മഹേഷ് ബാബുവിന്റെ ആ ശീലം തടയാൻ അന്ന് ഭാര്യ നമ്രതയ്ക്കുപോലും സാധിച്ചിരുന്നില്ല, ദുശീലങ്ങൾ വെളിപ്പെടുത്തിയപ്പോൾ!

ഏതൊക്കെ പുതിയ താരങ്ങൾ വന്നാലും പാൻ ഇന്ത്യൻ സിനിമകൾ വന്നാലും മഹേഷ് ബാബുവിന് അദ്ദേഹത്തിന്റേതായൊരു പ്രേക്ഷകർ എല്ലാക്കാലത്തുമുണ്ടാകും. നാൽപ്പത്തിയെട്ടിലും ഇരുപത്തെട്ടിന്റെ ചെറുപ്പം മഹേഷ് ബാബുവിന് അല്ലാതെ മറ്റൊരു തെന്നിന്ത്യൻ സൂപ്പർ സ്റ്റാറിനുമുള്ളതായി തോന്നുന്നില്ല. പുതിയ പരീക്ഷണങ്ങൾക്ക് മുതിരാത്ത മുഖത്ത് ഭാവങ്ങൾ വരാത്ത നടനെന്ന പരിഹാസം ഏറെ കേൾക്കേണ്ടി വരാറുണ്ടെങ്കിലും ആരാധകരുടെ എണ്ണത്തിലോ താരത്തിന്റെ സിനിമകളുടെ ബോക്സ് ഓഫീസ് കലക്ഷനുകളിലോ കുറവുകൾ സംഭവിക്കാറില്ല.

തെലുങ്ക് സിനിമാ മേഖലയിലെ ഏറ്റവും സമ്പന്നനായ നടന്മാരിൽ ഒരാൾ കൂടിയാണ് മഹേഷ് ബാബു. ഏഴുപുന്ന തരകൻ അടക്കമുള്ള മലയാള സിനിമകളിലും നിരവധി ബോളിവുഡ് തെന്നിന്ത്യൻ സിനിമകളിലും അഭിനയിച്ചിട്ടുള്ള നടി നമ്രത ശിരോദ്കറിനെയാണ് മഹേഷ് ബാബു പ്രണയിച്ച് വിവാ​ഹം ചെയ്തത്.

Mahesh Babu

കഴിഞ്ഞ 18 വർഷമായി ഇരുവരും സന്തുഷ്ട ദാമ്പത്യ ജീവിതം നയിച്ചുവരികയാണ്. നായകന്മാരും മനുഷ്യരാണെന്നത് പലപ്പോഴും സിനിമാപ്രേമികൾ മറന്ന് പോകുന്ന ഒരു കാര്യമാണ്. സാധാരണക്കാരെപ്പോലെ അവർക്കും ബലഹീനതകളുണ്ട്. സൂപ്പർ സ്റ്റാർ രജിനികാന്ത് വരെ മുമ്പൊരിക്കൽ സ്വന്തം ദുശീലങ്ങളെ കുറിച്ച് വാചാലനായിട്ടുണ്ട്. അത്തരത്തിൽ ചില ദുശീലങ്ങൾക്ക് അടിമയായിരുന്നു സൂപ്പർ താരം മഹേഷ് ബാബുവും.

അദ്ദേഹം തന്നെ അക്കാര്യങ്ങൾ തുറന്ന് പറഞ്ഞിട്ടുമുണ്ട്. മഹേഷ് ബാബുവിന്റെ ദുശീലം തടയാൻ ഭാര്യ നമ്രത ശിരോദ്കറിന് പോലും സാധിച്ചിരുന്നില്ല. മഹേഷ് ഒരു പക്കാ ഫാമിലിമാനാണ്. ഷൂട്ടിങ് ഇല്ലെങ്കിൽ കുടുംബമാണ് അദ്ദേഹത്തിന്റെ ലോകം. എല്ലാ വർഷവും മഹേഷും കുടുംബവും നിരവധി ടൂറുകൾ പോകാറുണ്ട്.

