For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തന്ത റോൾ അഭിനയിച്ച് മതിയായി, ഇപ്പോഴത്തെ സിനിമകളിൽ തന്തമാരെ വേണ്ട, ശ്രീവിദ്യ എനിക്ക് പറ്റിയ നായിക; നടൻ മധു!

  |

  കരളിൽ നിറയെ മോഹവുമായി പുറക്കാട് കടപ്പുറത്ത് കറുത്തമ്മയെ തേടിയലഞ്ഞ പരീക്കുട്ടി എന്ന ദുരന്ത കാമുകനിലൂടെ മലയാള സിനിമാസ്വാദകരുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടുകയായിരുന്നു മധു എന്ന നടൻ. മലയാളത്തിന്റെ മധു തൊണ്ണൂറിനോട് അടുത്തിരിക്കുകയാണ്.

  മുന്നൂറിലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്ര വളർച്ചയ്ക്കൊപ്പം സഞ്ചരിച്ച ഈ പ്രതിഭയെ മലയാളി ഇന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയിരിക്കുന്നു.

  Also Read: മോശം സമയം!, എന്റെ കുഞ്ഞു സാഷ ഇപ്പോഴും ആശുപത്രിയിലാണ്, പ്രാർത്ഥിക്കണം; കുറിപ്പുമായി രംഭ

  മലയാള സിനിമയുടെ ഫ്രെയിമുകളിൽ മധു എന്ന പ്രതിഭ കടന്നുപോവാത്ത മേഖലകൾ വളരെ കുറവാണ്. സാഹിത്യ സൃഷ്ടികളിലെ കഥാപാത്രങ്ങൾക്ക് ജീവനേകിയ നടനായിട്ടാണ് എക്കാലവും മധുവിന്റെ പ്രശസ്തി.

  ചെമ്മീനിലെ പരീക്കുട്ടി, ഭാർഗവിനിലയത്തിലെ സാഹിത്യകാരൻ, ഉമ്മാച്ചുവിലെ മായൻ, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടൻ പ്രേമത്തിലെ ഇക്കോരൻ, ഏണിപ്പടികളിലെ കേശവപിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ് തുടങ്ങി മലയാള സിനിമയിൽ മധു ചെയ്ത കഥാപാത്രങ്ങൾ നിരവധിയാണ്.

  Also Read: വീട്ടിൽത്തന്നെ ഒരു താമര ഇല്ലേയെന്ന് ലാൽ ജോസ്; നീലത്താമരയിൽ കീർത്തി അഭിനയിക്കാത്തതിനെക്കുറിച്ച് മേനക

  എൺപത്തൊമ്പതിൽ എത്തിനിൽക്കുന്ന മധു തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മലയാളത്തിന്റെ അഭിമാന നടൻ തന്റെ അനുഭവങ്ങളും പുത്തൻ വിശേഷങ്ങളും പങ്കുവെച്ചത്.

  'എന്റെ ആദ്യ സംവിധാന സംരംഭമായ പ്രിയയ്ക്ക് അന്ന് എ സർഫിക്കറ്റാണ് ലഭിച്ചത്. പക്ഷെ അതിൽ എനിക്ക് വിഷമം തോന്നിയിരുന്നില്ല. എ ആണേലും ആളുകൾ സിനിമ തിയേറ്ററിൽ പോയി കാണുമായിരുന്നു.'

  Also Read: എന്നെ പോലെ ആകണ്ടെന്ന് ഒരു നടി മുഖത്ത് നോക്കി പറഞ്ഞു; ദുല്‍ഖറിന്റെ അമ്മയായതോടെ സ്ഥിരം അമ്മ!

  'പക്ഷെ പലരും വിചാരിച്ചു ഞാൻ സിനിമ കൂടുതൽ ഓടാൻ വേണ്ടി മനപൂർവം എ സർട്ടിഫിക്കറ്റ് വാങ്ങിച്ചതാണെന്ന്. പലരും മുഖത്ത് നോക്കി ചോദിക്കുകയും ചെയ്തിരുന്നു കലക്ഷൻ കൂട്ടാനല്ലേ എ സർട്ടിഫിക്കറ്റ് വാങ്ങിയതെന്ന്. ടീനേജുകാർക്ക് ഒരു പാഠമായിരുന്നു പ്രിയ എന്ന സിനിമ.'

  'പ്രിയയിലേക്ക് ശാരദയെയാണ് ആദ്യം നോക്കിയത്. പിന്നീടാണ് ബം​ഗാളി നടിയിലേക്ക് എത്തിയത്. അതൊരു നിമിത്തമായിരുന്നു. പ്രിയയിൽ ആ നടി നന്നായി അഭിനയിച്ചു. പക്ഷെ പിന്നീട് മലയാളത്തിൽ അവസരം കിട്ടിയില്ല.'

