'ഞാനായിരുന്നു സിൽക്ക് സ്മിതയുടെ കഴുത്തിൽ താലികെട്ടിയത്, അമ്മയാകാനുള്ള ആ​ഗ്രഹം ഉള്ളിൽ കൊണ്ടുനടന്നയാളാണ്'

ഭൂരിഭാഗവും വില്ലൻ വേഷങ്ങളാണ് ചെയ്തതെങ്കിലും മനോഹരമായ ഗാനരംഗങ്ങളിൽ അഭിനയിക്കാൻ സാധിച്ച നടനാണ് മധുപാൽ. കാശ്മീരത്തിലെ പാട്ട് ഇന്നും കാണുമ്പോൾ പ്രിയ രാമനെ നോക്കണോ മധുപാലിനെ നോക്കണോ സീനറി നോക്കണോ, അതോ കണ്ണടച്ച് പാട്ട് കേൾക്കണോ എന്നൊക്കയുള്ള സംശയങ്ങളാണ് ഏതൊരു സിനിമാപ്രേമിക്കും ഉണ്ടാവുക. നടനേക്കാളുപരി ഒരു എഴുത്തുകാരനും സംവിധായകനുമാണ് മധുപാൽ. മികച്ച നിരവധി ചിത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ട്.

തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചതും മധുപാലാണ്. ഇപ്പോഴിത ഇന്ത്യൻ സിനിമയുടെ മാദക സൗന്ദര്യമെന്ന് അറിയപ്പെടുന്ന പകരക്കാരില്ലാത്ത കലാകാരി സിൽക്ക് സ്മിതയെ കുറിച്ച് മധുപാൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പള്ളിവാതുക്കൽ തൊമ്മിച്ചനെന്ന സിനിമയിൽ മധുപാലിന്റെ ഭാര്യ വേഷം ചെയ്തത് സിൽക്ക് സ്മിതയായിരുന്നു.

Madhupal  Silk Smitha

സാമകാലിക മലയാളത്തിന് നൽ‌കിയ അഭിമുഖത്തിലാണ് സിൽക്ക് സ്മിതയ്ക്ക് ഒപ്പമുള്ള ഷൂട്ടിങ് അനുഭവം മധുപാൽ പങ്കിട്ടത്. 'സിൽക്ക് സ്മിത എന്റെ കൂടെ കുറച്ചുനാൾ അഭിനയിച്ച സ്ത്രീയാണ്. അവർ എന്നോട് കുറേ കാര്യങ്ങൾ പറഞ്ഞു. അവരുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു. അവരുടെ ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു സിനിമയിലെങ്കിലും ഒരു വധുവായിട്ട് വരണമെന്നുള്ളത്. അത് എന്റെ കൂടെയാണ് സാധിച്ചത്.'

'ഞാനായിരുന്നു അവരുടെ കഴുത്തിൽ താലികെട്ടിയത്. എന്റെ കൈ പിടിച്ച് അവർ പറഞ്ഞിരുന്നു ജീവിതത്തിൽ ഒരിക്കലും ഇങ്ങനൊരു സീനുണ്ടാകുമോയെന്ന് തോന്നിയിട്ടില്ല. പക്ഷെ സിനിമയിലെങ്കിലും ഇങ്ങനൊരു സീൻ വേണമെന്ന് ആ​ഗ്രഹിച്ചിരുന്നുവെന്ന്. അത് ചെയ്തതിന് താങ്ക്സ് പറഞ്ഞുകൊണ്ടാണ് അവർ എന്നോട് സംസാരിച്ചത്.'

'ഏറ്റവും കൂടുതൽ കാശ് വാങ്ങിക്കുന്ന അഭിനേത്രിയായി മാറിയപ്പോൾ പോലും അവരുടെ ഉള്ളിൽ അമ്മയാകാനുള്ള ആ​ഗ്രഹം കൊണ്ടുനടന്നയാളാണ്. അത് നമുക്ക് തിരിച്ചറിയാൻ കഴിയും അവരു‍ടെ പെരുമാറ്റത്തിൽ നിന്നും. ഞാൻ ആ അമ്മയെ കണ്ടിട്ടുണ്ട്. അവരുടെ ജീവിതത്തിൽ നിന്നും ഞാൻ മനസിലാക്കിയ ഒരു കാര്യമതായിരുന്നു.'

'നിങ്ങളോട് ആയതുകൊണ്ടാണ് സംസാരിച്ചത് ഇത്രയും തുറന്ന് വേറെ ആരോടും സംസാരിക്കാൻ തോന്നിയിട്ടില്ലെന്ന് പറഞ്ഞിരുന്നു. സിനിമ റിലീസ് ചെയ്തശേഷമാണ് അവരോട് ഞാൻ സംസാരിച്ചത്. അത് കഴിഞ്ഞ് കുറച്ച് മാസം കഴിഞ്ഞപ്പോൾ അവർ മരിക്കുകയും ചെയ്തു', എന്നാണ് സിൽക്ക് സ്മിതയെ കുറിച്ച് സംസാരിച്ച് മധുപാൽ പറഞ്ഞത്. വ്യത്യസ്ത നായകന്മാരുമായി ഏറ്റവും കൂടുതൽ അഭിനയിച്ച നടിയാണ് സിൽക്ക് സ്മിത.

Madhupal  Silk Smitha

മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ സിൽക്കിനോളം ഈ ഒരു നേട്ടം നേടാൻ മറ്റാർക്കും സാധിച്ചിട്ടുണ്ടാവില്ല. അന്നത്തെ പഴയ തലമുറയിലും പുതിയ തലമുറയിലും പെട്ട നായകന്മാർ ഉൾപ്പെടെ നീണ്ട് സമ്പന്നമാണ് സിൽക്കിന്റെ നായകനിര.

സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം ഹാസ്യതാരങ്ങളായ ജഗതിയും ഇന്നസെന്റും വിജയരാഘവനും അടങ്ങുന്നു ആ ലിസ്റ്റിൽ. ഇന്നും സിൽക്കിന്റെ വേർപാട് ഒരു തീരാനഷ്ടമായാണ് സിനിമ ലോകം കാണുന്നത്.

More from Filmibeat

Read more about: madhupal silk smitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X