For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക കാരണം ലഭിച്ച നായകവേഷം, കൂടുതല്‍ റെക്കമെന്‍ഡ് ചെയ്തിട്ടുളളത് അദ്ദേഹം, മനസുതുറന്ന് മഹേഷ്‌

  |

  നടനായും സംവിധായകനായുമൊക്കെ മലയാളത്തില്‍ സജീവമായിരുന്ന താരമാണ് മഹേഷ്. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള നടന്‍ സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ അഭിനയിച്ചു. സഹനടനായുളള റോളുകളിലാണ് മഹേഷിനെ പ്രേക്ഷകര്‍ കൂടുതല്‍ കണ്ടത്. സിനിമകള്‍ക്കൊപ്പം തന്നെ സീരിയലുകളിലും സജീവമായിരുന്നു നടന്‍. മലയാളത്തിലെ മുന്‍നിര ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ പരമ്പരകളില്‍ മഹേഷ് അഭിനയിച്ചു. അതേസമയം കാശിന് വേണ്ടി ഒരുകാലത്ത് കിട്ടുന്ന സിനിമകളെല്ലാം ചെയ്തിരുന്നു എന്ന് പറയുകയാണ് മഹേഷ്.

  mammootty-mahesh

  മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് മനസുതുറന്നത്. തന്റെ കരിയറില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നല്‍കിയ പിന്തുണയെ കുറിച്ചും നടന്‍ തുറന്നുപറഞ്ഞു. പണത്തിന് വേണ്ടി സിനിമയുടെ കഥയൊന്നും കേള്‍ക്കാതെ അഭിനയിച്ചിട്ടുണ്ടെന്ന് മഹേഷ് പറയുന്നു. കാരണം അന്നത്തെ ജീവിത സാഹചര്യങ്ങള്‍ കൊണ്ടാണ് അങ്ങനെ ചെയ്തത്. അമ്മയ്ക്ക് കാന്‍സറായിരുന്നു. പിന്നെ ഞാന്‍ വിവാഹം കഴിഞ്ഞുനില്‍ക്കുന്ന സമയവുമാണ്. ജീവിതം മുന്നോട്ട് കൊണ്ടുപോവാനായി വന്ന സിനിമകളെല്ലാം അന്ന് ചെയ്തു. അങ്ങനെ ചെയ്തപ്പോള്‍ ഒരേപോലുളള നിരവധി കഥാപാത്രങ്ങള്‍ വന്നു. അത് എനിക്ക് തിരിച്ചടിയായി മാറിയെന്ന് മഹേഷ് പറഞ്ഞു.

  ഒരേപോലുളള കഥാപാത്രങ്ങള്‍ കുടൂതലായി ചെയ്യേണ്ടിവന്നു. സിനിമകള്‍ കൊണ്ട് എന്‌റെ ആവശ്യങ്ങളൊക്കെ നടന്നു. എന്നാല്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ സങ്കടം വരുന്നുണ്ട്. പുതിയ ചെറുപ്പക്കാരുടെ രീതികളൊക്കെ കാണുമ്പോള്‍ ആ സമയത്ത് എനിക്ക് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന് തോന്നും, നടന്‍ പറയുന്നു. എന്താണ് വേഷമെന്ന് പോലും നോക്കാതെ അഭിനയിച്ച സിനിമകളുണ്ട്. ശരിക്കും ആ സീന്‍ എടുക്കുന്നതിന് തൊട്ടുമുന്‍പാണ് എന്താണ് രംഗമെന്ന് പോലും അറിയാറുളളത്.

  മിക്ക സിനിമകളിലെയും നായകന്മാര്‍ ജഗദീഷും സിദ്ദിക്കുമൊക്കെയായിരിക്കും എന്നും മഹേഷ് ഓര്‍ത്തെടുത്തു. നായകന്മാരുടെ അടികൊളളുക എന്നതായിരുന്നു എന്റെ സ്ഥിരം പരിപാടി. താന്തോന്നിയായ, വഴിതെറ്റിയ ആളായിട്ടുളള സ്റ്റീരിയോടെെപ്പ് കഥാപാത്രങ്ങളാണ് എനിക്ക് കൂടുതല്‍ വന്നത്. എന്നാല്‍ നല്ല ചില സിനിമകളും ചെയ്യാന്‍ സാധിച്ചു. മമ്മൂക്കയാണ് എന്നെ എറ്റവും കൂടുതല്‍ റെക്കമെന്‍ഡ് ചെയ്തിട്ടുളളത് എന്നും മഹേഷ് പറയുന്നു.