  'ബോക്സോഫീസിനെ കുറിച്ച് ആലോചിച്ച് ഞാൻ സിനിമ സംവിധാനം ചെയ്തിട്ടില്ല. അങ്ങനെ ബോക്സ് ഓഫീസിനെ കുറിച്ച് ചിന്തിക്കുമ്പോൾ മറ്റാരെയെങ്കിലും സംവിധായകനായി വെക്കും. ഫുട്ബോൾ കളിക്കാൻ പോകുന്നവൻ കാലിന് അടികിട്ടുമോയെന്ന് നോക്കാറില്ലല്ലോ.' ​

  'ഗെയിം കളിക്കുക എന്നത് മാത്രമാണ് ഞാൻ ഉദ്ദേശിക്കുന്നത്. ​ഗോളടിക്കണമെന്ന് താൽപര്യമില്ല. എന്നെ കുറിച്ച് ആളുകളുടെ മനസിലുള്ള ഇമേജ് തകർക്കാനാണ് ഞാൻ പ്രിയയിലെ വില്ലൻ വേഷം ചെയ്തത്. പലരും ആ തീരുമാനത്തിലേക്ക് ഞാൻ എത്തിയപ്പോൾ വിലക്കിയിരുന്നു.'

  'റിയലിസ്റ്റിക്ക് വിട്ട് പുറത്ത് ചാടാനുള്ള കഴിവ് എനിക്ക് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ വീരശൂര പരാക്രമിയായ ​ഹീറോയാകാൻ എനിക്ക് പറ്റില്ല. എന്നെ അതിന് കൊള്ളില്ല. എന്ന് കരുതി പാട്ട് പാടി ഡാൻസ് ചെയ്യുന്നതും സ്റ്റണ്ട് ചെയ്യുന്നതും മോശമാണെന്ന അഭിപ്രായം എനിക്കില്ല. അതിഭാവുകത്വവും പാട്ട്, ഡാൻസ്, സ്റ്റണ്ട് എന്നിവ മാത്രമാണ് പ്രധാന ഘടകമെന്ന് തോന്നിപ്പിക്കരുതെന്ന് മാത്രം.'

  'ഞാൻ സിനിമയിലേക്ക് വരാൻ കാരണം നാടകമാണ്. ഇന്നും നാടകമാണ് മനസിൽ. കുട്ടികളെ ഞാൻ നാടകം പഠിപ്പിക്കുമായിരുന്നു. സിനിമയെ ജഡ്ജ് ചെയ്യാൻ വരുന്നവരെ കാണുമ്പോൾ എം.എക്കാരന്റെ പേപ്പർ പത്താം ക്ലാസുകാരൻ നോക്കുന്നപോലെയാണ്.'

  'സെൻസർ ബോർഡിൽ പോലും സിനിമയെ കുറിച്ചോ സാഹിത്യത്തെ കുറിച്ചോ അറിവില്ലാത്തവർ കടന്ന് കൂടാറുണ്ട്. ലോകം നന്നാക്കാൻ പോയിട്ട് കാര്യമില്ല. പറഞ്ഞാൽ‌ പ്രയോജനവും ഉണ്ടാകില്ല. ഇപ്പോൾ‌ ഒരക്ഷരം പറഞ്ഞാൽ പലരും തെറ്റി വ്യാഖ്യാനിക്കും. ഏതേലും മധു മരിച്ചുവെന്ന് വാർത്ത വന്നാൽ ഉടൻ പലരും കരുതുന്നത് ഞാൻ മരിച്ചുവെന്നാണ്. ശ്രീവിദ്യയെപ്പോലെ മറ്റൊരു ആർട്ടിസ്റ്റിനെ ഞാൻ‌ കണ്ടിട്ടില്ല.'

  'മനോഹരമായി പാടും, അഭിനയിക്കും, ‍ഡാൻസ് ചെയ്യും. മാത്രമല്ല എല്ലാ ഭാഷയും സംസാരിക്കും. ശ്രീവിദ്യ തന്നെയാണ് തന്റെ കഥാപാത്രങ്ങൾക്ക് ഡബ് ചെയ്യുന്നത്. അവർ ഒരു ബോൺ ആർട്ടിസ്റ്റാണ്. എന്റെ രൂപത്തിന് പറ്റിയ ഹീറോയിനായിരുന്നു ശ്രീവിദ്യ. തന്ത റോൾ അഭിനയിച്ച് മതിയായി. പിന്നെ ഇപ്പോഴത്തെ സിനിമകളിൽ തന്തമാരെ വേണ്ട.'

  'നിക്ക് താളം തെറ്റുന്നപ്പോലെ തോന്നിതുടങ്ങി. ഇനിയും അഭിനയിക്കും. എന്നെ ത്രില്ലടിപ്പിക്കുന്ന ഒരു വേഷവുമായി ആരെങ്കിലും വന്നാൽ', മധു പറഞ്ഞു. ഭാര്യ ജയലക്ഷ്മിയുടെ വേർപാടോടെ ഒറ്റപ്പെട്ട അദ്ദേഹം ഇപ്പോൾ തിരുവനന്തപുരം കണ്ണമൂലയിലെ വീട്ടിൽ വിശ്രമത്തിലാണ്.

  Read more about: madhu
  English summary
  Actor Madhu Open Up About Why He Quitted Acting, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X