മഞ്ജു വാര്യരുടെ ബ്രദര്‍ കുഞ്ചു വാര്യര്‍, രസകരമായ സംഭവത്തെക്കുറിച്ച് കുഞ്ചന്‍ പറഞ്ഞത് ഇങ്ങനെ

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് കുഞ്ചന്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. കോമഡി മാത്രമല്ല സ്വഭാവിക കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. താരങ്ങളും സംവിധായകരുമെല്ലാമായി അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്. മമ്മൂട്ടിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചുമെല്ലാം വാചാലനായെത്താറുണ്ട് അദ്ദേഹം.

അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം

സീരിയസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കോമഡിയായുള്ള വരവിനോടാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ താല്‍പര്യം. ചാനല്‍ പരിപാടിക്കിടയിലായിരുന്നു അദ്ദേഹം മനസ്സ് തുറന്നത്. മഞ്ജു വാര്യര്‍ക്കൊപ്പമുള്ള രസകരമായ സംഭവത്തെക്കുറിച്ചും കുഞ്ചന്‍ തുറന്നുപറഞ്ഞിരുന്നു. ആറാം തമ്പുരാന്റെ ചിത്രീകരണത്തിനിടയിലെ കാര്യത്തെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. രസകരമായ സംഭവത്തെക്കുറിച്ച് അറിയാം...

സീരിയസ് ചെയ്യാന്‍ പാടാണ്

സീരിയസ് ചെയ്യാന്‍ പാടാണ്

കൊമേഡിയന്മാർ സീരിയസ് വേഷം ചെയ്യുക എന്നത് ഏറെ ശ്രമകരമായ കാര്യമാണെന്ന് കുഞ്ചന്‍ പറയുന്നു. എല്ലാ ഫ്രെയിമിലും ചിരിയുമായി എത്തുന്ന തമാശ നടന്മാർ സീരിയസ് വേഷം ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കണം കാരണം അവരുടെ മൂവ്മെൻറിൽ എന്തെങ്കിലും ഒരു താളപ്പിഴ വന്നാൽ പ്രേക്ഷകർ ചിരിക്കും. കാരണം ആ നടനെ കണ്ട് പ്രേക്ഷകർക്ക് എപ്പോഴും ചിരിച്ചാണ് ശീലം.

കോമഡി

കോമഡി

ലേലം', 'പത്രം' പോലെയുള്ള സിനിമകളിൽ ഞാനും സീരിയസ് വേഷം ചെയ്തിട്ടുണ്ട്. പക്ഷേ എന്നെ എല്ലായ്പ്പോഴും ആളുകൾ ഓർത്തിരിക്കുന്നത് 'ഏയ് ഓട്ടോ' എന്ന സിനിമയിലെ രമണൻ്റെ വേഷമാണ്. ഇപ്പോഴത്തെ ജനറേഷനിലെ കുട്ടികൾ പോലും എന്നെ കാണുമ്പോൾ 'ഏയ് മുണ്ടാ' എന്ന് വിളിച്ചിട്ട് പോകുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറയുന്നു.

മഞ്ജു വാര്യര്‍ക്കൊപ്പം

മഞ്ജു വാര്യര്‍ക്കൊപ്പം

മറ്റു ചിലരുണ്ട് നമ്മളെ അറിയാമെങ്കിലും അറിയാത്ത ഭാവം കാണിക്കും. ആറാം തമ്പുരാൻ്റെ സെറ്റിൽ ഞാനും മഞ്ജു വാര്യരും സംസാരിച്ചു കൊണ്ടിരുന്നപ്പോൾ രണ്ടു പിള്ളേർ വന്നു ചോദിച്ചു. "മഞ്ജു വാര്യരെ മനസ്സിലായി ചേട്ടനാരാ ?" ഞാൻ പറഞ്ഞു മഞ്ജു വാര്യരുടെ ബ്രദർ കുഞ്ചു വാര്യർ. അപ്പോൾ അവർ പറഞ്ഞു ചേട്ടൻ കുഞ്ചനല്ലേ? അങ്ങനെയും ചില ആളുകളുണ്ടെന്നും കുഞ്ചന്‍ പറയുന്നു.

Recommended Video

മറ്റുള്ളവരെ ഒളിഞ്ഞു നോക്കുന്ന സാക്ഷര മലയാളി | FilmiBeat Malayalam
കുഞ്ചൂസ്

കുഞ്ചൂസ്

മഞ്ജു വാര്യരുമായി അടുത്ത സൗഹൃദമുണ്ട് കുഞ്ചന്. കുഞ്ചൂസ് എന്നാണ് മഞ്ജു തെന്ന വിളിക്കുന്നതെന്ന് അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. ആ വിളി അതേ പോലെ തന്നെ ആസ്വദിക്കാറുണ്ട് താനെന്നും കുഞ്ചന്‍ പറഞ്ഞിരുന്നു. മഞ്ജു വാര്യരുടെ അഭിമുഖത്തില്‍ രസകരമായ ചോദ്യവുമായാണ് അദ്ദേഹം മുന്‍പ് എത്തിയത്. മമ്മൂട്ടിയും കുടുംബവുമായും അടുത്ത സൗഹൃദമുണ്ട് അദ്ദേഹത്തിന്. മമ്മൂട്ടി വീട് മാറിയപ്പോള്‍ അയല്‍ക്കാരന്‍ ദൂരേക്ക് പോയെന്നായിരുന്നു കുഞ്ചന്റെ കമന്റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X