മോഹൻലാൽ വി​ഗ് വെച്ചതിന് വന്ന വിമർശനം, അസൂയയും വിഷമവുമാണ് കാരണം: മജീദ് പറയുന്നു

സൂപ്പർതാര പദവിയിലുള്ളപ്പോഴും നട‌ൻ മോഹൻലാലിന് പലപ്പോഴും കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുപക്ഷെ മോഹൻലാലിന്റെ അത്രയും വിമർശനവും ട്രോളുകളും നേരിടേണ്ടി വന്ന താരങ്ങൾ മോളിവുഡിൽ കുറവായിരിക്കും. ആരാധകർ ശക്തമായി പ്രതികരിക്കാറുണ്ടെങ്കിലും മോഹൻലാൽ മൗനം പാലിക്കാറാണ് പതിവ്. അന്തരിച്ച സാഹിത്യകാരൻ സുകുമാർ അഴീക്കോട് ഒരു കാലത്ത് മോഹൻലാലിനെതിരെ തുടരെ പ്രസ്താവനകൾ നടത്തിയിരുന്നു. നടിമാരോട് ഇഴുകിചേർന്ന് അഭിനയിക്കുന്നു, പ്രായം അം​ഗീകരിക്കുന്നില്ല തുടങ്ങിയ വിമർശനങ്ങളാണ് സുകുമാർ അഴീക്കോട് ഉന്നയിച്ചത്.

ഇപ്പോഴിതാ അന്നത്തെ സംഭവങ്ങളിൽ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് നടൻ മജീദ്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. അവരുടെ കൃത്യനിഷ്ഠ, അടുക്കും ചിട്ട, ജോലിയോടുള്ള പ്രതിബന്ധത എന്നിവ കൊണ്ടാണ് മമ്മൂട്ടിയും മോഹൻലാലും ഇപ്പോഴും സിനിമാ രം​ഗത്ത് നെടുംതൂണായി നിൽക്കുന്നത്. സിനിമ പോലും കാണാത്ത ആളുകളാണ് വിമർശനം നടത്തുന്നത്. സിനിമ കാണുന്ന സമൂഹമുണ്ട്. അവർക്ക് വേണ്ടിയാണ് സിനിമയുണ്ടാക്കുന്നത്. അതുകൊണ്ടാണ് പലതിലും ക്രെെമും വയലൻസുമൊക്കെ വരുന്നത്. അത് നല്ലതാണോ ചീത്തയാണോ എന്നത് പ്രസക്തമല്ല. അഭിപ്രായം പറയുന്ന ആളുകൾ സിനിമ കാണുന്നില്ല. മോഹൻലാൽ വി​ഗ് വെക്കുന്നതിന് സുകുമാർ അഴീക്കോട് പരാതി പറഞ്ഞു.

Mohanlal

സുകുമാർ അഴീക്കോട് സിനിമ പോലും കാണാറില്ല. ഒരു മേഖലയിൽ ഒരാൾ ഉയർന്ന് പോകുമ്പോൾ വേറൊരു മേഖലയിലുള്ളവന് സ്വാഭാവികമായും അസൂയ ഉണ്ടാകും. വേഷപ്പകർച്ചയ്ക്ക് വേണ്ടി സംവിധായകർ ചെയ്യുന്നതാണ്. സാഹിത്യത്തിന് ഒരു കാലത്ത് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നു. അത് വിട്ടിട്ട് ആളുകൾ സിനിമയിലേക്ക് പോകുമ്പോൾ സാ​​​​ഹിത്യകാരൻമാർക്ക് അതിന്റേതായ അസൂയയും വിഷമവും ഉണ്ടാകും. ആ വിഷമമാണ് സർ അന്ന് പ്രകടിപ്പിച്ചതെന്നും മജീദ് പറയുന്നു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X