കോണകം മാത്രം ഉടുത്ത എന്നെ കെട്ടിയിട്ടു; പണം വേണ്ട, വിടൂ എന്ന് ഞാന്‍ അപേക്ഷിച്ചു; കുഞ്ചന്‍
കോമഡി വേഷങ്ങളും വൈകാരിക നിമിഷങ്ങളും ഒരുപോലെ അവതരിപ്പിതുടര്‍ന്ന് ച്ച നടനാണ് കുഞ്ചന്‍. 650 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച കുഞ്ചന്‍ തമിഴ് ചിത്രമായ മനൈവിയിലൂടെയാണ് സിനിമ അഭിനയ മേഖലയിലേക്ക് എത്തുന്നത്. എന്നാല്‍ ആ ചിത്രം റിലീസായില്ല. തുടര്‍ന്ന് റസ്റ്റ് ഹൗസ് എന്ന മലയാള ചിത്രമാണ് ആദ്യമായി അഭിനയിച്ച് റിലീസ് ചെയ്തത്.
തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് അഭിനയ ജീവിതം ആരംഭിച്ചത്. എന്നാല്‍ അഭിനയം മനസില്‍ ഇല്ലാതിരുന്ന കുഞ്ചന്‍ എങ്ങനെ സിനിമയിലേക്കെത്തി എന്ന് പറയുകയാണ് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ.

പഠിക്കുന്ന കാലത്ത് ഒരു പ്രണയം ഉണ്ടായിരുന്നു. അപ്പോള്‍ ഇടക്കൊക്കെ ആ കുട്ടിയെ കാണും. അന്ന് അതൊക്കെ വലിയ സംസാരമാണ്. അങ്ങനെ അത് വീട്ടില്‍ അറിഞ്ഞപ്പോള്‍ പ്രശ്‌നമായപ്പോള്‍ നാടു വിടുകയായിരുന്നു. ഒരു സുപ്രഭാതത്തില്‍ തനിക്ക് ഒല്ലൂരില്‍ ജോലികിട്ടിയെന്ന് ഒരു എഴുത്ത് എഴുതി വെച്ചിട്ട് വീട് വിട്ടിറങ്ങുകയായിരുന്നുവെന്ന് കുഞ്ചന്‍ പറയുന്നു.
മൂന്ന് കൂട്ടുകാരുടെ അടുത്ത് നിന്ന് 50 രൂപ വീതം വാങ്ങി അങ്ങനെ, 150 രൂപയുമായി സ്ഥലം വിട്ടു. നേരെ ചെന്നത് ആനമലയില്‍ ഒരു ആന്റിയുടെ അവരുടെ അടുത്തേക്കാണ്.അവരോട് കാര്യമൊക്കെ പറഞ്ഞു, അങ്ങനെ അവിടെ നില്‍ക്കുകയായിരുന്നു രണ്ട് വര്‍ഷത്തോളം. അന്ന് അവിടെ എസ്‌റ്റേറ്റില്‍ ചില പരിപാടികളുമായി കഴിഞ്ഞു കൂടുകയായിരുന്നു. അത് കഴിഞ്ഞ് കസിന്റെ കൂടെ കോയമ്പത്തൂര്‍ പോയതാണ് വഴിത്തിരിവായതെന്ന് കുഞ്ചന്‍ പറഞ്ഞു.
അവിടുന്ന് ഒരു തമിഴ് സംസാരിക്കുന്ന ആള്‍ എന്നോട് 'കണ്ടാല്‍ നാഗേഷിനെ പോലെയുണ്ട്. സിനിമയില്‍ അഭിനയിക്കുന്നോ,' എന്ന് ചോദിച്ചു. സിനിമയോ എന്നാണ് ഞാന്‍ ചിന്തിച്ചത്. നാളെ ഷൂട്ടിംഗ് ഉണ്ട് 250 രൂപ തരാം എന്ന് പറഞ്ഞു. അങ്ങനെ അവിടെ ചെന്നു. ചെന്നപ്പോള്‍ അയാള്‍ സിനിമയല്ല, ഡോക്യുമെന്ററി ഫിലിം എടുക്കുന്ന ആളാണ്. അങ്ങനെ എന്നെ കോയമ്പത്തൂര്‍ ഉള്ള കാളിക്ഷേത്രത്തില്‍ കൊണ്ടു പോയി ഡ്രസ് ഒക്കെ അഴിക്കാന്‍ പറഞ്ഞുവെന്നും കുഞ്ചന്‍ ഓര്‍ത്തെടുക്കുന്നു.

'അഴിച്ച് ഒരു കോണകം മാത്രം ഉടുത്ത എന്നെ കുറ്റിയില്‍ കെട്ടിയിട്ടു. കൈ മേലേക്ക് പൊക്കി വെച്ചാണ് കെട്ടിയിട്ടു. കുറച്ച് പേര്‍ എന്റെ മുന്നില്‍ നില്‍ക്കുന്നുണ്ട്. അവരുടെ കുട്ടയില്‍ ഒക്കെ പാമ്പുകളാണ്. അതിനെ മുഴുവന്‍ എന്റെ മേലേക്ക് കൊട്ടി. അപ്പോഴേക്കും ഞാന്‍ എനിക്ക് 250 രൂപ വേണ്ട, എന്നെ വിടൂ എന്നൊക്കെ കെഞ്ചാന്‍ തുടങ്ങി. ആദ്യം പറഞ്ഞുകൂടായിരുന്നോ എന്നാണ് അയാള്‍ ചോദിച്ചത്. ഈ ജന്തുക്കള്‍ മേല്‍ക്കൂടി പോകുന്നുമുണ്ട്. അങ്ങനെ എല്ലാം കഴിഞ്ഞ് എനിക്ക് 250 രൂപ തന്നു,' കുഞ്ചന്‍ പറയുന്നു.
പൈസ വാങ്ങിച്ച് ഒരു ബിരിയാണി കഴിച്ചു. അപ്പോഴേക്കും മേല്‍ വേദനയും തലവേദനയുമൊക്കെ തുടങ്ങിയിരുന്നു. നോക്കുമ്പോള്‍ മേലൊക്കെ പൊങ്ങി ചിക്കന്‍ പോക്‌സ് വന്നു. അങ്ങനെ 28 ദിവസം കിടക്കുകയും ചെയ്തു 250 രൂപ കടവും വാങ്ങി. അങ്ങനെയാണ് ആദ്യമായി അഭിനയിക്കാന്‍ പോയത്. ഇതേ ആള്‍ തന്നെ പറഞ്ഞിട്ടാണ് ആദ്യ സിനിമയായ മനൈവിയില്‍ അവസരം ലഭിക്കുന്നതെന്നും കുഞ്ചന്‍ ഓര്‍ത്തെടുത്തു.


Click it and Unblock the Notifications