തെലുങ്ക് നാട്ടില്‍ കൊടുങ്കാറ്റായി മമ്മൂക്ക! ഇക്കയുടെ മാസ് കാണിക്കാന്‍ ഒരു ടീസര്‍ മതി!

ഈ വര്‍ഷം മമ്മൂട്ടി നായകനായി അഭിനയിച്ച അഞ്ചോളം സിനിമകളായിരുന്നു റിലീസിനെത്തിയത്. എല്ലാം നല്ല പ്രകടനം കാഴ്ച വെച്ച സിനിമകളുമായിരുന്നു. അടുത്ത വര്‍ഷമാണ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ റിലീസ്. ഫെബ്രുവരിയില്‍ പേരന്‍പും യാത്രയും റിലീസിനെത്തുന്നുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം.

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് യാത്ര. മലയാളത്തിന്റെ മെഗാസ്റ്റാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തെലുങ്കില്‍ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും യാത്രയ്ക്കുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ റിലീസിനൊരുങ്ങുന്ന സിനിമയെ കുറിച്ചുള്ള വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. അതിനിടെ സിനിമയില്‍ നിന്നും പുതിയ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.

 യാത്ര

യാത്ര

ഈ വര്‍ഷത്തെ ക്രിസ്തുമസിന് മുന്നോടിയാി ഡിസംബറില്‍ റിലീസിനെത്തിക്കുമെന്ന് പറഞ്ഞിരുന്ന മമ്മൂട്ടിച്ചിത്രമായിരുന്നു യാത്ര. എന്നാല്‍ സിനിമയുടെ റിലീസ് ഫെബ്രുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന സിനിമയാണെങ്കിലും തെലുങ്കില്‍ ഇക്ക വിസ്മയിപ്പിക്കും എന്നുള്ള സൂചനയാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ പുറത്ത് വന്ന ടീസര്‍ നല്‍കുന്ന പ്രതീക്ഷകളും അതുപോലെ തന്നെയാണ്. ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങളടക്കമാണ് ടീസര്‍ പുറത്ത് വിട്ടത്.

 വൈഎസ്ആര്‍ റെഡ്ഡി

വൈഎസ്ആര്‍ റെഡ്ഡി

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒരേടാണ് വൈഎസ്ആര്‍ റെഡ്ഡിയുടേത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ബയോപിക്ക് മഹി വി രാഘവാണ് സംവിധാനം ചെയ്യുന്നത്. 70 എംഎം എന്റര്‍ടെയിന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രം 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് പറയുന്നത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം.

 മറ്റ് താരങ്ങള്‍

മറ്റ് താരങ്ങള്‍

ആന്ധ്രാക്കാര്‍ വൈഎസ്ആര്‍ എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന രാജശേഖര റെഡ്ഡിയുടെ വേഷത്തില്‍ തകര്‍പ്പന്‍ രൂപമാറ്റമാണ് മമ്മൂട്ടിയിലൂടെ സംഭവിച്ചിരിക്കുന്നത്. വൈഎസ്്ആറിന്റെ ഭാര്യ വേഷത്തില്‍ ആശ്രിത വൈമുഗി ആണ് എത്തുന്നത്. ഭൂമിക ചൗള മകളായിട്ടും അഭിനയിക്കുന്നു. വൈഎസ്ആറിന്റെ മന്ത്രി സഭയിലെ അംഗമായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി സുഹാസിനിയാണ് അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സുഹാസിനിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

മമ്മൂക്ക തകര്‍ത്തു

മമ്മൂക്ക തകര്‍ത്തു

മമ്മൂക്കയുടെ യാത്രയുടെ ടീസര്‍ വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ആരാധകരും പ്രതീക്ഷയിലായിരുന്നു. ടീസര്‍ കണ്ടപ്പോള്‍ മെഗാസ്റ്റാറിനെ അല്ല ഒരു ജനതയുടെ നായകന്‍ രാജശേഖര റെഡ്ഡിയെ മാത്രമേ കാണാന്‍ കഴിയുകയുള്ളു. അത്രയും കഥാപാത്രത്തോട് മമ്മൂക്ക നീതി പുലര്‍ത്തിയിരിക്കുകയാണ്.

ഫെബ്രുവരിയില്‍ വിസ്മയം

ഫെബ്രുവരിയില്‍ വിസ്മയം

2019 ല്‍ ഫെബ്രുവരിയില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന രണ്ട് ഭാഷകളിലെ രണ്ട് സിനിമകള്‍ റിലീസ് ചെയ്യുകയാണ്. യാത്ര ഫെബ്രുവരി എട്ടിനാണ് എത്തുന്നത്. പേരന്‍പും ഫെബ്രുവരിയില്‍ എത്തും. എന്നാല്‍ റിലീസ് തീയ്യതി കൃത്യം പുറത്ത് വന്നിട്ടില്ല. രണ്ട് സിനിമകളും ഒരു ദിവസം തന്നെ വരാന്‍ സാധ്യതയുണ്ടെന്നാണ് ചിലര്‍ പറയുന്നത്.

 തെലുങ്കില്‍ വിസ്മയം

തെലുങ്കില്‍ വിസ്മയം

മമ്മൂട്ടി എന്ന നടനെ മാത്രമാണ് മലയാളികള്‍ ശ്രദ്ധിക്കുന്നതെങ്കില്‍ മമ്മൂട്ടിയിലൂടെ വൈഎസ്ആര്‍ റെഡ്ഡിയെ കാണുന്ന ആന്ധ്രാക്കാരില്‍ ഉണ്ടാകുന്ന രോമാഞ്ചവും വികാരവുമാണ് യാത്ര എന്ന സിനിമയുടെ വിജയം.

 ശബ്ദ ഗാംഭീര്യം

ശബ്ദ ഗാംഭീര്യം

നേരത്തെ പോസ്റ്ററുകളിലൂടെയും ടീസറിലൂടെയും വിസ്മയിപ്പിച്ച മമ്മൂട്ടി ഇത്തവണ ടീസറില്‍ കിടിലന്‍ ശബ്ദ ഗാംഭീര്യത്തോടെയാണ് എത്തിയിരിക്കുന്നത്.

വൈഎസ്ആര്‍ വരുന്നുണ്ട്

വൈഎസ്ആര്‍ വരുന്നുണ്ട്

മലയാളത്തില്‍ നിന്നും ഒരു നടന്‍ നിങ്ങളുടെ ആരാദ്യ പുരുഷനായി പകര്‍ന്നാടിയത് അവസാനത്തേതായി ആരും കാണാരുത്. വിസ്മയിപ്പിക്കാന്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വൈഎസ്ആര്‍ ആയി വരുന്നുണ്ട്.

നായകന്‍ മമ്മൂട്ടി

നായകന്‍ മമ്മൂട്ടി

ഒരു അന്യഭാഷയില്‍ നിര്‍മ്മിക്കുന്ന ബയോപിക്ക്. ഒരു മിനുറ്റോളം ദൈര്‍ഘ്യമുള്ള അതിന്റെ ടീസര്‍ ഒരു നാടിന് മുഴുവന്‍ രോമാഞ്ചമുണ്ടാക്കിയെങ്കില്‍ അതിലെ നായകന്റെ പേര് മമ്മൂട്ടി എന്നായിരിക്കണമെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X