For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെണ്ണിനെ ഇഷ്ടമായി, എന്നാൽ വീട്ടുകാർ കെട്ടിച്ചു തന്നില്ല, വെളിപ്പെടുത്തി മാമുക്കോയ

  |

  നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടനാണ് മാമുക്കോയ. അദ്ദേഹത്തിന്റെ കോമഡി കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. എന്നാൽ കുരുതി എന്ന ചിത്രത്തിൽ നടൻ അക്ഷരംപ്രതി ഞെട്ടിച്ചിരിക്കുകയാണ്. അതുവരെ കണ്ട മാമുക്കോയയെ ആയിരുന്നില്ല ചിത്രത്തിൽ കണ്ടത്. മൂസ ഖാദറായി നടന്റെ മാറ്റം അക്ഷരം പ്രതി ഞെട്ടിച്ചിട്ടുണ്ട് . പൃഥ്വിരാജിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. എന്നാൽ ഇവരുടെ എല്ലാം കഥാപാത്രത്തിന് മുകളിലായിരുന്നു മാമുക്കോയയുടെ മൂസ ഖാദർ എന്ന കഥാപാത്രം.

  mamukkoya

  അമ്മ ആകെ തകർന്ന് ഇരിക്കുകയാണ്, നോർമൽ ആയിട്ടില്ല, സീമ ജി നായരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മകൻ

  കുരുതി സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മാമുക്കോയയുടെ ഒരു പഴയ അഭിമുഖമാണ് . 26ാം വയസ്സിലെ തന്റെ പെണ്ണു കാണലിനെ കുറിച്ചുള്ള രസകരമായ കഥയാണ് പങ്കുവെച്ചിരിക്കുന്നത്. 30 വർഷം മുമ്പുളള അഭിമുഖമാണിത്.1991 ആഗസ്റ്റ് 1 ന് പ്രസിദ്ധീകരിച്ച അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

  ഐശ്വര്യ റായിയുടെ പച്ച നിറത്തിലുള്ള കണ്ണുകൾ ഒർജിനലാണോ, താരങ്ങളുടെ കണ്ണുകൾ ചർച്ചയാവുന്നു

  മാമുക്കോയയുടെ വാക്ക് ഇങ്ങനെ... ''ആദ്യം ഞാന്‍ പെണ്ണു കാണാന്‍ പോയതിനുമുണ്ട് ഒരു കഥ. പെണ്ണ് കണ്ടിഷ്ടപ്പെട്ടു വീട്ടില്‍ വന്നപ്പോള്‍, പെണ്ണിന്റെ കൂട്ടര്‍ ഞാനറിയാതെ എന്നേക്കുറിച്ച് അന്വേഷിച്ചു. ചെറുക്കന്‍ കള്ളു കുടിക്കുമോ? കൂട്ടുകൂടുമോ? ഞാനവരോട് പറഞ്ഞു. 'ഞാന്‍ കഞ്ചാവടിച്ചിട്ടുണ്ട്, കള്ളടിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു കുറ്റമായി ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ ഈ റൂട്ടില്‍ അന്വേഷിച്ചാല്‍ എന്നെ കിട്ടില്ല. നിങ്ങളുടെ മോളെ എനിക്കിഷ്ടമായി.' ഇത്രയും കേട്ടതേ അവര്‍ ആലോചന മതിയാക്കി''.

  സിനിമയിൽ അങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് തോന്നി, സീരിയൽ കരിയറാക്കാനുളള കാരണം പറഞ്ഞ് ബീന

  രണ്ടാമത് പെണ്ണു കണ്ട സുഹ്റാബിയെ വിവാഹം കഴിക്കുമ്പോള്‍ കല്യാണക്കുറിയടിക്കാന്‍ പോലും പണമില്ലായിരുന്നു. ആയിരം രൂപയുടെ കടം വീട്ടാന്‍ വേണ്ടി 5,400 രൂപയ്ക്ക് വീട് വില്‍ക്കേണ്ടി വന്നെന്നും മാമുക്കോയ അഭിമുഖത്തിൽ പറയുന്നു. കൂടാതെ മക്കളെ കുറിച്ചും തന്റെ കാഴ്ചപ്പാടിനെ കുറിച്ചുമൊക്കെ നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്.

  'മമ്മൂക്ക രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കുകയാണ്', ആരാധകരെ ഞെട്ടിച്ച് താരം, പുതിയ ചിത്രം വൈറൽ

  ' മക്കളെ മുസ്ലീം സംസ്‌കാരം ഞാനവരെ പഠിപ്പിക്കുന്നുണ്ട്. അവര്‍ക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. മക്കള്‍ക്ക് നല്ല കമ്പനിയുണ്ടാകണം. ലോകത്തിന്റെ വിവിധ വശങ്ങള്‍ അറിയണം. നേരത്തെ ഞാന്‍ അത്യാവശ്യം കഞ്ചാവ് വലിച്ചിട്ടുണ്ട്. ഇപ്പോള്‍ പുകവലിക്കാറില്ല. ലോകത്തില്‍ നിന്നും അകറ്റി മക്കളെ വീട്ടില്‍ തന്നെ അടക്കി നിര്‍ത്തുന്നത് മഹാമണ്ടത്തരമാണ്. അവന്‍ മൂഢനായേ വളരൂ.' നിസാര്‍, ഷാഹിദ, നാദിയാ, റഷീദ് എന്നിവരാണ് മാമൂക്കോയയുടെ മക്കൾ.

  മക്കളുടെ വിവാഹം ശ്രീദേവി ആഗ്രഹിച്ചിരുന്നു, പിന്നീട് ആ തീരുമാനം മാറ്റി, കാരണം ഇതായിരുന്നു...

  'മമ്മൂക്ക രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കുകയാണ്', ആരാധകരെ ഞെട്ടിച്ച് താരം | FilmiBeat Malayalam

  നാടകത്തിൽ നിന്നാണ് മാമുക്കോയ സിനിമയിൽ എത്തുന്നത്. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞു്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്.രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, ശുഭയാത്ര,നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ ഹിറ്റ് സിനിമകളുടെ ഭാഗമാവുകയായിരുന്നു. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ സജീവമായിരുന്നു മാമുക്കോയ. അധികവും കോമഡി വേഷങ്ങളായിരുന്നു നടൻ ചെയ്തിരുന്നത്.

  English summary
  Actor Mamukkoya about His First Marriage proposal, throwback interview Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X