For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്താടി അയാളെ പിടിച്ചുവെച്ചിരിക്കുന്നത്? വിട്ട് തന്നാലെന്താ? ആരാധികമാർ സുലുവിനെ ഭീഷണിപ്പെടുത്തി'; മമ്മൂട്ടി

  |

  ഇത്തവണ ഉത്രാട ദിനത്തിലായിരുന്നു മമ്മൂട്ടിയുടെ എഴുപത്തിയൊന്നാം പിറന്നാൾ വന്നത്. അതുകൊണ്ട് തന്നെ ആരാധകർ ഈ പിറന്നാൾ പതിവിൽ നിന്നും ​ഗംഭീരമാക്കി. അർധരാത്രി തന്നെ മമ്മൂട്ടിയുടെ കൊച്ചിയിലെ വീടിന് മുന്നിൽ നിരവധി പേരാണ് പിറന്നാൾ ആശംസകൾ നേരാനായി തടിച്ച് കൂടിയത്.

  തന്നെ കാണാനും പിറന്നാൾ ആശംസകൾ നേരാനും തടിച്ച് കൂടിയവർക്ക് മുന്നിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. മമ്മൂട്ടിക്ക് എഴുപത്തിയൊന്ന് തികഞ്ഞുവെന്നത് പലർക്കും വിശ്വാസിക്കാനാവുന്നില്ല. അത്രത്തോളം ചെറുപ്പത്തോടെയാണ് അദ്ദേഹം ജീവിക്കുന്നത്.

  Also Read: ​'ഗോപി ചേട്ടൻ‌ കുടുംബത്തിലേക്ക് വന്നതോടെ പിക്ചർ കംപ്ലീറ്റായി'; വല്യേട്ടനൊപ്പമുള്ള ഓണത്തെ കുറിച്ച് അഭിരാമി!

  ജീവിതത്തിൽ‌ എഴുപത്തിയൊന്ന് വർഷങ്ങളും സിനിമയിൽ അമ്പത് വർഷവും മമ്മൂട്ടി പൂർത്തീകരിച്ച് കഴിഞ്ഞു. ഇപ്പോഴും ഒരു ദിവസം പോലും ഇടവേളിയില്ലാതെ അദ്ദേഹം സിനിമയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴും സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കാണ് അദ്ദേഹത്തിന്റെ യാത്ര. വക്കീൽ പണി ഉപേക്ഷിച്ച് സിനിമയിലേക്ക് എത്തിയ വ്യക്തി കൂടിയാണ് മമ്മൂട്ടി.

  ജീവിതത്തിന്റെ പകുതിയിലേറെ വർഷമായി അ​ദ്ദേഹം സിനിമയോടൊപ്പമാണ് ജീവിക്കുന്നത്. വിവാഹിതനായി ഏഴ് ദിവസം പിന്നിട്ടപ്പോൾ സിനിമയിൽ അഭിനയിക്കാൻ‌ ഇറങ്ങി പുറത്തപ്പെട്ടതാണ് മമ്മൂട്ടി.

  Also Read: 'കളി കാര്യമായി'; ബി​ഗ് ബോസ് താരം രമ്യയും സീരിയൽ നടി അൻഷിതയും തമ്മിൽ അടി, രമ്യയുടെ ദേഹത്ത് ഉപ്പെറിഞ്ഞ് അൻഷിത!

  സിനിമപോലെ തന്നെ മമ്മൂട്ടിക്ക് പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബം. ഇപ്പോഴും വളരെ സുന്ദരനാണ് മമ്മൂക്ക. പൗരുഷത്തിന്റെ പ്രതീകമായിട്ടൊക്കെ പലരും മമ്മൂട്ടിയെ റഫറൻസ് വെക്കാറുണ്ട്. സിനിമയിലെത്തി നായകനായി സ്ക്രീനിൽ മുഖം തെളിഞ്ഞപ്പോൾ മുതൽ ആരാധികമാരുടെ പ്രവാഹമാണ്.