മഹേഷും കുടുംബം ഏതാണ്ട് ലോകം ചുറ്റിക്കഴിഞ്ഞുവെന്നാണ് താരകുടുംബത്തെ കുറിച്ച് ആരാധകർ പറയാറുള്ളത്. വീട്ടിലാണെങ്കിൽ മകനോടും മകളോടും ഒപ്പം രസകരമായി മഹേഷ് ബാബു സമയം ചിലവഴിക്കും. അല്ലാത്ത സമയങ്ങളിൽ ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കുകയും സിനിമകൾ കാണുകയുമാണ് താരം ചെയ്യാറുള്ളത്. അതുപോലെ ഒരു കാലത്ത് മഹേഷിന് വീഡിയോ ഗെയിമിനോടായിരുന്നു ഭ്രാന്ത്.

മക്കളായ ഗൗതമിനും സിതാരയ്‌ക്കുമൊപ്പം മണിക്കൂറുകളോളം ഒരുമിച്ച് വീഡിയോ ​ഗെയിം കളിക്കുമായിരുന്നു. നമ്രതയ്ക്ക് അത് ഒട്ടും ഇഷ്ടമായിരുന്നില്ല. മഹേഷിന് വീഡിയോ ഗെയിമുകളുടെ മേലുള്ള ഭ്രാന്ത് കുറയ്ക്കാൻ നമ്രത കിണഞ്ഞ് പരിശ്രമിച്ചു. എന്നിട്ടും മഹേഷ് അത് ഒഴിവാക്കിയില്ല. അതുപോലെ തന്നെ മഹേഷിന് പണ്ട് പുകവലി ശീലമുണ്ടായിരുന്നു.

Mahesh Babu

താൻ ധാരാളം പുകവലിക്കുമായിരുന്നുവെന്നത് ഒരവസരത്തിൽ മഹേഷ് ബാബു തന്നെയാണ് പുറത്ത് പറഞ്ഞത്. മൊബൈലും മഹേഷിന് ഒരു ലഹരിയായിരുന്നു. ഉണരുമ്പോൾ ആദ്യം ഫോണിലേക്ക് നോക്കും. അദ്ദേഹം തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഒരിടയ്ക്ക് ചെയിൻ സ്മോക്കറായിരുന്നു മഹേഷ് ബാബു. പക്ഷെ ഇത് പറഞ്ഞാൽ ആരാധകരിൽ പലരും വിശ്വസിക്കില്ല.

നായകനായി അഭിനയിക്കാൻ തുടങ്ങിയ ശേഷം ഏതാനും വർഷങ്ങൾ അദ്ദേഹം ചെയിൻ സ്മോക്കറായിരുന്നു. പിന്നീട് പുകവലി എങ്ങനെ നിർത്താം എന്ന പുസ്തകം വായിച്ചതിനുശേഷം അദ്ദേഹം പുകവലിയിൽ നിന്ന് പുറത്തുകടന്നു. 1999 ലാണ് നമ്രതയും മഹേഷ് ബാബുവും ആദ്യമായി കാണുന്നത്. തൊണ്ണൂറുകളിലെ തിരക്കുള്ള നടിയായിരുന്നു നമ്രത ശിരോദ്കർ.

നമ്രത നായികയായ വംശിയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ ഇരുവരും പ്രണയത്തിലായെന്നാണ് താരങ്ങളുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പ്രണയത്തെ കുറിച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കല്ലാതെ ആർക്കും അറിയില്ലായിരുന്നു.

മഹേഷ് ബാബുവിനേക്കാൾ നാല് വയസിന് മൂത്തതാണ് നമ്രത. 2005ലാണ് ഇരുവരും വിവാഹതിരാകുന്നത്. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. മഹേഷിനെ വിവാ​​ഹം ചെയ്ത ശേഷം നടന്റെ ആവശ്യപ്രകാരം നമ്രത അഭിനയം ഉപേക്ഷിച്ചു. സർക്കാരു വാരി പാട്ടയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ മഹേഷ് ബാബു സിനിമ.

More from Filmibeat

Read more about: mahesh babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X