മമ്മൂട്ടിയെ ഫോളോ ചെയ്യുന്നത് 33 ലക്ഷം പേർ, താരം ഫോളോ ചെയ്യുന്നത് രണ്ടുപേരെ, ലിസ്റ്റിൽ പ്രതീക്ഷിക്കാത്ത പേരും!

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി എഴുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. പ്രായം റിവേഴ്സ് ഗിയറിലെന്ന് ഓരോ പുതിയ ഫോട്ടോയ്ക്ക് താഴെയും ആരാധകര്‍ കമന്‍റ് ചെയ്യുന്ന സൂപ്പര്‍താരത്തിന്‍റെ പിറന്നാള്‍ ആഘോഷമായി ആരാധകർ കൊണ്ടാടി. ഇന്ന് എല്ലാവരുടേയും സോഷ്യൽ മീഡിയയും വാട്സ് ആപ്പ് സ്റ്റാറ്റസും ഭരിച്ചത് നടനും സംവിധായകനുമെല്ലാമായ രമേഷ് പിഷാരടി പങ്കുവെച്ചൊരു വീഡിയോയാണ്.

എല്ലാ പ്രായത്തിലും ആരാധകരുള്ള താരമാണ് മമ്മൂട്ടി. കൗമാരക്കാരനായ ഒരു ആരാധകന്‍ മമ്മൂട്ടിയെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ട് സൈക്കിളില്‍ പായുന്നതിന്‍റെ വീഡിയോയാണ് രമേശ് പിഷാരടി പങ്കുവെച്ചത്.

മമ്മൂട്ടിയുടെ കാര്‍ വരുന്നത് ദൂരെ നിന്ന് കണ്ട കുട്ടി മൊബൈല്‍ ക്യാമറ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് വേഗത്തില്‍ സൈക്കിള്‍ ചവിട്ടുന്നുണ്ട്. മുന്നിലേക്ക് നോക്കുമ്പോഴും പിന്നിലൂടെ വരുന്ന കാറിനെ ലക്ഷ്യമാക്കി തിരിച്ച് പിടിച്ചിരിക്കുകയാണ് ക്യാമറ.

കാര്‍ അടുത്തെത്തുമ്പോള്‍ വലിയ ആവേശത്തോടെ ഇക്കാ... ടാറ്റാ എന്ന് പറയുകയാണ് കുട്ടി ആരാധകന്‍. വിന്‍ഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുന്ന മമ്മൂട്ടി ഇത് കേള്‍ക്കുകയും കുട്ടിയെ കൈ വാശി കാണിക്കുന്നുമുണ്ട്. ഒരു പുഞ്ചിരിയും മമ്മൂട്ടിയുടെ മുഖത്തുണ്ട്.

മമ്മൂട്ടിയെ ഫോളോ ചെയ്യുന്നത് 33 ലക്ഷം പേർ

'അകത്തും പുറത്തും സ്നേഹത്തോടെ...' എന്നാണ് വീഡിയോയ്ക്ക് പിഷാരടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. വളരെ പെട്ടന്നാണ് വീഡിയോ വൈറലായത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളിൽ ഒരാളാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെ മമ്മൂക്കയുടെ വിശേഷങ്ങൾ അറിയാനും വായിക്കാനും പ്രേക്ഷകർക്ക് ആവശ്യമാണ്.

എല്ലാ കാര്യത്തിലും യൂത്തിനെ പോലും കടത്തി വെട്ടുന്ന തരത്തിൽ അപ്ഡേറ്റായി ജീവിക്കുന്ന വ്യക്തിയാണ് മമ്മൂക്ക. അദ്ദേഹം സോഷ്യൽമീഡിയയിലും സജീവമാണ്. സഹപ്രവർത്തകരുടെ വിശേഷങ്ങളും തന്റെ സിനിമാ വിശേഷങ്ങളും കൊച്ചുമകൾ മറിയത്തോടൊപ്പമുള്ള വിശേഷങ്ങളുമെല്ലാം മമ്മൂക്ക സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്.

