ഷക്കീല തരംഗത്തില്‍ എന്റെ സിനിമയും എ പടമായി! 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്‍ മധു മനസ് തുറക്കുന്നു

തൊണ്ണൂറുകളില്‍ മലയാള സിനിമയിലും ടെലിവിഷന്‍ രംഗത്തും സജീവമായിരുന്ന നടനായിരുന്നു മധു മേനോന്‍. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പതിനാല് വര്‍ഷം സിനിമയില്‍ നിന്നും മാറി നിന്ന മധു മേനോന്‍ തിരിച്ച് വരികയാണ്. 2016 ല്‍ തിലോത്തമ എന്ന സിനിമയിലൂടെ തിരിച്ച് വരവ് നടത്തിയ മധു വീണ്ടും അഭിനയ ജീവിതത്തില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്.

അക്കാലത്ത് മികച്ചൊരു യുവനടനായി വിലയിരുത്തപ്പെട്ടിരുന്ന മധുവിന് സംഭവിച്ചത് നല്ല കാര്യങ്ങളല്ലായിരുന്നു. പതിനാല് വര്‍ഷം എന്ത് കൊണ്ട് സിനിമയില്‍ നിന്നും മാറി നിന്നത് എന്ന ചോദ്യത്തിന് താരമിപ്പോള്‍ ഉത്തരം നല്‍കിയിരിക്കുകയാണ്. സിനിമയിലെ ചതിക്കുഴികളില്‍ വീണ് പോയതിനെ കുറിച്ചുമെല്ലാം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മധു മേനോന്‍ പറഞ്ഞിരിക്കുകയാണ്.

(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

മധുവിന്റെ വാക്കുകളിലേക്ക്...

അക്കാലത്ത് സിനിമയും സീരിയലും ഒന്നിച്ച് കൊണ്ട് പോവുകയായിരുന്നു. ഇത് ചെയ്യും, ഇത് ചെയ്യില്ല, എന്നൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല. 99 ല്‍ ആണ് തിരുവനന്തപുരത്ത് താമസമാക്കിയത്. അതിന് ശേഷവും 'ദൈവത്തിന്റെ മക്കള്‍' എന്ന സീരിയില്‍ കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍, തുടങ്ങിയ സിനിമകള്‍ ഒക്കെ ചെയ്തു. ആ സമയത്താണ് ഞാന്‍ നായകനായ ഗാന്ധര്‍വ്വരാത്രി എന്ന സിനിമ വന്നത്. അത് കരിയര്‍ മറ്റൊരു വഴിക്കാക്കി.

മധുവിന്റെ വാക്കുകളിലേക്ക്...

മലയാളത്തിലെ ഒരു വലിയ സംവിധായകനായിരുന്നു അതിലെ നായകന്‍. ഒരു മുഖ്യധാരാ സിനിമയില്‍ ഷൂട്ട് തുടങ്ങിയ ഗന്ധര്‍വ്വരാത്രി പക്ഷേ തിയേറ്ററിലെത്തിയത് എ പടം എന്ന ലേബലിലാണ്. ഷക്കീല തരംഗം ആഞ്ഞടിച്ച സമയമായിരുന്നു. വിതരണക്കാരുടെ ചതി. അത് എന്നെ സങ്കടപ്പെടുത്തി. മലയാളത്തില്‍ സിനിമ ചെയ്യുന്നതിനോട് മടുപ്പും തോന്നി. അതിലെ നായിക തെലുങ്കില്‍ നിന്ന് വന്ന ഒരു കുട്ടിയായിരുന്നു. ചതിക്കപ്പെട്ടതോടെ അവളും കരിയര്‍ തകര്‍ന്ന് തിരിച്ച് പോയി.

 മധുവിന്റെ വാക്കുകളിലേക്ക്...

ഞാന്‍ ഉള്‍പ്പെടുന്ന ഒരു മോശം സീന്‍ പോലും ആ സിനിമയില്‍ ഉണ്ടായിരുന്നില്ല. സിനിമ മൊത്തമായാലും അത്ര പ്രശ്‌നമുണ്ടായിരുന്നില്ല. പക്ഷേ ലേബല്‍ ഇതായി പോയി. ആ കാലഘട്ടത്തില്‍ പലര്‍ക്കും ഈ അബദ്ധം പറ്റിയിട്ടുണ്ട്. സിനിമ റിലീസായപ്പോള്‍ അച്ഛനും അമ്മയും കൂടി എറണാകുളത്തെ ഒരു തിയറ്ററില്‍ സിനിമ കാണാന്‍ പോയി. പക്ഷേ ഗെയിറ്റില്‍ സെക്യൂരിറ്റി അമ്മയെ തടഞ്ഞു. സ്ത്രീകളെ കയറ്റി വിടാന്‍ പറ്റില്ല എന്ന് പറഞ്ഞു. അവര്‍ സിനിമ കാണണം എന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു.

