twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷീലയുടെയും ശാരദയുടെയും നായകനായി, പിന്നെ എന്റെ രൂപം മാറി; ശ്രീവിദ്യ നായിക ആയതിനെക്കുറിച്ച് മധു

    |

    മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അഭിനേത്രിയാണ് ശ്രീവിദ്യ. മലയാളി അല്ലെങ്കിലും മലയാള സിനിമയുടെ മുഖശ്രീയായി തിളങ്ങി നിന്ന താരമായിരുന്നു നടി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ശ്രീവിദ്യ കൂടുതലായും അഭിനയിച്ചിട്ടുള്ളത്. മലയാളത്തിൽ അവിസ്മരണീയമായ ഒട്ടനവധി കഥാപാത്രങ്ങൾക്ക് ശ്രീവിദ്യ ജീവൻ നൽകി.

    പഞ്ചവടിപ്പാലം, ഇടവഴിയിലെ മിണ്ടാപ്പൂച്ച, റൗഡി രാജമ്മ തുടങ്ങിയ സിനിമകളിലൂടെ പുതുമയുള്ള നായികാ ഭാവങ്ങൾ ശ്രീവിദ്യ ബി​ഗ് സ്ക്രീനിൽ എത്തിച്ചു. അഭിനേത്രി എന്നതിനപ്പുറം മികച്ച ​ഗായികയും നർത്തകിയും ആയിരുന്നു ശ്രീവിദ്യ. പ്രശസ്ത ​ഗായിക അന്തരിച്ച എംഎൽ വസന്തകുമാരിയുടെ മകളായിരുന്നു നടി.

    Also Read: വേണെങ്കില്‍ വന്ന് അഭിനയിക്ക് എന്നു പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല, എനിക്കൊരു വിലയുണ്ട്; ഐശ്വര്യ ലക്ഷ്മി പറയുന്നുAlso Read: വേണെങ്കില്‍ വന്ന് അഭിനയിക്ക് എന്നു പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല, എനിക്കൊരു വിലയുണ്ട്; ഐശ്വര്യ ലക്ഷ്മി പറയുന്നു

    ഇവർക്ക് ശേഷമാണ് ശ്രീവിദ്യയുടെ കടന്ന് വരവ്

    1979 ൽ ഇടവഴിയിലെ മിണ്ടാപ്പൂച്ച, ജീവിതം ഒരു ​ഗാനം തുടങ്ങിയ സിനിമകൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ശ്രീവിദ്യക്ക് ലഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ രചന, ദൈവത്തിന്റെ വികൃതികൾ തുടങ്ങിയ സിനിമകൾക്കും ശ്രീവിദ്യയെ തേടി പുരസ്കാരങ്ങൾ എത്തി. 60 കളിലും 70 കളിലും ഷീല, ജയഭാരതി, ശാരദ തുടങ്ങിയ നടിമാരായിരുന്നു തിളങ്ങി നിന്നത്. ഇവർക്ക് ശേഷമാണ് ശ്രീവിദ്യയുടെ കടന്ന് വരവ്.

    ഇരുവരും ഒരുമിച്ച് കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ

    Also Read: ഒന്നുകിൽ സീരിയൽ നിർത്താൻ പറഞ്ഞു; സീരിയലുകളുടെ ശാപം അതാണ്; വിഷ്ണു പ്രസാദ് പറയുന്നുAlso Read: ഒന്നുകിൽ സീരിയൽ നിർത്താൻ പറഞ്ഞു; സീരിയലുകളുടെ ശാപം അതാണ്; വിഷ്ണു പ്രസാദ് പറയുന്നു

    ശ്രീവിദ്യയുടെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡികളിൽ ഒരാളായിരുന്നു നടൻ മധു. ഇരുവരും ഒരുമിച്ച് കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഈ സിനിമകളും ​ഗാനങ്ങളും പ്രേക്ഷക മനസ്സിൽ നിലനിന്നു. ഇപ്പോഴിതാ തന്റെ നായിക നടി ആയി ശ്രീവിദ്യ എത്തിയതിനെ പറ്റി സംസാരിക്കുകയാണ് മധു. ഷീല, ജയഭാരതി, ശാരദ തുടങ്ങിയ നായികമാർക്ക് ശേഷമാണ് ശ്രീവിദ്യയുടെ ഒപ്പം അഭിനയിക്കുന്നതെന്ന് മധു പറയുന്നു. മനോരമയോടാണ് പ്രതികരണം.