താരം ഫോളോ ചെയ്യുന്നത് രണ്ടുപേരെ

ഫേസ്ബുക്കിൽ മാത്രമല്ല ഇൻസ്റ്റ​ഗ്രാമിലും മമ്മൂക്ക സജീവമാണ്. നൂറ്റി എഴുപത് പോസ്റ്റുകളാണ് ഇതുവരെ മമ്മൂട്ടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അവയിൽ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്ററുകളും തന്റെ തന്നെ സ്‌റ്റൈലന്‍ ചിത്രങ്ങളുമാണ് ഏറെയും.

പരോള്‍ എന്ന സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് 2018 ഏപ്രിൽ ആറിനാണ് മമ്മൂട്ടി ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്നത്. മുപ്പത്തി മൂന്ന് ലക്ഷത്തില്‍ അധികം ആളുകള്‍ ഇന്‍സ്റ്റഗ്രാമില്‍ മമ്മൂട്ടിയെ ഫോളോ ചെയ്യുന്നുണ്ട്. മലയാള സിനിമയിലെ ഒട്ടുമിക്ക യുവ നടന്മാരും അക്കൂട്ടത്തിലുണ്ട്.

ലിസ്റ്റിൽ പ്രതീക്ഷിക്കാത്ത പേരും

പൃഥ്വിരാജ്, ആസിഫ് അലി, നിവിന്‍ പോളി, ഫഹദ് ഫാസില്‍, ജയസൂര്യ തുടങ്ങി ചെറുതും വലുതുമായ സെലിബ്രിറ്റികള്‍ നിരവധിയുണ്ട് ഈ ലിസ്റ്റിൽ. എന്നാല്‍ മുപ്പത്തിമൂന്ന് ലക്ഷത്തിലധികം ആളുകള്‍ തന്നെ ഫോളോ ചെയ്യുമ്പോള്‍ മമ്മൂട്ടി ഫോളോ ചെയ്യുന്നത് രണ്ടേ രണ്ട് പേരെ മാത്രമാണ്. ഒന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാനാണ്.

മറ്റൊരു ആള്‍ പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത വ്യക്തികളിലൊരാളായ ജിനു ബെന്നാണ്. പേര് കണ്ടാൽ പലർക്കും ആളെ മനസിലാകണമെന്നില്ല. അതിനാൽ‌ തന്നെ ആരാണ് ജിനു ബെന്നെന്ന സംശയം എല്ലാവരിൽ സ്വാഭാവികമായും ഉയരും. നമുക്കെല്ലാം കണ്ട് പരിചയമുള്ള വ്യക്തി തന്നെയാണ് ജിനു ബെൻ.

ജിനു ബെന്നിന് പിന്നാലെ സോഷ്യൽമീഡിയ

പക്ഷെ പേര് അത്രത്തോളം നമുക്ക് അറിയില്ലെന്ന് മാത്രം. നടനും റേഡിയോ ജോക്കിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും എല്ലാമാണ് ജിനു. കുറച്ചുകൂടെ വിശദീകരിച്ചും മനസിലാക്കാനുള്ള എളുപ്പത്തിനും പറയുകയാണെങ്കിൽ അത് അഞ്ച് സുന്ദരികള്‍ എന്ന അന്തോളജിയില്‍ കുള്ളന്റെ ഭാര്യ എന്ന ചിത്രത്തില്‍ അഭിനയിച്ച കുള്ളന്‍ തന്നെയാണ്.

അഞ്ച് സുന്ദരികൾ എന്ന ആന്തോളജി കണ്ടവരിൽ‌ 99.9 ശതമാനം ആളുകൾക്കും ഇഷ്ടപ്പെട്ട ഭാ​ഗമായിരുന്നു കുള്ളന്റെ ഭാ​ര്യ.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X