മധുവിന്റെ വാക്കുകളിലേക്ക്...

കോലാഹലം ഉണ്ടായത്ര പ്രശ്‌നങ്ങളൊന്നും ആ സിനിമയില്‍ ഇല്ലെന്നും ഞാന്‍ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും അവര്‍ക്ക് ബോധ്യമാകണം എന്ന് തോന്നി. അതിന് ശേഷം അത്തരം സിനിമകളിലേക്ക് ധാരാളം ഓഫറുകള്‍ വന്നെങ്കിലും ഒന്നും ചെയ്തില്ല. ആ സമയത്ത് തന്നെ ഷഡ്കാല ഗോവിന്ദ മാരാരുടെ ജീവചരിത്രം പറയുന്ന ഞാന്‍ നായകനാകുന്ന സ്വരരാഗ ഗംഗ എന്ന ചിത്രവും ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. പക്ഷേ ആ സിനിമ റിലീസ് ആയില്ല. അത് റിലീസ് ആയെങ്കില്‍ കരിയര്‍ മറ്റൊന്ന് ആകുമായിരുന്നെന്നും മധു മേനോന്‍ പറയുന്നു.

മധുവിന്റെ വാക്കുകളിലേക്ക്...

2002 മുതല്‍ 2016 വരെയുള്ള പതിനാല് വര്‍ഷം ഞാന്‍ സിനിമയില്‍ നിന്നും മാറി നിന്നു. അമ്മ കാര്‍ത്തികയ്ക്ക് അസുഖം വന്ന് കിടപ്പിലായപ്പോള്‍ പരിചരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ബ്രേക്ക് എടുത്തത്. 2004 ജൂണില്‍ അമ്മ മരിച്ചു. പിന്നീട് നൃത്തത്തിലും മ്യൂസിക് ആല്‍ബങ്ങളിലും മാത്രമായി ശ്രദ്ധ. ഒപ്പം നല്ല വേഷവുമായി സിനിമയിലേക്ക് മടങ്ങി വരാന്‍ വര്‍ക്കൗട്ടുകളും തുടങ്ങി. എനിക്ക് തോന്നുന്നത് ആ പതിനാല് വര്‍ഷം പ്രേക്ഷകര്‍ എന്നെ മറക്കാതിരുന്നത് ആല്‍ബങ്ങള്‍ കാരണമാണെന്നാണ്. 2016 ല്‍ തിലോത്തമ എന്ന സിനിമയിലൂടെ തിരിച്ച് വരവ്. ഇപ്പോള്‍ തെലുങ്കിലും മലയാളത്തിലും സീരിയലുകളില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. നൃത്ത വേദികളിലും നല്ല തിരക്കുണ്ട്. നൃത്തം ചെറുപ്പത്തിലെ ചെയ്യുന്നുണ്ട്.

 മധുവിന്റെ വാക്കുകളിലേക്ക്...

2006 ലായിരുന്നു സീരിയല്‍ നടി അനിതയുമായി വിവാഹം കഴിച്ചത്. തങ്ങളുടേത് പ്രണയം എന്ന് പറായന്‍ പറ്റില്ലെന്നും പരസ്പരം മനസ് തുറന്ന് സംസാരിച്ച് ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നെന്നും മധു പറയുന്നു. ഞങ്ങള്‍ക്ക് തനിമ എന്നൊരു മോള്‍ ഉണ്ട്. മോള്‍ ജനിച്ച ശേഷം ഞാനും അനിതയും കൂടി കുഞ്ഞിന്റെ അടുത്ത് നിന്ന് മാറി നില്‍ക്കാവുന്ന ഒരു സാഹചര്യം ആയിരുന്നില്ല. അതും ബ്രേക്ക് നീളാന്‍ കാരണമായി. മോളിപ്പോള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു. അനിത ഇപ്പോള്‍ മലയാളത്തിലെ സ്ത്രീപഥം എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകാണ്.

More from Filmibeat

Read more about: madhu മധു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X