Don't Miss!
- News
ശത്രുക്കളുടെ എണ്ണം കൂടും, വിദേശത്ത് നിന്ന് പണമെത്തും, ദാമ്പത്യജീവിതം സംതൃപ്തം, ഇന്നത്തെ രാശിഫലം
- Automobiles
ഇതൊക്കെയാണ് മുതലാളിമാർ! ജീനക്കാർക്ക് പുത്തൻ ഗ്ലാൻസ സമ്മാനിച്ച് ഐടി കമ്പനി
- Sports
Odi World Cup 2023: കീപ്പറായി രാഹുല്‍ മതി!അപ്പോള്‍ സഞ്ജുവിന് ചാന്‍സില്ലേ?ഉത്തപ്പ പറയുന്നു
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
- Lifestyle
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
മമ്മൂട്ടി പെട്ടെന്ന് ദേഷ്യപ്പെടും; സോറി പറയില്ല, പക്ഷെ പ്രകടിപ്പിക്കും; നടനെക്കുറിച്ച് സംവിധായകൻ
മലയാള സിനിമയിലെ മഹാനടനാണ് മമ്മൂട്ടി. 71 കാരനായ മമ്മൂട്ടി ഇന്നും മലയാള സിനിമയിലെ അതികായനായി നിലനിൽക്കുന്നു. കാലത്തിനൊപ്പം സഞ്ചരിക്കുന്ന നടനെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന മമ്മൂട്ടി കരിയറിലും ജീവിതത്തിലും കർക്കശക്കാരനാണെന്ന് സിനിമാ ലോകത്തുള്ള പലരും പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി ദേഷ്യപ്പെടുന്ന പ്രകൃതക്കാരനാണെന്നും കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുമെന്നും സംവിധായകരും അഭിനേതാക്കളുമായ പലരും നേരത്തെ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ഇബ്രാഹിം ഹസ്സൻ. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി വളരെ നല്ല രീതിയിൽ പെരുമാറുന്ന ആളാണെന്നും പക്ഷെ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണെന്നും ഇദ്ദേഹം പറയുന്നു.

'വീട്ടിൽ ചെന്നപ്പോഴെല്ലാം നല്ല രീതിയിലാണ് പെരുമാറിയത്. മദ്രാസിൽ അന്ന് സുൽത്താൻ എന്നായിരുന്നു മമ്മൂക്കയുടെ പേര്. സുൽത്താൻ വരുന്നു എന്നായിരുന്നു പറയാറ്. സെറ്റിൽ ജോയിൻ ചെയ്താൽ നമ്മളുടെ ഒരു ഭാഗമാവും. പിന്നെ ഒരു കാരണവരെ പോലെ ജേഷ്ഠനെ പോലെ പെരുമാറും. സെറ്റിൽ ഇടയ്ക്ക് അദ്ദേഹത്തിന് ദേഷ്യം വരാറുണ്ട്. ദേഷ്യം വന്നാൽ ചിന്തിക്കാതെ ആയിരിക്കും പറയുന്നത്'

'പക്ഷെ അടുത്ത നിമിഷം തന്നെ മാറും. ഒരാളോട് ദേഷ്യപ്പെട്ടാൽ പോലും അയാളോട് സോറി പറയാതെ സോറി പ്രകടിപ്പിച്ച് സമാധാനപ്പെടുത്തിയേ സെറ്റിൽ നിന്ന് പോവാറുള്ളൂ. പിന്നെ മനുഷ്യനല്ലേ, ഒരിക്കൽ സെറ്റിൽ ഒരാൾ പുള്ളിയെ അനാവശ്യം പറഞ്ഞപ്പോൾ തിരിച്ച് അതുപോലെ പറഞ്ഞു. എത്ര കോട്ടിട്ടാലും ആ പഴയ ഗ്രാമീണന്റെ മനസ്സാണ് മമ്മൂക്കയ്ക്ക് ഇപ്പോഴും. അത് നേരിട്ടറിഞ്ഞാലേ അറിയത്തുള്ളൂ'

'മമ്മൂക്കയും ലാലേട്ടനും തമ്മിൽ ആനയും ആടും പോലെ വ്യത്യാസമുണ്ട്. ലാലേട്ടൻ എപ്പോഴും സൗഹൃദത്തോടെ നമ്മളുടെ കൂടെ നിൽക്കും. മമ്മൂക്കയും കൂടെ നിൽക്കും. പക്ഷെ നമുക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. കൂടെ നിൽക്കുകയാണെന്ന്'
'കാരണം അച്ഛന്റെയും മൂത്ത ജേഷ്ഠന്റെയും അടുത്ത് ചെല്ലുമ്പോഴുള്ള പേടി മമ്മൂക്കയോട് ഉണ്ടാവും. പക്ഷെ അവർ ഏറ്റവും പാവങ്ങളായിരിക്കും. ആ ഒരു പേടി മമ്മൂക്കയോട് ഉണ്ടാവും. ലാലേട്ടൻ ഒരു പത്ത് മിനുട്ട് കിട്ടിയാൽ 11 കോമഡി പറഞ്ഞ് നമ്മളെ ഇഷ്ടപ്പെടുത്തും,' സംവിധായകൻ ഇബ്രാഹിം ഹസ്സൻ പറഞ്ഞു.

റോഷാക്കാണ് മമ്മൂട്ടിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. സൈക്കോ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയ്ക്ക് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ജഗദീഷ്, ഷറഫുദ്ദീൻ തുടങ്ങി വൻതാരനിരയാണ് സിനിമയിൽ അണിനിരന്നത്. കാതൽ, ബിഗ് ബി 2, നൻപകൽ നേരത്ത് മയക്കം തുടങ്ങിയവ ആണ് ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ.

പഴയ സൂപ്പർ സ്റ്റാർ ലേബലുള്ള സിനിമകളിൽ നിന്ന് മാറി പുതുമുഖ ഫിലിം മേക്കർസിന്റെ വ്യത്യസ്തമായ സിനിമകൾക്കാണ് മമ്മൂട്ടി ഇപ്പോൾ കൈ കൊടുക്കുന്നതെന്ന് ആരാധകർ പറയുന്നു. കരിയറിലെ സുവർണ കാലഘട്ടത്തിലൂടെ ആണ് 71ാം വയസ്സിൽ മമ്മൂട്ടി കടന്ന് പോവുന്നതെന്നും സിനിമാ ലോകം ചൂണ്ടിക്കാട്ടുന്നു.
റോഷാക്കിന് മുമ്പ് ഇറങ്ങിയ പുഴുവും ഏറെ ശ്രദ്ധ നേടിയിരുന്നു. സോണി ലിവിലൂടെയാണ് സിനിമ പുറത്തിറങ്ങിയത്. വരും സിനിമകളിൽ മമ്മൂട്ടിയുടെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.