ദിലീപ് ബുദ്ധിമാനാണ് ഈ വിഡ്ഢിത്തം അദ്ദേഹം ചെയ്യുമോ? കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് നടന്‍ മധു!!

ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നും പ്രമുഖ സിനിമാ മേഖലകളില്‍ നിന്നുമെല്ലാം കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു. അടുത്തിടെ തെന്നിന്ത്യന്‍ നടി ശ്രീ റെഡ്ഡി തെലുങ്ക് ഫിലിം ചേംബറിന് മുന്നില്‍ അല്‍പ വസ്ത്രധാരിയായി എത്തിയതിന് പിന്നിലെ കാരണം ഇതൊക്കെ തന്നെയായിരുന്നു.

മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് പണ്ട് മുതലേ ഉള്ളതാണെന്ന് നടന്‍ മധു തുറന്ന് പറഞ്ഞിരിക്കുകയാണ്. മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലെയും സിനിമാ രംഗത്ത് ഇത് ഉണ്ടായിരുന്നു. കൂടുതല്‍ അടുപ്പമുള്ളവരുമായി ഇത്തരം ബന്ധം കൂടുതല്‍ സാധ്യമായി നടന്നിരുന്നതായും റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ പരിപാടിയില്‍ മധു പറയുന്നു.

  കാസ്റ്റിംഗ് കൗച്ച്

കാസ്റ്റിംഗ് കൗച്ച്

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ മലയാളികള്‍ ഒന്ന് ഞെട്ടിയിരുന്നു. ദിനംപ്രതി സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിച്ച് വരുമ്പോള്‍ പ്രശസ്തരായവര്‍ക്കും സുരക്ഷയില്ലെന്നുള്ളതായിരുന്നു സാധാരണക്കാരില്‍ ഞെട്ടലുണ്ടാക്കിയത്. ഹോളിവുഡ്, ബോളിവുഡ് തുടങ്ങിയ പല സിനിമാ മേഖലകളില്‍ നിന്നും പ്രമുഖരായ പല നടിമാരും സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് രംഗത്തെത്തിയിരുന്നു. ഹോളിവുഡില്‍ പ്രശസ്തനായ സിനിമാ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന് എതിരെയായിരുന്നു പല നടിമാരും രംഗത്തെത്തിയത്.

 തെലുങ്കില്‍ നിന്നുള്ള പ്രതിഷേധം

തെലുങ്കില്‍ നിന്നുള്ള പ്രതിഷേധം

കാസ്റ്റിംഗ് കൗച്ചിംഗിനെതിരെ തെലുങ്ക് സിനിമാ മേഖലയില്‍ നടന്ന പ്രതിഷേധമാണ് അടുത്തിടെ ഇന്ത്യയെ ഞെട്ടിച്ചത്. നടി ശ്രീ റെഡ്ഡിയായിരുന്നു വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. തെലുങ്ക് സിനിമാ ലോകത്ത് കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നായിരുന്നു ശ്രീ ആരോപിച്ചത്. ശേഷം പൊതുനിരത്തില്‍ അര്‍ദ്ധ നഗ്നയായി നടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ജൂബിലി ഹില്‍സില്‍ തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് മുന്‍പിലായിരുന്നു നടിയുടെ പ്രതിഷേധം നടത്തിയത്.

 മധുവിനും പറയാനുണ്ട്..

മധുവിനും പറയാനുണ്ട്..

മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് നടന്‍ മധുവിനും പറയാനുണ്ട്. അടുത്തിടെ റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇതിനെ കുറിച്ച് വ്യക്തമാക്കിയത്. മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് പണ്ട് മുതലേ ഉള്ളതാണ്. മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലെയും സിനിമാ രംഗത്ത് ഇത് ഉണ്ടായിരുന്നു. കൂടുതല്‍ അടുപ്പമുള്ളവരുമായി ഇത്തരം ബന്ധം കൂടുതല്‍ സാധ്യമായി നടന്നിരുന്നതായി മധു പറയുന്നു. സിനിമയില്‍ മാത്രമല്ല ലൈംഗിക താല്‍പര്യത്തോടെയുള്ള ബന്ധങ്ങള്‍ മറ്റ് എല്ലാ മേഖലകളിലും സമൂഹത്തിലും ഉണ്ടെന്നും മധു പറയുന്നു.

 ദിലീപ് ബുദ്ധിമാനാണ്

ദിലീപ് ബുദ്ധിമാനാണ്

അത് സമൂഹത്തിന്റെ മുഴുവന്‍ സ്വഭാവമാണ്. അത് തന്നെയാണ് സിനിമയിലുള്ള ഇത്തരം ബന്ധങ്ങളെന്നും മധു പറയുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കാര്യത്തെ കുറിച്ച് തനിക്ക് കൃത്യമായ വിവരങ്ങളൊന്നും അറിയില്ല. ദിലീപ് ഇത് ആസൂത്രണം ചെയ്‌തെന്ന് താന്‍ കരുതുന്നില്ലെന്നും മധു പറയുന്നു. ദിലീപ് ബുദ്ധിമാനാണ്.. അദ്ദേഹം ഇതുപോലൊരു വിഡ്ഢിത്തം കാണിക്കുമോ എന്ന കാര്യം തനിക്ക് സംശയമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നടിക്ക് ദുരനുഭവം ഉണ്ടായെന്നത് സത്യമാണ്. ഇതിന് പിന്നില്‍ ദിലീപാണോ എന്ന കാര്യത്തെ കുറിച്ച് തനിക്ക് ഉറപ്പില്ലൊന്നാണ് പറഞ്ഞതെന്ന് മധു വീണ്ടും വ്യക്തമാക്കി തന്നെ പറഞ്ഞിരുന്നു.

Read more about: madhu casting couch മധു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X