ശ്രീവിദ്യയുടെ ശരിക്കുമുളള അസുഖം ഞാന്‍ മനസിലാക്കുന്നത് വളരെ വെെകിയാണ്, ഓര്‍മ്മകള്‍ പങ്കുവെച്ച് മധു

By Midhun Raj

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് നായികയായും സഹനടിയായുമൊക്കെ തിളങ്ങിയ താരമാണ് ശ്രീവിദ്യ. മലയാളത്തിലെയും മുന്‍നിര നായികമാരില്‍ ഒരാളായി നടി സജീവമായിരുന്നു. മോളിവുഡിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ശ്രീവിദ്യ അഭിനയിച്ചു. മൂന്ന് പതിറ്റാണ്ടിലധികം നീണ്ടുനിന്ന സിനിമാ കരിയറായിരുന്നു ശ്രീവിദ്യയുടേത്. അതേസമയം ഒരുകാലത്ത് മധുവിനൊപ്പം നടി ചെയ്ത സിനിമകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഇവര്‍. അടുത്തിടെ ശ്രീവിദ്യയെ കുറിച്ചുളള ഓര്‍മ്മകള്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ മധു പങ്കുവെച്ചിരുന്നു.

madhu, srividhya

അവരുടെ ശരിക്കുമുളള അസുഖം താന്‍ മനലിലാക്കുന്നത് വളരെ വെെകിയായിരുന്നു എന്ന് നടന്‍ പറയുന്നു. ശ്രീവിദ്യയുമായി എനിക്ക് ആദ്യം ഉണ്ടായിരുന്ന അടുപ്പം അവരുടെ അവസാന കാലം വരെയും ഉണ്ടായിരുന്നു. അവസാന സമയത്ത് അവര്‍ക്ക് അസുഖമൊക്കെ ആയപ്പോള്‍ എന്നെ അഭിമുഖീകരിക്കാന്‍ അവര്‍ക്കൊരു മടിയുണ്ടായിരുന്നു. കാരണം അവരുടെ നല്ല കാലത്ത് ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമായിരുന്നു, മധു പറയുന്നു.

അസുഖമായപ്പോള്‍ അതിന് മാറ്റം വന്നു. അത് എല്ലാവര്‍ക്കും ഉണ്ടാകുന്ന കാര്യമാണ്. അതിനാല്‍ തന്നെ അവരുടെ ശരിക്കുമുളള അസുഖം ഞാന്‍ മനസിലാക്കുന്നത് തന്നെ വളരെ താമസിച്ചിട്ടാണ്. ഞാന്‍ അവസാനമായി അവരെ കാണുന്നത് സായി ഭജന്‍ ടാഗൂര്‍ തിയ്യേറ്ററില്‍ വെച്ച് അവര്‍ പാടുന്നതാണ്. അത് കഴിഞ്ഞു രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് അവര്‍ തീരെ വയ്യാതെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയെന്ന്. ശ്രീവിദ്യയെ കുറിച്ച് മധു പറഞ്ഞു.

പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

അതേസമയം വിവിധ ഇന്‍ഡസ്ട്രികളിലായി 800ലധികം സിനിമകള്‍ ചെയ്ത താരമായിരുന്നു ശ്രീവിദ്യ. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നടി സിനിമയില്‍ തിളങ്ങി. അഭിനയത്തിന് പുറമെ പിന്നണി ഗായികയായും സജീവമായിരുന്നു താരം. അര്‍ബുദത്തെ തുടര്‍ന്ന് 2006ലായിരുന്നു ശ്രീവിദ്യയുടെ വിയോഗം.

Read more about: madhu srividhya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X