ലാല്‍ മുത്തച്ഛനായി! മോണിക്കയ്ക്ക് ആണ്‍കുട്ടി! കുഞ്ഞതിഥിയുടെ ചിത്രം വൈറലാവുന്നു! കാണൂ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് ലാല്‍. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് അദ്ദേഹം. സിദ്ദിഖുമായുള്ള സൗഹൃദത്തെക്കുറിച്ചും ഇവരും ഒരുമിച്ച് പ്രവര്‍ത്തിച്ചതിനെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഫാസിലിന് കീഴില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു ഇരുവരും. അഭിനയവും പാട്ടും നൃത്തവും എന്ന് വേണ്ട സിനിമയിലെ സകലകലവല്ലഭനാണ് ലാല്‍. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് അദ്ദേഹം മുന്നേറുന്നത്. ലാലിന് പിന്നാലെ മകനും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു.

ലാലിന്റെ കുടുംബത്തിലേക്ക് കുഞ്ഞിഥി എത്തിയെന്നുള്ള സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മകള്‍ മോണിക്ക അമ്മയായെന്നും ആണ്‍കുഞ്ഞാണ് ജനിച്ചതെന്നും വ്യക്തമാക്കി രംഗത്തെത്തിയത് മരുമകനായ അലനാണ്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവെച്ച ചിത്രങ്ങളും വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍. മോണിക്കയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രിസ്മസ് ദിനത്തിലാണ് കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.

മോണിക്കയ്ക്ക് കുഞ്ഞ് പിറന്നു

മോണിക്കയ്ക്ക് കുഞ്ഞ് പിറന്നു

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുഞ്ഞതിഥി എത്തിതിന്റെ സന്തോഷത്തിലാണ് ലാലും കുടുംബവും. ക്രിസ്മസ് ദിനത്തിലാണ് ഇരട്ടിമധുരവുമായി മോണിക്കയ്ക്ക് മകനെ ലഭിച്ചത്. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും നില്‍ക്കുന്ന ഫോട്ടോയും താരപുത്രി പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രങ്ങള്‍ തംരഗമായി മാറിയിരുന്നു.

സന്തോഷത്തോടെ  താരകുടുംബം

സന്തോഷത്തോടെ താരകുടുംബം

മുത്തച്ഛനായതിന്റെ സന്തോഷത്തിലാണ് ലാല്‍. ആശ്വാസത്തോടെ ചിരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈപ്പന്‍ അലന്‍ ആന്റണി എന്ന പേരാണ് മകന് നല്‍കിയത്. മോണിക്കയുടെ ഭര്‍ത്താവായ അലനാണ് കുഞ്ഞതിഥിയുടെ പേര് പുറത്തുവിട്ടത്.

 മകന്‍ സിനിമയിലെത്തി

മകന്‍ സിനിമയിലെത്തി

സംവിധായകനായും അഭിനേതാവായും പ്രേക്ഷക മനസ്സില്‍ ഇം നേടിയ ലാലിന്റെ മക്കളെയും പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. അച്ഛന് പിന്നാലെ സംവിധാനത്തിലേക്ക് കാലെടുത്തുവെച്ചിരുന്നു ജീന്‍ പോള്‍ ലാല്‍. സംവിധാനം മാത്രമല്ല അഭിനയത്തിലും പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് താരപുത്രന്‍. മകളായ മോണിക്കയാവട്ടെ കുടുംബ കാര്യങ്ങളൊക്കെയായി ആകെ തിരക്കിലാണ്.

ചിത്രങ്ങള്‍ വൈറലായി

ചിത്രങ്ങള്‍ വൈറലായി

മോണിക്കയുടെ വിവാഹ നിശ്ചയ ചിത്രങ്ങളും വിവാഹത്തിനിടയിലെ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമാലോകം ഒന്നടങ്കം ഈ താരപുത്രിയെ ആശീര്‍വദിക്കാനായി എത്തിയിരുന്നു. ലാലിന്റെ മകനായ ജീന്‍ പോള്‍ ലാലും ബാലു വര്‍ഗീസുമൊക്കെ നിറഞ്ഞുനിന്ന ചടങ്ങ് കൂടിയായിരുന്നു ഇത്. വിവാഹ ശേഷം ഭാവനയും നവീനും പങ്കെടുത്ത ആദ്യ ചടങ്ങായിരുന്നു ഇത്.

ബേബി ഷവര്‍ ചിത്രങ്ങളും

ബേബി ഷവര്‍ ചിത്രങ്ങളും

അതീവ സന്തോഷത്തില്‍ അലനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്ന മോണിക്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
നീല നിറത്തിലുള്ള വസ്ത്രമണിഞ്ഞായിരുന്നു താരദമ്പതികളെത്തിയത്. വൈറ്റ് ആന്‍ഡ് ബ്ലൂ തീമിലായിരുന്നു പരിപാടി ഒരുക്കിയത്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. ബാലു വര്‍ഗീസും മോണിക്കയ്ക്ക് ആശംസ നേരാനെത്തിയിരുന്നു.

View this post on Instagram

Christmas came early this year! EAPEN ANTONY ALLAN

A post shared by Allan Antony (@modern.achayan) on

ഫോട്ടോ കാണാം

കുഞ്ഞതിഥിയുടെ ചിത്രം കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X