  മമ്മൂട്ടി ചിത്രത്തില്‍ ദിലീപിന് ഡയലോഗ് ലഭിച്ചത് അങ്ങനെ, അനുഭവം പറഞ്ഞ് ഷിബു ചക്രവര്‍ത്തി

  മമ്മൂക്ക ഇപ്പോഴും പലര്‍ക്ക് വേണ്ടിയും അത് ചെയ്യുന്നുണ്ട്. നിങ്ങളില്‍ എന്തെങ്കിലും കഴിവുണ്ടെങ്കില്‍ ഉപദേശങ്ങള്‍ തരാനും നമ്മളെ വളര്‍ത്തികൊണ്ടുവരാനും കൂടെ നില്‍ക്കുന്ന ആളാണ് മമ്മൂക്ക. ഒരു തമിഴ് പടത്തില്‍ ഹീറോ വേഷം ചെയ്യുന്നത് മമ്മൂക്കയുടെ റെക്കമെന്‍റെഷന്‍ കൊണ്ടാണ്. വളരെ ബുദ്ധിമുട്ടിയാണ് എനിക്ക് വേണ്ടി മമ്മൂക്ക അങ്ങനെ ചെയ്തത്. തന്റെ കൂടെയുളള സഹതാരങ്ങളും ഉയര്‍ന്നുവരണം എന്ന മനസുളള ആളാണ് മമ്മൂക്കയെന്നും അഭിമുഖത്തില്‍ മഹേഷ് വ്യക്തമാക്കി. അതേസമയം സിനിമകളേക്കാള്‍ കൂടൂതല്‍ സീരിയല്‍ രംഗത്താണ് മഹേഷ് ഇപ്പോള്‍ കൂടുതല്‍ സജീവമായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശന്‍ സീരിയലിലൂടെയായിരുന്നു നടന്‌റെ തുടക്കം.

  പിന്നീട് എഷ്യാനെറ്റ്, കൈരളി, മഴവില്‍ മനോരമ, സൂര്യ ടിവി പോലുളള ചാനലുകളിലെ പരമ്പരകളിലും നടന്‍ അഭിനയിച്ചു. നിലവില്‍ ഫ്‌ളവേഴ്‌സ് ടിവിയിലെ പ്രിയങ്കരി, സൂര്യ ടിവിയിലെ കാണാകണ്‍മണി എന്നീ പരമ്പരകളിലും എത്തുന്നുണ്ട് മഹേഷ്. മുപ്പതിലധികം പരമ്പരകളില്‍ തന്‌റെ കരിയറില്‍ വേഷമിട്ടിട്ടുണ്ട് നടന്‍. അഭിനയത്തിന് പുറമെ സിനിമകള്‍ സംവിധാനം ചെയ്തും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു താരം. പൃഥിരാജിനെയും നവ്യ നായരെയും പ്രധാന കഥാപാത്രങ്ങളായി കലണ്ടര്‍ എന്ന ചിത്രം മഹേഷ് ചെയ്തു. എന്നാല്‍ സിനിമ അത്ര വിജയമായില്ല. കൂടാതെ തിരക്കഥയും സംഭാഷണങ്ങള്‍ ഒരുക്കിയും നടന്‍ എത്തി. സുരേഷ് ഗോപി-ജയരാജ് കൂട്ടുകെട്ടില്‍ ഇറങ്ങിയ അശ്വാരൂഢന്‌റെ തിരക്കഥ സജീവിനൊപ്പം മഹേഷാണ് എഴുതിയത്. എണ്‍പതിലധികം സിനിമകളില്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട് മഹേഷ്.

  John Brittas about why Mammootty not get Padma Bhushan

  ലാലേട്ടനെയും അമ്മയെയും ഒരേ ഫ്രെയിമില്‍ സംവിധാനം ചെയ്യാന്‍ ലഭിച്ച അവസരം, സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്‌

  Read more about: mammootty mahesh
  English summary
  actor mahesh reveals about his cinema career and megastar mammootty's support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X