വിവാഹത്തിന് ഒരാഴ്ച മുന്‍പും എതിര്‍പ്പായിരുന്നു! അഞ്ജലിയുടെ സഹോദരനെക്കുറിച്ച് മണികണ്ഠന്‍!

അടുത്തിടെയായിരുന്നു മണികണ്ഠന്‍ ആചാരി വിവാഹിതനായത്. ലോക് ഡൗണ്‍ സമയത്തെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരങ്ങളും ആരാധകരുമെല്ലാം മണികണ്ഠനേയും അഞ്ജലിയേയും ആശീര്‍വദിച്ചത്. പ്രണയിച്ചായിരുന്നു അദ്ദേഹം വിവാഹിതനായത്. പ്രണയത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും നേരത്തെ പുറത്തുവന്നിരുന്നില്ലെന്നും പൊട്ടിത്തെറികളും എതിര്‍പ്പുമൊക്കെ കഴിഞ്ഞാണ് തങ്ങള്‍ ഇരുവരും ഒരുമിച്ചതെന്ന് മണികണ്ഠന്‍ ആചാരി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരും മനസ്സ് തുറന്നത്.

വിവാഹത്തിനും വിരുന്നിനുമൊക്കെയായി എല്ലാവരേയും ക്ഷണിച്ചിരുന്നു. വിവാഹ വസ്ത്രം എടുക്കുന്നത് മാത്രമേ ഒടുവിലത്തേക്ക് ബാക്കി വെച്ചിരുന്നുള്ളൂ. അതിനിടയിലാണ് എല്ലാം ലോക്കായതെന്ന് മണികണ്ഠന്‍ പറയുന്നു. അഞ്ജലിയുടെ വീട്ടുകാര്‍ സ്വര്‍ണ്ണം നേരത്തെ എടുത്ത് വെച്ചിരുന്നു. ലോക് ഡൗണ്‍ വന്നതോടെ വിവാഹം മാറ്റിനെക്കാമെന്ന് കുറേ പേര്‍ പറഞ്ഞിരുന്നു. ആഘോഷത്തിന് മാത്രമായി അങ്ങനെയൊരു മാറ്റല്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ അവളും കട്ടയ്ക്ക് കൂടെ നില്‍ക്കുകയായിരുന്നുവെന്ന് മണികണ്ഠന്‍ പറയുന്നു. ഇവരുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

പ്രണയവിവാഹം

പ്രണയവിവാഹം

കൊട്ടിഘോഷിക്കപ്പെട്ടിരുന്നില്ലെങ്കിലും പ്രണയിച്ചാണ് മണികണ്ഠനും അഞ്ജലിയും ഒരുമിച്ചത്. അഞ്ജലിയുടെ വീടിനടുത്തായിരുന്നു ചെറുപ്പത്തില്‍ മണികണ്ഠന്‍ താമസിച്ചിരുന്നത്. അന്ന് അഞ്ജലി തീരെ കുട്ടിയായിരുന്നു. ആ പ്രദേശത്തെ അമ്പലത്തിന്റെ കാര്യങ്ങളില്‍ അവളുടെ അച്ഛന്‍ സജീവമായിരുന്നു. പിരിവിനും മറ്റുമായി പോവുന്ന സംഘത്തില്‍ മണികണ്ഠനും ഉണ്ടായിരുന്നു. താമസം മാറിയതിന് ശേഷവും ഇടയ്ക്ക് താന്‍ അദ്ദേഹത്തെ വിളിക്കുമായിരുന്നുവെന്നും നടന്‍ പറയുന്നു.

