'അവൾ എന്നെ ഇങ്ങോട്ട് പഠിപ്പിക്കാൻ തുടങ്ങി, ഞാനെപ്പോഴും അവളുടെ കൂടെയായിരുന്നു'; മറിയത്തെ കുറിച്ച് മമ്മൂട്ടി!

മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ റോഷാക്ക് തിയേറ്ററുകളിൽ‌ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ഇതുവരെ ഒരു മലയാളി സിനിമാ പ്രേക്ഷനും അനുഭവിച്ചിട്ടില്ലാത്ത വ്യത്യസ്തമായ സിനിമ അനുഭവമാണ് റോഷാക്ക് എന്നാണ് പ്രേക്ഷക പ്രതികരണം.

ഭീഷ്മ പർവത്തിന് ശേഷം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം കൂടിയായിരുന്നു റോഷാക്ക്. ത്രില്ലറും ഫാമിലി ഡ്രാമയുമെല്ലാം ഒത്തുചേർന്ന സിനിമ കൂടിയാണ് റോഷാക്ക്. സിനിമയുടെ പ്രമേഷന് വേണ്ടി മമ്മൂട്ടയും സജീവമായി ഉണ്ടായിരുന്നു.

ഇപ്പോഴിത പ്രമോഷനിടെ മമ്മൂട്ടി കൊച്ചുമകൾ മറിയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മമ്മൂട്ടിയും കൊച്ചുമകൾ മറിയവും തമ്മിൽ വലിയൊരു ആത്മബന്ധമുണ്ട്.

മകന് പിറന്നാൾ ആശംസകൾ നേരുകയോ അവനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയോ ചെയ്യാത്ത മമ്മൂട്ടി കൊച്ചുമകൾ മറിയത്തിന്റെ പിറന്നാളിന് മറക്കാതെ ആശംസകൾ പങ്കുവെക്കുകയും അവൾക്കൊപ്പമുള്ള പുതിയ ചിത്രം ഷെയർ ചെയ്യുകയും ചെയ്യാറുണ്ട്.

മമ്മൂട്ടി ഫാമിലിയിലെ കൊച്ചു സെലിബ്രിറ്റിയാണ് മറിയം. വളരെ വിരളമായി മാത്രമാണ് മറിയം കാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളത്.

അവൾ ഇപ്പോൾ എന്നെ ഇങ്ങോട്ട് പഠിപ്പിക്കാൻ തുടങ്ങി

ഇടയ്ക്കൊക്കെ ദുൽഖറും ഏക മകളുടെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. മറിയം ഇപ്പോൾ തന്നെ തിരിച്ച് പഠിപ്പിച്ച് തുടങ്ങിയെന്നാണ് മമ്മൂട്ടി അഭിമുഖത്തിൽ പറഞ്ഞത്. 'ഇപ്പോള്‍ അവള്‍ എന്നെ ഇങ്ങോട്ട് പഠിപ്പിക്കാന്‍ തുടങ്ങി. പാട്ടും ഡാന്‍സുമൊക്കെയാണ് അവൾക്ക് ഇഷ്ടമുള്ള കാര്യം. ഞങ്ങളുടെ കൂടെ ദുബായില്‍ അവളുമുണ്ടായിരുന്നു.'

ലോക്ഡൗണ്‍ കാലത്ത് ഞാനെപ്പോഴും അവളുടെ കൂടെത്തന്നെയായിരുന്നു. അഞ്ച് വയസായി അവള്‍ക്കിപ്പോള്‍. സ്‌കൂളിലൊക്കെ പോയിത്തുടങ്ങി. അതിനാല്‍ ചെന്നൈയിലാണ്. ഇവിടെ നിന്നും പോവാന്‍ പറ്റുന്നില്ല. അടുത്തൊന്നും സ്‌കൂളില്ലാത്തതിനാലാണ് ചെന്നൈയില്‍ നിര്‍ത്തിയിരിക്കുന്നത്', മമ്മൂട്ടി പറഞ്ഞു.

