മോളെ ഇത് ഫിലിം ചേര്‍ത്ത് വെച്ചാണ് ഈ ചുംബന രംഗം; ലാല്‍ പറഞ്ഞു, അതിന് സമയുടെ മറുപടി
വില്ലന്‍ ഷെയ്ഡുള്ള കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തുകയും തുടര്‍ന്ന് നായകനായി പ്രേക്ഷകരുടെ മനസ് കീഴടക്കുകയും ചെയ്ത നടനാണ് ആസിഫ് അലി. നടന്റെ ആദ്യ ചിത്രം ഋതുവായിരുന്നു. തുടര്‍ന്നുള്ള അപൂര്‍വ്വ രാഗം എന്ന ചിത്രത്തിലും വില്ലന്‍ കഥാപാത്രമായി എത്തിയ ആസിഫിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഹണി ബീ എന്ന ചിത്രം ആസിഫിനും കരിയറില്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു. ലാല്‍ ജൂനിയറിന്റെ ആദ്യ സംവിധാന ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തില്‍ ഭാവന, ബാബു രാജ്, ബാലു വര്‍ഗീസ്, ലാല്‍, ശ്രീനാഥ് ഭാസി, തുടങ്ങിയവരും അഭിനയിച്ചു. അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഹണി ബീ.

അതേസമയം തന്നെ ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടത് ആ സിനിമയിലെ ഒരു ചുംബന രംഗം കൊണ്ടായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സിലേക്ക് അടുക്കുന്ന ഭാഗത്ത് ഭാവനയുടേയും ആസിഫിന്റെയും കഥാപാത്രങ്ങള്‍ കടലില്‍ ചാടുകയും അതിനുള്ളില്‍ നിന്ന് ചുംബിക്കുകയും ചെയ്യുന്ന രംഗമായിരുന്നു അത്. എന്നാല്‍ ആ രംഗം അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു.
ആസിഫ് അലി വിവാഹിതനായ സമയം കൂടിയായിരുന്നു ഹണി ബീയുടെ റിലീസ് സമയം എന്ന പ്രത്യേകത കൂടിയുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ആ ചുംബന രംഗത്തെക്കുറിച്ച് തനിക്കും വളരെ കുറച്ച് പേര്‍ക്കും മാത്രമേ അറിയുമായിരുന്നുള്ളു എന്ന് പറയുകയാണ് ആസിഫ്. തലവന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറയുന്നത്.
സമയ്ക്ക് താന്‍ അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടമുള്ള രണ്ട് സിനിമകള്‍ ഹണി ബീയും അനുരാഗ കരിക്കിന്‍ വെള്ളവുമാണെന്ന് ആസിഫ് പറയുന്നു. സമയും താനും വിവാഹ ശേഷം ആദ്യമായി ഒരുമിച്ച് കണ്ട് സിനിമയാണ് ഇതെന്നും ആസിഫ് പറയുന്നു. എന്നാല്‍ ഇതില്‍ ചുംബന രംഗം ഉണ്ടായിരുന്നത് കൊണ്ട് തന്നേക്കാള്‍ ടെന്‍ഷന്‍ നടന്‍ ലാലിനായിരുന്നു എന്നും ആസിഫ് ഓര്‍ത്തെടുക്കുന്നു.
സമയ്ക്ക് അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ അഭി എന്ന കഥാപത്രത്തെ വലിയ ഇഷ്ടമായിരുന്നു. ഹണി ബീ ഭയങ്കര ഇഷ്ടമുള്ള സിനിമയാണ്. ഞങ്ങള്‍ കല്യാണം കഴിഞ്ഞ് ആദ്യമായി ഒരുമിച്ച് പോയി കാണുന്ന ചിത്രമാണ് ഹണി ബീ. അതിന്റെ ക്ലൈമാക്‌സില്‍ ഭാവനെയെ ചുംബിക്കുന്ന ഒരു രംഗമുണ്ടായിരുന്നു.
കല്യാണം കഴിഞ്ഞിട്ട് ആദ്യം തിയേറ്ററില്‍ കൊണ്ടു പോകുന്ന സീനുണ്ട്. പക്ഷെ ഈ സീനിനെക്കുറിച്ച് ഞങ്ങള്‍ കുറച്ച് പേര്‍ക്കല്ലാതെ ആര്‍ക്കും ഒരു ഐഡിയയും ഇല്ല. സിനിമ റിലീസ് ആകുന്ന സമയത്ത് ലാല്‍ സാറിന് രണ്ട് ടെന്‍ഷന്‍ ആണ് അന്ന് ഉണ്ടായിരുന്നത്. ഒന്ന് മകന്റെ ആദ്യത്തെ സിനിമ. രണ്ട് ഞാന്‍ കിസ്സ് ചെയ്തത്. തലേ ദിവസം തൊട്ട് എന്നോട് ചോദിക്കുന്നുണ്ട്, എടാ അത് അവളോട് പറയണോ എന്ന്.

ഞാന്‍ ചോദിച്ചു, അല്ല ചേട്ടാ അതിന് കുഴപ്പം ഉണ്ടോ എന്ന്. അല്ലട, നീ കല്യാണം കഴിഞ്ഞ് ആദ്യമായി അവളെയും കൊണ്ട് വരുന്ന സിനിമ അല്ലേ. അതില്‍ നിന്റെ കിസ്സിംഗ് സീന്‍ എന്ന് പറയുമ്പോള്‍ അവള്‍ക്ക് ഉണ്ടാവുന്ന പ്രശ്‌നമുണ്ടല്ലോ എന്നതാണ് പുള്ളി പറയുന്നത്. സിനിമയുടെ അവസാന ഭാഗത്ത് എത്തിയപ്പോള്‍ ലാല്‍ സാര്‍ ഇവളുടെ മുഖത്തേക്കാണ് നോക്കി കൊണ്ടിരിക്കുന്നത്. ആ സീന്‍ എത്തുമ്പോഴും അവള്‍ക്ക് വലിയ ഭാവ വ്യത്യാസം ഒന്നുമില്ല.
ഈ സമയം ലാല്‍ സര്‍ പറയുന്നത്, അത് മോളേ ഇത് ശരിക്കും രണ്ടായിട്ട് ഷൂട്ട് ചെയ്തിട്ട് ഈ ഫിലിം അടുപ്പിച്ച് വെച്ചാണ് ഇത് ചെയ്യുന്നത് എന്നാണ്. ഇത് സത്യത്തില്‍ അദ്ദഹത്തിന് എന്നോടുള്ള കെയറിംഗും ഇഷ്ടവും ഒക്കെ കൊണ്ടാണ് അദ്ദേഹം അത് പറയുന്നത്. അപ്പോള്‍ ഇവള്‍ പറയുന്നത്, അല്ല ചേട്ടാ, എനിക്ക് അറിയാ ഇത് എന്നാണ് എന്നാണ് സമ മറുപടി പറഞ്ഞതെന്നും ആസിഫ് പറയുന്നു.


Click it and Unblock the Notifications











