കാബ്രേ കളിക്കുന്ന കട്ടൗട്ട് കൊണ്ടുവെച്ചു; പെണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു; കുഞ്ചന്‍ പറയുന്നു

മലയാളികളെ കോമഡി വേഷങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ച നടനാണ് കുഞ്ചന്‍. നിരവധി സിനിമകളില്‍ അഭിനയിച്ച കുഞ്ചന്റെ കോട്ടയം കുഞ്ഞച്ചനിലെ 'പരിഷ്‌കാരി' കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. വസ്ത്രങ്ങളിലും രൂപത്തിലും വരുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് തന്നെ സിനിമയില്‍ ചെറിയ വേഷങ്ങളാണെങ്കിലും ചെയ്ത കഥാപാത്രങ്ങള്‍ അത്രയും ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

650 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച കുഞ്ചന്‍ തമിഴ് ചിത്രമായ മനൈവിയിലൂടെയാണ് സിനിമ അഭിനയ മേഖലയിലേക്ക് എത്തുന്നത്. എന്നാല്‍ ഷൂട്ട് കഴിഞ്ഞെങ്കിലും ഈ ചിത്രം റിലീസ് ആയില്ല. കുഞ്ചന്റെ ആദ്യം റിലീസ് ആകുന്ന ചിത്രം മലയാള സിനിമയായ റസ്റ്റ് ഹൗസ് ആണ്. അതുപോലെ തന്നെ മോഹന്‍ ദാസ് എന്ന പേര് മാറ്റി കുഞ്ചന്‍ എന്നാക്കിയത് തിക്കുറിശ്ശി സുകുമാരന്‍ നായരാണ്. നഗരം സാഗരം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു തിക്കുറിശ്ശി പേരുമാറ്റിയത്.

KUNJAN

250 രൂപയ്ക്ക് ആണ് ആദ്യമായി ക്യാമറയുടെ മുന്നില്‍ നിന്നതെന്നും അത് തന്റെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവമാണെന്നും കുഞ്ചന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ കോമഡി വേഷങ്ങളും ചെറിയ കഥാപാത്രങ്ങളും ചെയ്തുവന്നതിനാല്‍ പെണ്ണിനെകിട്ടാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് പറയുകായണ് കുഞ്ചന്‍. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

'അക്കാലത്ത് പെണ്ണ് കിട്ടാന്‍ വലിയ പാടായിരുന്നു. പലപ്പോഴും പിച്ചക്കാരന്‍ ആയിട്ടും മറ്റുമൊക്കെയല്ലേ അഭിനയിക്കുക. ആ പിച്ചക്കാരന്‍ എനിക്ക് വേണ്ടെന്ന് പറയും. അന്നൊക്കെ പ്രത്യേകിച്ചും സിനിമാക്കാര്‍, നാടകക്കാര്‍ എന്നൊക്കെ പറഞ്ഞാല്‍ പെണ്ണ് കിട്ടാന്‍ വലിയ പാടാണ്. അങ്ങനെ എന്റെ ജേഷ്ഠന്റെ മകളുടെ പരിചയത്തിലാണ് ശോഭയുമായുള്ള കല്യാണം വരുന്നത്. ബ്യൂട്ടീഷ്യനാണ് എന്നാണ് പറഞ്ഞത്. ബ്യൂട്ടീഷ്യാനാണെങ്കില്‍ വേണ്ടെന്നാണ് ആദ്യം പറഞ്ഞത്,' കുഞ്ചന്‍ പറഞ്ഞു.

അന്ന് തന്റെ വിചാരം, ബ്യൂട്ടീഷ്യന്‍ എന്നൊക്കെ പറഞ്ഞാല്‍ ലിപ്‌സ്റ്റിക് ഒക്കെ ഇട്ട് , മുടി ഒക്കെ പൊക്കിപിടിച്ച് വരുന്ന ആളാണ് എന്നാണ്. കണ്ടപ്പോള്‍ സാധാരണ ഒരു പെണ്‍കുട്ടി. താന്‍ ഒരു കൂട്ടുകാരനും കൂടിയാണ് കാണാന്‍ പോയതെന്നും കുഞ്ചന്‍ ഓര്‍ത്തെടുത്തു.

' എന്റെ തൊഴില്‍ സിനിമയാണ്. ചിലപ്പോള്‍ സില്‍ക്ക് സ്മിതയെ കെട്ടിപ്പിടിക്കുന്ന സ്റ്റില്‍ കണ്ടാല്‍ അത് കാര്യമായി എടുക്കരുത്, അത് തൊഴിലിന്റെ ഭാഗമായിട്ടാണ് എന്ന് വിചാരിച്ചാല്‍ മതി. പിന്നെ ഞാന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ ഒന്നും അല്ല. സാധാരണ ചെറിയ വേഷങ്ങളും കോമഡിയും ഒക്കെ ചെയ്യുന്ന ആളാണ്. ചിലപ്പോള്‍ ബിരിയാണിയായിരിക്കും ചിലപ്പോള്‍ കഞ്ഞിയായിരിക്കും, ഇതൊക്കെ പങ്കുവെക്കാന്‍ പറ്റുന്ന ഒരു പെണ്‍കുട്ടിയെയാണ് എനിക്ക് ആവശ്യം എന്നാണ് പെണ്‍കുട്ടിയുടെ അടുത്ത് പറഞ്ഞത്,'

KUNJAN

ഞാന്‍ പോകുന്ന ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ഒക്കെ പ്രൊഡ്യൂസറുടെ കാശ് കൊണ്ടാണ്. ഞാന്‍ പോയാല്‍ സെക്കന്‍ഡ് ക്ലാസിലേ പോകൂ. ഇതൊക്കെ കേട്ടപ്പോള്‍ എനിക്ക് ഒന്ന് ആലോചിക്കണം എന്നാണ് ശോഭ പറഞ്ഞത്. നല്ലവണ്ണം ആലോചിച്ചിട്ട് പറഞ്ഞാല്‍ മതിയെന്ന് ഞാനും പറഞ്ഞു. അങ്ങനെ എല്ലാം തുറന്നു പറഞ്ഞതുകൊണ്ട് അവര്‍ക്ക് വിവാഹത്തിന് താത്പര്യമാണെന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവര്‍ അറിയിച്ചു.

ഇങ്ങനെ കല്യാണം ഒക്കെ സെറ്റാകുന്ന സമയത്താണ് ഒരു സിനിമയില്‍ ഞാന്‍ കാബ്ര വേഷത്തില്‍ നില്‍ക്കുന്ന ഒരു കട്ടൗട്ട് ശോഭ വര്‍ക്ക് ചെയ്യുന്ന ബ്യൂട്ടി പാര്‍ലറിന്റെ മുന്നില്‍ കൊണ്ട് വെച്ചു. ഒരു സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്. ആ രാത്രി തന്നെ അതെടുത്ത് ഒടിച്ചു മടക്കി കായലില്‍ കൊണ്ടുപോയി കളഞ്ഞു. അങ്ങനെ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ആ കല്യാണം നടന്നു എന്നും കുഞ്ചന്‍ പറഞ്ഞു.

More from Filmibeat

Read more about: kunchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X