ദിലീപിന്‌റെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ലഭിച്ച ആ ഭാഗ്യം, മനസുതുറന്ന് മധുപാല്‍
അഭിനേതാവായും സംവിധായകനായും മലയാളത്തില്‍ തിളങ്ങിയ താരമാണ് മധുപാല്‍. സംവിധാന രംഗത്താണ് നടന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിക്കുന്നത്. തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയവയെല്ലാം മധുപാല്‍ ഒരുക്കിയ ചിത്രങ്ങളാണ്. അതേസമയം മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ജോഷിക്കൊപ്പമുളള അനുഭവം പങ്കുവെക്കുകയാണ് മധുപാല്‍. ലയണ്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവമാണ് മധുപാല്‍ പങ്കുവെച്ചത്.

ഷോട്ട് കഴിഞ്ഞാലും സെറ്റില്‍ നില്‍ക്കുന്ന ആളാണ് താനെന്ന് മധുപാല്‍ പറയുന്നു. ജോഷി സാറിന്‌റെ ലയണ്‍ സിനിമയില്‍ സന്തോഷം നല്‍കിയ ഒരു അനുഭവമുണ്ടായെന്നും നടന്‍ പറഞ്ഞു. 'അതില്‍ കുട്ടേട്ടനും(വിജയരാഘവന്‍), ദിലീപും, ഞാനും ഉള്‍പ്പെടുന്ന സീനാണ് ആദ്യം എടുത്തത്. ഓരോ ഷോട്ട് കഴിയുമ്പോഴും ഞാന്‍ ക്യാമറയുടെ പുറകില്‍ മോണിറ്ററിന്‌റെ അടുത്ത് വന്നിരിക്കുമായിരുന്നു. അത് എല്ലാ ദിവസവും അങ്ങനെ തുടര്‍ന്നു. പത്ത് ദിവസം കഴിഞ്ഞപ്പോ ഞാന്‍ ഫുള്‍ ടൈം ജോഷി സാറിന്‌റെ പിറകില്‍ തന്നെയുണ്ട്'.
സാരി ലുക്കില്‍ ശ്രീദേവിയുടെ മനോഹര ചിത്രങ്ങള്‍, കാണാം
'സാധാരണ പുളളിയുടെ പുറകില്‍ ആരും കസേരയിട്ട് മോണിറ്റര്‍ കാണാന്‍ ഇരിക്കാറില്ല. എന്നാല്‍ എനിക്ക് കിട്ടിയ ഭാഗ്യം നാല് ദിവസം കഴിഞ്ഞപ്പോ പുളളി എനിക്ക് അവിടെ ചെയറ് തന്നു. ബാക്കിയുളള അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനെ പോലെ ഞാനും ആ സെറ്റില്‍ പ്രവര്‍ത്തിച്ചു. അത് കഴിഞ്ഞ് ഷൂട്ടില്ലാ എന്ന് പറഞ്ഞപ്പോ ഞാന്‍ നാട്ടിലേക്ക് തിരികെ പോയി. എന്നാല്‍ അന്ന് സേതു എന്നെ വിളിച്ച് തിരിച്ചുവരാന്‍ പറഞ്ഞു. നാട്ടില്‍ അത്യാവശ്യമൊന്നും ഇല്ലെങ്കില്‍ ലൊക്കേഷനിലേക്ക് വരാന്‍ പറഞ്ഞു'.
Recommended Video
'അങ്ങനെ സെറ്റിലെത്തി ജോഷി സാറെ കണ്ടു. ഊണ് കഴിച്ചോ എന്നൊക്കെ ചോദിച്ചു. എന്നിട്ട് ഇവിടെ നില്‍ക്കെന്ന് പറഞ്ഞു. അന്ന് മുതല്‍ ആ സിനിമ തീരുന്നത് വരെ ഞാന്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ ആണെന്ന് കരുതാതെ ഞാന്‍ മനസുകൊണ്ട് നിന്ന ഒരു സിിനമയാണ്. ഈയൊരു രീതി ആദ്യത്തെ സിനിമ മുതല്‍ ഞാന്‍ ചെയ്യുന്നതാണ്', അഭിമുഖത്തില്‍ മധുപാല്‍ വ്യക്തമാക്കി.


Click it and Unblock the Notifications











