സിങ്ക് സൗണ്ട് ആയിരുന്നു, ഞാന്‍ ചീത്ത വിളിച്ചത് അദ്ദേഹം കേട്ടു; എന്റെ അടുത്ത് വന്നു; മമ്മൂട്ടി പറയുന്നു

1970 കള്‍ മുതല്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മമ്മൂട്ടി. നിരവധി മികച്ച സിനിമകളിലൂടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടനുമാണ് മമ്മൂട്ടി. ഏറ്റവും അവസാനം ഇറങ്ങിയ ഭ്രമയുഗം ഉള്‍പ്പെടെ വ്യത്യസ്തമായ കഥകള്‍ പരീക്ഷിക്കാനും പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കാനും മടിക്കാത്ത നടന്‍ കൂടിയാണ് മമ്മൂട്ടി.

സലീം അഹമ്മദിന്റെ പത്തേമാരി എന്ന ചിത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രം കൂടിയാണ്. ഇപ്പോഴിതാ പത്തേമാരി എന്ന സിനിമയുമായി ബന്ധപ്പെട്ട് ഫ്‌ളവേഴ്‌സ് ചാനലിന് നല്‍കിയ പഴയ അഭിമുഖത്തില്‍ മമ്മൂട്ടിയും ശ്രീനിവാസനും നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വൈറല്‍ ആകുന്നത്.

Mammootty

ചിത്രത്തില്‍ സീനിയര്‍ ഛായാഗ്രാഹകനായ മധു അമ്പാട്ടാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സലിം അഹമ്മദിന്റെ തന്നെ കുഞ്ഞനന്തന്റെ കടയിലും മധു അമ്പാട്ടായിരുന്നു ക്യാമറ. താന്‍ അധികവും മധു സാറുമായി വഴക്കായിരിക്കുമെന്നാണ് മമ്മൂട്ടി പറയുന്നത്. ചിലപ്പോള്‍ ലൈറ്റിംഗിന്റെയും മറ്റും കാര്യം പറഞ്ഞായിരിക്കും വഴക്കെന്നും മമ്മൂട്ടി ഓര്‍ത്തെടുക്കുന്നു. എന്നാല്‍ മമ്മൂട്ടി പറയുന്ന കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

നേരത്തെ സിനിമയില്‍ വര്‍ക്ക് ചെയ്തപ്പോഴും അദ്ദേഹവുമൊത്തുള്ള അനുഭവം പങ്കുവെക്കുകയായിരുന്നു മമ്മൂട്ടി. മധു സാറുമായി ഞാന്‍ എന്നും വഴക്കാണ് എന്നേയുള്ളു എന്നാണ് മമ്മൂട്ടി പറയുന്നത്. എന്തിനാണ് വഴക്കെന്ന് ശ്രീനിവാസന്‍ ചോദിക്കുന്നുണ്ട്. കഴിഞ്ഞ പടത്തിനും ഞാന്‍ ഇതുപോലെ പറഞ്ഞതാണ്. അന്ന് സിങ്ക് സൗണ്ട് ആണ്. ഞാന്‍ മാറിയിരുന്ന് ഇയാള്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്ന് പറയുകയായിരുന്നു. എന്നാല്‍ ഞാന്‍ പുള്ളിയെ പറ്റി പറയുന്നതൊക്കെ പുള്ളിക്ക് കേള്‍ക്കാം. പുള്ളിയുടെ ചെവിയിലും ഈ മൈക്ക് കണക്ട് ചെയ്ത സംവിധാനമുണ്ട്.

ഇത് ഞാന്‍ പറയുന്നത് കേട്ടിട്ട് പുള്ളി എന്റടുത്ത് വന്നിട്ട് ആ ലൈറ്റ് നന്നായിട്ടില്ലേ, എന്നൊക്കെ പറഞ്ഞിട്ട് എന്നെ സോപ്പിടുകയായിരുന്നു. എനിക്ക് ഭയങ്കര സങ്കടം തോന്നി. ഞാന്‍ ഈ ചീത്ത മുഴുവന്‍ പറഞ്ഞിട്ട് ഇയാള്‍ എന്നെ വന്ന് സുഖിപ്പിക്കും. എന്നാല്‍ ചീത്ത പറയാന്‍ ഇടയാക്കുന്ന സാഹചര്യത്തെക്കുറിച്ചാണ് താന്‍ ചോദിച്ചതെന്ന് ശ്രീനിവാസന്‍ ഇടയ്ക്ക് ചോദിക്കുന്നുണ്ട്.

Mammootty

അതിന് മമ്മൂട്ടി പറയുന്നത് തനിക്ക് അത്രവലിയ കാരണം ഒന്നും വേണ്ടെന്നാണ്. കാര്യങ്ങള്‍ ഒക്കെ ടക് ടക് എന്ന് പറഞ്ഞ് നടക്കണമല്ലോ. നമ്മള്‍ ഈ ഡയലോഗ് ഒക്കെ പഠിച്ച് റെഡി ആയി നില്‍ക്കുമ്പോള്‍ അത് പെട്ടെന്ന് ഡെലിവറി ചെയ്യാനുള്ള ഒരു ടെന്‍ഷനും ഉണ്ടാവുമല്ലോ. ആ സമയത്ത് വൈകി കഴിഞ്ഞാല്‍ നമുക്ക് ഒരു വിഷമം ഒക്കെ വരും. നിങ്ങള്‍ക്ക് ഒക്കെ ഉണ്ടാവുന്ന ടെന്‍ഷന്‍ തന്നെയാണ് എനിക്കും ഉണ്ടാകുന്നത്, ഞാന്‍ അത് പുറത്തുകാണിക്കും എന്ന് മാത്രം എന്നാണ്.

താന്‍ നാഷണല്‍ അവാര്‍ഡ് ഒന്നും ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്നും അതൊന്നും തീരുമാനിക്കേണ്ടത് താനല്ലെന്നും അതേ അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നുണ്ട്. 50 വര്‍ഷത്തിലേറെയായി സിനിമയില്‍ സജീവമായി നില്‍ക്കുന്ന മമ്മൂട്ടിക്ക് ഇന്നും നാഷണല്‍ അവാര്‍ഡ് ലഭിച്ചിട്ടില്ല എന്നതും പ്രധാനമാണ്. മലയാളത്തിന്റെ അതുല്യനടനായ മമ്മൂട്ടി ഇന്നും തനിക്ക് അഭിനയിക്കാനുള്ള ആഗ്രഹമാണ് തന്നെ നിലനിര്‍ത്തുന്നതെന്ന് പല അഭിമുഖങ്ങൡും പറഞ്ഞിട്ടുണ്ട്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X