്ര തിരക്കാണെങ്കിലും വിളിക്കും. ഒരുപാട് സിനിമകളിൽ അഭിനയച്ച ശേഷം ഉണ്ടായ സൗഹൃദമാണ്. ഒരിക്കൽ ചെറിയ ഒരു അസുഖം വന്നപ്പോൾ ആശുപത്രിയിൽ ഞാൻ ചികിത്സ തേടി. അത് കമൽ എങ്ങനെയോ അറിഞ്ഞ് എന്നെ വിളിച്ചു ശരീര ശ്രദ്ധിക്കണമെന്നെല്ലാം പറഞ്ഞ് ഒരുപാട് ഉപദേശിച്ചു. എന്റെ വിവാഹത്തിന് അദ്ദേഹം എനിക്ക് അയച്ച ആശംസ കാർഡ് ഞാൻ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് സിനിമാ മേഖലയിൽ എത്തിപ്പെടുന്നവർ ഭാ​ഗ്യവാന്മാരാണ്. നമ്മുടെ കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ വ്യത്യാസം വന്നിട്ടുണ്ട്. 5000 രൂപ പ്രതിഫലം കിട്ടാൻ പോലും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്' കുഞ്ചൻ പറയുന്നു.

    Read more about: kunchan
    English summary
    actor Kunchan open up about his acting career and life story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X