ഞാനെപ്പോഴും അവളുടെ കൂടെയായിരുന്നു

താന്‍ അഭിനയിച്ച സിനിമകളൊക്കെ വീട്ടിലിരുന്ന് മറിയം കാണാറുണ്ടെന്നും എന്നാല്‍ അഭിപ്രായം പറയാനൊന്നും ആയിട്ടില്ലെന്നും മമ്മൂട്ടി മുമ്പൊരിക്കൽ പറഞ്ഞിരുന്നു. 2017 മെയ് 5നായിരുന്നു ദുല്‍ഖറിന്‍റേയും അമാലിന്‍റേയും മകള്‍ മറിയം അമീറ ജനിച്ചത്. അടുത്തിടെ മറിയത്തിന് 5 വയസ് തികഞ്ഞു.

നിരവധി താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ മറിയത്തിന് പിറന്നാളാശംകള്‍ അറിയിച്ച് എത്തിയിരുന്നു. 'എന്റെ ബേബി ഡോളിന് ജന്മദിനം... നീ വർഷം മുഴുവനും കാത്തിരുന്ന ആ ദിവസം ഇതാ വന്നിരിക്കുന്നു. അത് ഏറ്റവും സന്തോഷകരമായ ജന്മദിനമായിരിക്കട്ടെ.'

'നക്ഷത്രകൂട്ടം, നിലാവ്, മഴവില്ലുകൾ, മിന്നാമിനുങ്ങുകളുടെ തിളക്കം, പിക്‌സി മിസ്‌ചീഫ്, പൂമ്പാറ്റ ചിറകുകൾ ഇവയെല്ലാം കൊണ്ട് നീ നമ്മുടെ വീടിനെ ഒരു സാങ്കൽപ്പിക ലോകമാക്കുന്നു.'

അഭിനയിച്ച സിനിമകളൊക്കെ മറിയം കാണും

'ഞങ്ങൾ എല്ലാവരും കടൽക്കൊള്ളക്കാരും ലോസ്റ്റ് ബോയ്സും നീയാകുന്ന ടിങ്കർബെല്ലിന്റെ വെൻഡി ഡാർലിംഗുമാണ്. നിനക്കൊപ്പം സ്നോമാനെ നിര്‍മിക്കണം....' എന്നിങ്ങനെയാണ് ദുല്‍ഖര്‍ അടുത്തിടെ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് കുറിച്ചത്.

മകളുടെ മുഖം ആദ്യമായി കണ്ടപ്പോഴുള്ള തന്റെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്ത അത്രത്തോളം ഉണ്ടായിരുന്നുവെന്ന് ദുൽഖർ മുമ്പൊരിക്കൽ പറഞ്ഞിരുന്നു. മമ്മൂട്ടി എപ്പോൾ അഭിമുഖങ്ങളിൽ വന്നാലും മകൻ ദുൽഖറിനൊപ്പം എപ്പോൾ സിനിമകൾ ചെയ്യുമെന്നത് മാധ്യമ പ്രവർത്തകർ ചോ​​ദിക്കാറുണ്ട്.

മമ്മൂട്ടിയും ദുൽഖറും

കഴിഞ്ഞ ദിവസം പ്രമോഷന് എത്തിയപ്പോഴും വീണ്ടും ഇതേ ചോദ്യം വന്നു. ഇപ്രാവശ്യം വളരെ രസകരമായ മറുപടിയാണ് മമ്മൂട്ടി നൽകിയത്. മികച്ച അവസരം ലഭിച്ചാല്‍ അത് സംഭവിക്കുമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. 'ഞങ്ങളൊരു വീട്ടിലാണ് താമസിക്കുന്നത്.'

'ഒരു പ്രശ്‌നവുമില്ലാത പോവുകയാണ് നിങ്ങളായിട്ട് പ്രശ്‌നങ്ങളുണ്ടാക്കാതിരുന്നാല്‍ മതി. രണ്ടുപേരെയും രണ്ട് അഭിനേതാക്കളായി കാണൂയെന്നുമായിരുന്നു' മമ്മൂട്ടി പറഞ്ഞത്. ദുൽഖറിപ്പോൾ തെന്നിന്ത്യയും കടന്ന് ബോളിവുഡിലും വലിപിടിപ്പുള്ള താരമായി മാറി കൊണ്ടിരിക്കുകയാണ്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X