  ഈ എഴുപത്തിയൊന്നാം വയസിലും അത്രത്തോളം സുന്ദരനാണ് മമ്മൂക്ക. 1979ലായിരുന്നു മമ്മൂട്ടിയുടെ വിവാഹം. സുൽഫത്താണ് മമ്മൂക്കയുടെ നല്ലപാതി. കുടുംബക്കാരോടൊപ്പം പോയി പെണ്ണുകണ്ട് ഇഷ്ടപ്പെട്ട് നടത്തിയ പക്ക അറേ‍ഞ്ച്ഡ് മാരേജായിരുന്നു മമ്മൂട്ടിയുടേയും സുൽഫത്തിന്റേയും.

  മമ്മൂട്ടിയുടെ ഭാര്യയായ ശേഷം അദ്ദേഹത്തിന്റെ ആരാധികമാരിൽ നിന്നും സുൽഫത്തിന് ഭീഷണികോളുകൾ വരുമായിരുന്നു. അവയെ കുറിച്ചെല്ലാം മമ്മൂട്ടിയും സുൽഫത്തും വർഷങ്ങൾക്ക് മുമ്പ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയുടേയും സുൽഫത്തിന്റേയും ആ വെളിപ്പെടുത്തലുകൾ വീണ്ടും വൈറലായിരിക്കുകയാണ്.

  'രാവിലെ കൃത്യ സമയത്ത് ഓഫീസിൽ പോയി വൈകിട്ട് കൃത്യ സമയത്ത് തിരിച്ച് വരുന്നത് പോലുള്ള ജീവിതമായിരുന്നെങ്കിലെന്ന് സുലുവിന് ആ​ഗ്രഹമുണ്ട്. ഭർത്താവിനെ കാണാൻ കിട്ടാത്തതിൽ ഏത് ഭാര്യയ്ക്കും വിഷമമുണ്ടാകില്ലേ?. എത്ര തിരക്കായാലും ആഴ്ചയിൽ ഒരിക്കൽ ‍ഞാൻ വീട്ടിലെത്തും.'

  'പിന്നെ എവിടെയായാലും വീട്ടിലേക്ക് ഒരു ​ഗുഡ്നൈറ്റ് കോളും വേക്കപ്പ് കോളുമുണ്ടാകും. പലപ്പോഴായി ആരാധികമാരുടെ കോളുകൾ വരാറുണ്ട്. ഇടയ്ക്കിടെയ്ക്ക് ഇതുപോലെ കോളുകൾ വരും. ഇടയ്ക്ക് ചിലർ സുലുവിനെ വിളിച്ച് ഭീഷണിപ്പെടുത്തും. എന്താടീ അയാളെ അവിടെ പിടിച്ചുവെച്ചിരിക്കുന്നത്. ഒന്നിങ്ങ് വിട്ടുതന്നാലെന്താ എന്നൊക്കെ അവർ സുലുവിനോട് ചോദിക്കും.'

  'ഇതൊക്കെ സിനിമയുടെ ഭാ​ഗമല്ലേ... ഞങ്ങൾ അതൊക്കെ നിസാരമായി കളയും' മമ്മൂട്ടി പറഞ്ഞു. 'ഒട്ടേറെപ്പേരുടെ മുമ്പിൽ നിന്നാണല്ലോ നടിമാരെ കെട്ടിപിടിച്ചൊക്കെ അഭിനയിക്കുന്നത് അതുകൊണ്ട് കുഴപ്പമില്ല. അഭിനയം വെറും അഭിനയം മാത്രമല്ലേ...' സുൽഫത്ത് പറഞ്ഞു. റോഷാക്കാണ് മ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.

  പ്രഖ്യാപന സമയത്തുതന്നെ ചിത്രത്തിന്‍റെ വ്യത്യസ്‍തമായ പേരും പോസ്റ്ററുമൊക്കെ ശ്രദ്ധ നേടിയിരുന്നു. ലൂക്ക് ആന്‍റണി എന്ന ഏറെ നി​ഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ക് ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം അദ്ദേഹം ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒന്നാണെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന.

  കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ നിസാം ബഷീറാണ് റോഷാക്കിന്‍റെ സംവിധാനം. ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടതില്‍ പുറത്തെത്തുന്ന ആദ്യ ചിത്രമാണ് റോഷാക്ക്.

  Read more about: mammootty
  English summary
  actor Mammootty said that his fans threatened his wife Sulfath, old interview again goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X