മമ്മൂക്ക ഒറ്റനോട്ടത്തില്‍ പറഞ്ഞു; അവനുമായുളള കൂട്ടുകെട്ട് വേണ്ട എന്ന്, പിന്നീട് സംഭവിച്ചത്

By Midhun Raj

എഴുപതാം പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിക്ക് ആശംസാ പ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. മലയാള സിനിമാലോകവും ആരാധകരും ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. കൂട്ടത്തില്‍ നടനും സംവിധായകനുമായ ലാലിന്‌റെതായി വന്ന വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലാല്‍ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ആശംസകള്‍ നേര്‍ന്നത്. മമ്മൂക്ക ഞങ്ങളോട് പറഞ്ഞിട്ടുളള കാര്യങ്ങള്‍ എല്ലാം തന്നെ പില്‍ക്കാലത്ത് അത് ശരിയായ രീതിയില്‍ തന്നെ സംഭവിച്ചിട്ടുണ്ടെന്ന് ലാല്‍ തന്‌റെ വീഡിയോയില്‍ പറയുന്നു.

സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

മമ്മൂക്കയെ ഒരിക്കല്‍ കാണാന്‍ പോയപ്പോള്‍ ഒരു പുതിയ കൂട്ടുകാരന്‍ തനിക്കും സിദ്ധിഖിനുമൊപ്പം ഉണ്ടായിരുന്നു എന്നും അവനെ കണ്ട് മമ്മൂക്ക തങ്ങളോട് പറഞ്ഞ കാര്യവും ലാല്‍ വെളിപ്പെടുത്തി. ഞങ്ങളുടെ തുടക്കകാലത്ത് ഞാനും സിദ്ദിഖുമൊക്കെ ഒരു തിരക്കഥയുമായിട്ട് മമ്മൂക്കയുടെ അടുത്ത് ചെന്നിരുന്നു. മമ്മൂക്ക അത് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് അത് ഒരുപാട് ഇഷ്ടപ്പെട്ടു.

ഇതൊരു വലിയ വിജയമാകുമെന്ന് പറഞ്ഞ്

ഇതൊരു വലിയ വിജയമാകുമെന്ന് പറഞ്ഞ് ഒരുപാട് സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും അടുത്ത് ഞങ്ങളെ പരിചയപ്പെടുത്തിയിട്ടുമുണ്ട് മമ്മൂക്ക. പക്ഷേ അന്നത് വര്‍ക്ക് ആയില്ല. പക്ഷേ പില്‍ക്കാലത്ത് ആ പടം വലിയ സൂപ്പര്‍ഹിറ്റായി. മമ്മൂക്ക പറഞ്ഞത് ശരിയാണെന്ന് തെളിയിച്ചു. പിന്നീട് ഞങ്ങള്‍ സിനിമയിലേക്ക് വന്ന ശേഷം ഞാനും സിദ്ദിഖും മമ്മൂക്കയെ കാണാന്‍ പോയി. അന്ന് ഞങ്ങളുടെ കൂടെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു. പുതുതായി പരിചയപ്പെട്ട ഒരു കൂട്ടുകാരന്‍.

അന്ന് കൂട്ടുകാരനെ കണ്ട്

അന്ന് ഞങ്ങളുടെ കൂടെയുളള കൂട്ടുകാരനെ കണ്ട് മമ്മൂക്ക ഒറ്റനോട്ടത്തില്‍ പറഞ്ഞു; ഡാ അവനുമായുളള കൂട്ടുകെട്ട് വേണ്ട, അവന്‍ ആള് ശരിയല്ല എന്ന്. ഞങ്ങള്‍ അന്നത് കാര്യമാക്കിയില്ലെന്ന് ലാല്‍ പറയുന്നു. എന്നാല്‍ പിന്നീട് മമ്മൂക്ക പറഞ്ഞത് ശരിയാണെന്ന് തിരിച്ചറിയുകയുണ്ടായി. അങ്ങനെ നല്ലതിനെയും ചീത്തയെയും തിരിച്ചറിയാനും നല്ലതിനെ ഉള്‍ക്കൊളളാനും ശരിയല്ലാത്തതിനെ തളളാനുമുളള അപാരമായ കഴിവ് മമ്മൂക്കയ്ക്ക് ഉണ്ട്.

മമ്മൂക്കയുടെ എറ്റവും വലിയ വിജയവും അത്

മമ്മൂക്കയുടെ എറ്റവും വലിയ വിജയവും അത് തന്നെയാണ്. ആ കഴിവ് മമ്മൂക്കയ്ക്ക് ഉളളിടത്തോളം കാലം അജയ്യനായി അദ്ദേഹം മലയാള സിനിമയില്‍ ഉണ്ടാകും, മമ്മൂക്കയ്ക്ക് ഒരായിരം ജന്മദിനാശംസകള്‍ എന്ന് പറഞ്ഞാണ് ലാല്‍ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. അതേസമയം മമ്മൂട്ടി-ലാല്‍ കൂട്ടൂകെട്ടില്‍ പുറത്തിറങ്ങിയ തൊമ്മനും മക്കളും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഷാഫിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ ചേട്ടനും അനിയനുമായി മമ്മൂട്ടിയും ലാലും എത്തിയപ്പോള്‍ അച്ഛന്‌റെ വേഷത്തില്‍ രാജന്‍ പി ദേവും അഭിനയിച്ചു.

Recommended Video

എല്ലാവരെയും പറ്റിച്ച് മൂന്നാറിലേക്ക് മുങ്ങിയ ഇക്കയുടെ പ്രതികരണം ഇതാ
ഇന്നും പ്രേക്ഷകരുടെ ഇഷ്ട മമ്മൂട്ടി ചിത്രങ്ങളില്‍

ഇന്നും പ്രേക്ഷകരുടെ ഇഷ്ട മമ്മൂട്ടി ചിത്രങ്ങളില്‍ ഒന്നാണ് തൊമ്മനും മക്കളും. കൂടാതെ കോബ്ര എന്ന ലാല്‍ സംവിധാനം ചെയ്ത സിനിമയിലും മമ്മൂട്ടിയും ലാലും ഒന്നിച്ചു. മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ഹിറ്റ്‌ലര്‍ നിര്‍മ്മിച്ചത് ലാല്‍ ആണ്. കൂടാതെ രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിലും മമ്മൂട്ടിയും ലാലും ഒന്നിച്ചഭിനയിച്ചു. മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രമായ ഭീഷ്മപര്‍വ്വത്തില്‍ ലാലും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ മാസ് ലുക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Read more about: mammootty lal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X