     കുറേക്കഴിഞ്ഞപ്പോൾ നമ്മുടെ രൂപം ഒക്കെ മാറി

    'അവരെപ്പോലെ ഒരു ആർട്ടിസ്റ്റിന്റെ കൂടെ എന്റെ അറിവിൽ അഭിനയിച്ചിട്ടില്ല. മനോഹരമായിട്ട് പാടും. നന്നായിട്ട് അഭിനയിക്കും. ​ഗംഭീരമായിട്ട് ഡാൻസ് ചെയ്യും. ഇതെല്ലാം പോയിട്ട് എല്ലാ ഭാഷയും സംസാരിക്കും. മലയാളത്തിൽ അവരുടെ ശബ്ദം ഡബ് അല്ല. അവരുടെ അത്രയും മനോഹരമായി ‍ഡബ് ചെയ്യാൻ ആരും ഇല്ല. ഹിന്ദിയിലും, തെലുങ്കിലും കന്നഡയിലും വിദ്യക്ക് വിദ്യയുടെ തന്നെ ശബ്ദം ആണ്'

    'അവർ ഒരു ബോൺ ആർട്ടിസ്റ്റ് ആണ്. ആദ്യം ഒപ്പം അഭിനയിച്ചത് ഷീലയും ജയഭാരതിയും ആയിരുന്നു. പിന്നീട് ശാരദ വന്നു. ശാരദയും ഞാനുമായുള്ള കോംബിനേഷൻ ആളുകൾക്ക് ഇഷ്ടമായിരുന്നു. കുറേക്കഴിഞ്ഞപ്പോൾ നമ്മുടെ രൂപം ഒക്കെ മാറി. രൂപത്തിന് പറ്റിയ ഹീറോയിനായിരുന്നു ശ്രീവിദ്യ,' മധു പറഞ്ഞു.

    സൂപ്പർ താര പരിവേഷമില്ലാത്ത റോളുകളിലാണ് മധു കൂടുതലായും അഭിനയച്ചിട്ടുള്ളത്

    സിനിമകളിൽ നിറഞ്ഞ് നിന്നിരുന്ന മധു ഇപ്പോൾ അഭിനയ രം​ഗത്ത് സജീവമല്ല. ഇതേപറ്റിയും നടൻ സംസാരിച്ചു. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ വന്നാൽ ഇനിയും അഭിനയിക്കുമെന്നും ചെയ്ത മടുത്ത വേഷങ്ങൾ ഇനിയും ചെയ്യാൻ താൽപര്യമില്ലെന്നും മധു പറഞ്ഞു.

    തിരുവനന്തപുരം കണ്ണമൂലയിലെ വീട്ടിൽ വിശ്രമത്തിലാണ് മധു ഇപ്പോൾ. സൂപ്പർ താര പരിവേഷമില്ലാത്ത റോളുകളിലാണ് മധു കൂടുതലായും അഭിനയച്ചിട്ടുള്ളത്. ഭാർ​ഗവീനിലയം, ചെമ്മീൻ, ഉമ്മാച്ചു. ഓളവും തീരവും, നാടൻ പ്രേമം, കള്ളിച്ചെല്ലമ്മ തുടങ്ങി മധു അഭിനയിച്ച സിനിമകൾ നിരവധി ആണ്.

    Read more about: madhu sheela
    English summary
    Actor Madhu Explains How Srividya Became His Best Onscreen Pair Replacing Sheela And Sharada
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X