For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നമ്മളിലൊക്കെയുണ്ട് സൈക്കോ, ചില സമയങ്ങളിൽ മനസ് നമ്മുടെ കൈവിട്ട് പോകുമല്ലോ, '; റോഷാക്കിനെ കുറിച്ച് മമ്മൂട്ടി

  |

  നടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ റോഷാക്ക് റിലീസിന് തയ്യാറെടുക്കുകയാണ്. ഒക്ടോബര്‍ ഏഴിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ലൂക്ക് ആന്റണി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്.

  കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്.

  Also Read: 'ഇന്ന് എല്ലാവരും സിനിമാ നിരൂപകർ, മുമ്പ് ഇവർക്കൊരു വേദി കിട്ടിയിരുന്നില്ല'; പുതിയ കാലത്തെ ദുരന്തം'

  ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

  അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍.

  Also Read: ടയറിന് പിന്നാലെ ഓടുന്ന ഡ്രൈവറെ കണ്ടപ്പോഴാണ് ടയറും ഞങ്ങളും തമ്മിലുള്ള ബന്ധം മനസിലാകുന്നത്: ബേസില്‍

  കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്റുകളും ട്രെയിലറുമെല്ലാം വളരെ അധികം ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിത സിനിമയെ കുറിച്ച് സംസാരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

  സിനിമയുടെ പ്രമോഷനുമായി ബ‌ന്ധപ്പെട്ട് സംസാരിക്കവെയാണ് കഥയേയും കഥാപാത്രത്തേയും കുറിച്ച് മമ്മൂട്ടി സംസാരിച്ചത്. 'ലൂക്ക് ആന്റണിയുടെ സ്വപ്നാടനമാണോയെന്ന് ചോദിച്ചാൽ അങ്ങനേയും റോഷാക്ക് സിനിമയെ പറയാം. മിഥ്യയാവാം, റിയൽ ആകാം, അൺറിയലാകാം... അങ്ങനെയൊക്കെയാകാം.'

  Also Read: എന്റെ ഗര്‍ഭം, എന്റെ അവകാശം അത് ചോദിക്കാന്‍ നിങ്ങളാരാ? ആരാധകന് ചുട്ടമറുപടിയുമായി സമാന്ത

  'ഞങ്ങൾക്ക് എല്ലാ കാര്യത്തിനെ പറ്റിയും ആശങ്കയുണ്ട്. എങ്ങനെയാണ് പ്രേക്ഷകർ എടുക്കാൻ പോകുന്നതെന്ന്. എന്തായാലും ഒരു ധൈര്യത്തിന് ഇറങ്ങിത്തിരിച്ച സിനിമയാണ്. കഥയെല്ലാമുണ്ട്. അവതരണ രീതിയും കഥാപാത്രങ്ങളുടെ മോൾഡിങുമെല്ലാം വളരെ വ്യത്യസ്തമാണ്.'

  'നടന്മാരെയൊന്നും ഈ രൂപത്തിലായിരിക്കില്ല സിനിമയിൽ കാണാൻ പോകുന്നത്. ഞാനുൾപ്പടെ. വഴി മാറി സഞ്ചരിക്കലാണ്. വഴിവിട്ട സഞ്ചാരമല്ല. ഞാൻ നേരത്തെ പറഞ്ഞതുപോലെ സൈക്കോളജിക്കലോ സൈക്കിക്കോ എന്തുമാകാം സിനിമയിൽ. കഥാപാത്രം നമുക്ക് കുറച്ച് അന്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന ആളാണ്.'

  'പക്ഷെ അയാളെ കൂടുതലറിയുമ്പോൾ അയാളിലെ സത്യം നമുക്ക് മനസിലാകും. സ്വപ്നാടനവും ഉണ്ട്. നമ്മളിലൊക്കെയുണ്ടല്ലോ സൈക്കോ... ആരെയും കളിയാക്കാൻ പറഞ്ഞതല്ല. ലേശം നമ്മുടെ ഉള്ളിലുണ്ട്. ചില സമയങ്ങിൽ മനസ് നമ്മുടെ കൈവിട്ട് പോകാറുണ്ടല്ലോ. നമ്മൾ‌ വിചാരിക്കാത്ത കാര്യങ്ങളക്കൊ നമ്മൾ ആലോചിച്ച് കൂട്ടും.'

  'അതിന്റെയൊക്കെ എക്സ്പ്രഷനായിരിക്കാം സിനിമ. എനിക്ക് കഥാപാത്രത്തെ കുറിച്ച് പറയാനും പേടിയുണ്ട്. എനിക്ക് പറയാതിരിക്കാനും പേടിയുണ്ട്. സംവിധായകൻ ഉദ്ദേശിച്ച കാര്യങ്ങൾ പ്രേക്ഷകരിൽ എത്തിച്ചേരാൻ ലേശം പേഷ്യൻ്സ് വേണം. അത് ഞാൻ ആവർത്തിക്കുകയാണ്. പേഷ്യന്റ്സ് ഇല്ലാത്ത ആളുകളും നമുക്കിടയിലുണ്ടാകുമല്ലോ അതുകൊണ്ട് നേരത്തെ ജാമ്യം എടുത്തതാണ്.'

  'സിനിമയെ വിമർശിക്കുന്നതോടൊപ്പം സിനിമയെ എല്ലാവരും നന്നായി വീക്ഷിക്കുന്നുമുണ്ടെന്ന് ചോദ്യങ്ങളിൽ നിന്നും മനസിലാകുന്നുണ്ട്', മമ്മൂട്ടി പറഞ്ഞു. കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്. പുഴുവാണ് ഏറ്റവും അവസാനം പ്രേക്ഷകരിലേക്ക് എത്തിയ മമ്മൂട്ടിയുടെ മലയാള സിനിമ.

  ചിത്രത്തിലെ കഥാപാത്രവും റോഷാക്കിലെപ്പോലെ തന്നെ വളരെ വ്യത്യസ്തമാർന്ന ഒന്നായിരുന്നു. ഒടിടിയിൽ റിലീസ് ചെയ്ത പുഴുവിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. പുഴുവിൽ പാർവതിയായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കമാണ് ഇനി റിലീസി‌ന് തയ്യാറെടുക്കുന്ന മമ്മൂക്കയുടെ മറ്റൊരു സിനിമ.

  Read more about: mammootty
  English summary
  Actor Mammootty Open Up About Rorschach Movie Character, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X