താരപുത്രി അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്! മോണിക്കയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറലാവുന്നു

ജനനം മുതേല തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ബാലതാരമായി ചിലരൊക്കെ സിനിമയില്‍ മുഖം കാണിക്കാറുണ്ട്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായും നായികയായും തുടക്കം കുറിക്കുന്നുമുണ്ട്. സംവിധായകനായും അഭിനേതാവായും പ്രേക്ഷക മനസ്സില്‍ ഇം നേടിയ ലാലിന്റെ മക്കളെയും പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. അച്ഛന് പിന്നാലെ സംവിധാനത്തിലേക്ക് കാലെടുത്തുവെച്ചിരുന്നു ജീന്‍ പോള്‍ ലാല്‍. സംവിധാനം മാത്രമല്ല അഭിനയത്തിലും പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് താരപുത്രന്‍. മകളായ മോണിക്കയാവട്ടെ കുടുംബ കാര്യങ്ങളൊക്കെയായി ആകെ തിരക്കിലാണ്.

മോണിക്കയുടെ വിവാഹ നിശ്ചയ ചിത്രങ്ങളും വിവാഹത്തിനിടയിലെ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമാലോകം ഒന്നടങ്കം ഈ താരപുത്രിയെ ആശീര്‍വദിക്കാനായി എത്തിയിരുന്നു. ലാലിന്റെ മകനായ ജീന്‍ പോള്‍ ലാലും ബാലു വര്‍ഗീസുമൊക്കെ നിറഞ്ഞുനിന്ന ചടങ്ങ് കൂടിയായിരുന്നു ഇത്. വിവാഹ ശേഷം ഭാവനയും നവീനും പങ്കെടുത്ത ആദ്യ ചടങ്ങായിരുന്നു ഇത്. നാളുകള്‍ക്ക് ശേഷം മറ്റൊരു ചടങ്ങിനായി ഇവര്‍ ഒത്തുകൂടിയിരിക്കുകയാണ് ഇപ്പോള്‍. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന് മുന്നോടിയായി നടത്തിയ ബേബി ഷവര്‍ പാര്‍ട്ടിക്കിടയിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ബേബി ഷവര്‍ ചിത്രങ്ങള്‍

ബേബി ഷവര്‍ ചിത്രങ്ങള്‍

അഭിനയത്തില്‍ നിറഞ്ഞുനില്‍ക്കുന്നവരെക്കുറിച്ച് മാത്രമല്ല താരങ്ങളുടെ കുടുംബാംഗങ്ങളുടെ വിശേഷങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ്. താരങ്ങള്‍ക്ക് പിന്നാലെ തന്നെ മക്കളും സിനിമയിലേക്കെത്തുമോയെന്നറിയാനായി ഉറ്റുനോക്കുകയാണ് സിനിമാപ്രേമികള്‍. സ്വതസിദ്ധമായ അഭിനയശൈലിയുമായി മുന്നേറുന്ന താരങ്ങളിലൊരാളായ ലാലിന് പിന്നാലെ മകനും എത്തിയതോടെയാണ് മകളുടെ വരവിനായി ആരധകര്‍ കാത്തിരുന്നത്.

മോണിക്കയുടെ സന്തോഷം

മോണിക്കയുടെ സന്തോഷം


അതീവ സന്തോഷത്തില്‍ അലനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്ന മോണിക്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അച്ഛനും അമ്മയ്ക്കും സഹോദരനും സഹോദര ഭാര്യയ്ക്കും ഭര്‍ത്താവിനുമൊപ്പം നില്‍ക്കുന്ന താരപുത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതീവ സന്തോഷത്തോടെയാണ് താരപുത്രി ചിത്രങ്ങള്‍ക്കായി പോസ് ചെയ്തിട്ടുള്ളത്.

നീലയായിരുന്നു തീം

നീലയായിരുന്നു തീം

നീല നിറത്തിലുള്ള വസ്ത്രമണിഞ്ഞായിരുന്നു താരദമ്പതികളെത്തിയത്. വൈറ്റ് ആന്‍ഡ് ബ്ലൂ തീമിലായിരുന്നു പരിപാടി ഒരുക്കിയത്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. ബാലു വര്‍ഗീസും മോണിക്കയ്ക്ക് ആശംസ നേരാനെത്തിയിരുന്നു. നീല നിറത്തിലുള്ള വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ആണ്‍കുഞ്ഞിനെയാണോ പ്രതീക്ഷിക്കുന്നതെന്ന ചോദ്യവുമായി ആരാധകരെത്തിയത്. വസ്ത്രങ്ങള്‍ മാത്രമല്ല അലങ്കാര പണികളിലും നീലയായിരുന്നു നിറഞ്ഞുനിന്നത്.

കാവ്യ മാധവന് പിന്നാലെ

കാവ്യ മാധവന് പിന്നാലെ

അടുത്തിടെ കാവ്യ മാധവന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പിറന്നാള്‍ ദിനത്തിലായിരുന്നു ബേബി ഷവര്‍ പാര്‍ട്ടിയും നടത്തിയത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വിജയദശമി ദിനത്തിലായിരുന
്നു മകളെത്തിയത്. ദിലീപ് തന്നെയായിരുന്നു ഈ സന്തോഷവാര്‍ത്ത പങ്കുവെച്ച് രംഗത്തെത്തിയത്. കാവ്യ മാധവന്റെ ബേബി ഷവര്‍ ചിത്രത്തിന് പിന്നാലെയാണ് മോണിക്കയുടെ ചടങ്ങിനിടയിലെ ചിത്രങ്ങളുമെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X