ഉപ്പൂപ്പയ്ക്കും വീട്ടുകാർക്കും സമ്മതം, സിനിമ പ്രവേശനത്തിനെ കുറിച്ച് മാമുക്കോയയുടെ ചെറുമകൾ
ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ ഫേസ്ബുക്ക് ലൈവിൽ എത്തിയപ്പോഴാണ് നടൻ മാമുക്കോയയുടെ പേരക്കുട്ടിയെ പ്രേക്ഷകർ ആദ്യമായി കാണുന്നത്. ഹിബ റഹ്മാൻ. താരത്തിന് കമന്റ് വായിച്ച് കൊടുത്ത് ഹിബയാണ് രസകരമയ ലൈവ് മുന്നോട്ട് പോയത്. താരത്തിന്റെ ലോക്ക് ഡൗൺ വിശേഷങ്ങളാണ് ലൈവിൽ പങ്കുവെച്ചതെങ്കിലും എല്ലവർക്കും അറിയേണ്ടത് കൊച്ചുമകളുടെ സിനിമ പ്രവേശനത്തിനെ കുറിച്ചാണ്.
ഇപ്പോഴിത ഉപ്പുപ്പയ്ക്കൊപ്പം ലൈവിൽ എത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് ഹിബ. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഹിബ ഇക്കാര്യം പങ്കുവെച്ചത്. മാമുക്കോയയുടെ പേരക്കുട്ടിയായതിൽ അഭിമാനം തോന്നുന്നുവെന്ന് ഹിബ പറഞ്ഞു.

വളരെ പോസിറ്റീവായ എക്സപീരിയൻസ് ആയിരുന്നു. കുറെ ചോദ്യങ്ങൾ കേട്ടപ്പോൾ അദ്ദേഹത്തിന്റെ പേരക്കുട്ടിയായതിൽ അഭിമാനം തോന്നിയിരുന്നു. വീട്ടിൽ എപ്പോഴും ഉപ്പുപ്പാനെ കാണാനും ഫോട്ടോ എടുക്കാനുമൊക്കെ ആളുകൾ വരും. ലോക്ക് ഡൗൺ ആയതിൽ പിന്നെയാണ് ഇല്ലാതെയായത്. ഇതാദ്യമായിട്ടാണ് ഇത്രയും ആളുകൾ പബ്ലിക്കായി വന്ന് അദ്ദേഹത്തിനോട് സ്നേഹവും ഇഷ്ടവുമൊക്കെ പ്രകടിപ്പിക്കുന്നത്. ഇക്കാ ഇങ്ങൾക്ക് പ്രണയമുണ്ടായിരുന്നോ എന്നുള്ള ചോദ്യം കേട്ടപ്പോൾ ചിരി വന്നു- ഹിബ പറഞ്ഞു.

മാമുക്കോയയുടെ മൂത്തമകൾ ഷാഹിദയുടെ മകളാണ് ഹിബ. കോഴിക്കോട് ഫാറൂബ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. സ്കൂൾ തലത്തിൽ ചില നാടകത്തിൽ അഭിനയിച്ചതാണ് ഹിബയ്ക്ക് നാടകവുമായുള്ള പരിചയം. അഭിനയത്തെ കുറിച്ച് ഹിബ പറയുന്നത് ഇങ്ങനെയാണ്. ഞാൻ അഭിനയിക്കുന്നതിൽ ഉപ്പുപ്പയ്ക്കോ വീട്ടുകാർക്കോ പ്രശ്നമില്ല. നല്ല കഥാപാത്രമാണെങ്കിൽ എനിയ്ക്ക് താൽപര്യമുണ്ടെങ്കിൽ ചെയ്യാമെന്നാണ് അവർ പറയുന്നത്.

കുട്ടിക്കാലത്ത് സിനിമയിൽ അഭിനയിക്കാൻ ചാൻസ് ലഭിച്ചിരുന്നു. അന്ന് ഞാൻ കരഞ്ഞ് ബഹളമുണ്ടാക്കുമോ എന്നൊക്കെയായിരുന്നു ഉമ്മയുടെ പേടി. ഓൾടെ ചോയിസിന് വിട്ട് കൊടുക്കാം എന്നായിരുന്നു ഉപ്പുപ്പാന്റെ അഭിപ്രായം - ഹിബ പറഞ്ഞു. അഭിനയത്തെക്കാലും സിവിൽ സർവീസാണ സ്വപ്നമെന്ന് ഹിബ പറഞ്ഞു. കോച്ചിങ് ക്ലാസിന് പോകുന്നുണ്ടെന്നും നന്നായി ശ്രമിക്കുന്നുണ്ടെന്നും ഹിബ പറഞ്ഞു.

ഹിബയുടെ ഉമ്മ ഷാഹിദ കുട്ടിക്കാലത്ത് സിനിമയിൽ തല കാണിച്ചിട്ടുണ്ട്. പ്രദേശിക വാർത്തകൾ എന്ന ചിത്രത്തിൽ കുട്ടിക്കൂട്ടത്തിൽ ഓരാളായിട്ടായിരുന്നു മുഖം കാണിച്ചത. ചിത്രത്തിലേയ്ക്ക് കുറച്ച് കുട്ടിളെ വേണമെന്ന് പറഞ്ഞപ്പോൾ ഉമ്മയെ തേടിയെത്തിയ അവസരമായിരുന്നു അതെന്ന് ഹിബ ഐഇ മലയാളത്തിനോട് പറഞ്ഞു.


Click it and Unblock the Notifications