സങ്കടം തോന്നി

സങ്കടം തോന്നി

അന്ന് അവിടെ താമസിച്ചിരുന്ന ചേട്ടന്‍ നടനായെന്ന് അറിഞ്ഞതിന് ശേഷം നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചിരുന്നു. അച്ഛനായിരുന്നു നമ്പര്‍ തന്നത്. അദ്ദേഹം ഷൂട്ടിലാണെന്നും കഴിഞ്ഞാല്‍ തിരിച്ച് വിളിക്കുമെന്നുമായിരുന്നു ഫോണ്‍ എടുത്തയാള്‍ പറഞ്ഞത്. കുറച്ച് ദിവസം കാത്തിരുന്നുവെങ്കിലും തിരിച്ച് വിളിച്ചിരുന്നില്ല. വീണ്ടും വിളിച്ചപ്പോള്‍ യാതൊരു പരിചയവുമില്ലാത്ത ആളോട് സംസാരിക്കുന്നത് പോലെയായിരുന്നു അന്ന് ചേട്ടന്‍ സംസാരിച്ചതെന്ന് അഞ്ജലി ഓര്‍ത്തെടുക്കുന്നു. കുഞ്ഞായപ്പോള്‍ കണ്ടെന്ന് വെച്ച് അങ്ങനെയങ്ങ് മിണ്ടാവാവുമോയെന്നും വലുതായതിന് ശേഷം താന്‍ അവളെ കണ്ടിരുന്നില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

ആലോചിച്ചാലോ?

ആലോചിച്ചാലോ?

അതിന് ശേഷം താന്‍ വലിയ മൈന്‍ഡൊന്നും ചെയ്തിരുന്നില്ലെന്നും അമ്പലത്തിലെ അമ്മന്‍കുട മഹോത്സവത്തില്‍ വെച്ചാണ് പിന്നെ കണ്ടതെന്നും അഞ്ജലി പറയുന്നു. അന്ന് അടുത്തെത്തി സംസാരിച്ചിരുന്നു. നമ്മുടെ പൊക്കമൊക്കെ കറക്റ്റാണല്ലോ, എന്നാല്‍ നമുക്ക് ആലോചിച്ചാലോയെന്നായിരുന്നു ചോദിച്ചത്. അത് കേള്‍ക്കാന്‍ കാത്തിരുന്ന പോലെയായിരുന്നു അവളുടെ മറുപടി. അച്ഛനോട് ആലോചിച്ചോളാനായിരുന്നു പറഞ്ഞത്. ഇതിന് ശേഷമായി ഫോണ്‍വിളി തകൃതിയായി തുടങ്ങിയിരുന്നു.

അനിയന്റെ എതിര്‍പ്പ്

അനിയന്റെ എതിര്‍പ്പ്

അന്നത്തെ സംസാരം അനിയന്‍ കണ്ടിരുന്നു. എന്തിനാണ് ആ ചേട്ടനോട് മിണ്ടാന്‍ പോയതെന്നായിരുന്നു അവന്റെ ചോദ്യം. അമ്മയും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. പരിചയപ്പെട്ടേയുള്ളൂ എന്ന മറുപടിയായിരുന്നു കൊടുത്തത്. ഇതിന് ശേഷം ഫോണ്‍ വിളിയും മെസ്സേജിങ്ങുമൊക്കെ കൂടിയപ്പോഴായിരുന്നു അമ്മ ചോദ്യം ചെയ്തത്. മണികണ്ഠനെയാണോ വിളിക്കുന്നതെന്നായിരുന്നു ചോദ്യം. ആ സമയത്തും അല്ലെന്നായിരുന്നു പറഞ്ഞത്. പിന്നീട് ആലോചനയ്ക്കായി അവിടുന്ന് വിളിച്ചതോടെയാണ് ഇതേക്കുറിച്ച് എല്ലാവരും അറിഞ്ഞത്.

ഇപ്പോ കൂട്ടായി

ഇപ്പോ കൂട്ടായി

അന്ന് അനിയന്‍ എതിര്‍ത്തിരുന്നുവെങ്കിലും കല്യാണത്തിന് ഒരാഴ്ച മുന്‍പായി ആ പിണക്കം മാറ്റിയിരുന്നു. ഇപ്പോള്‍ അവനും ഞാനും വലിയ കൂട്ടാണെന്നും മണികണ്ഠന്‍ പറയുന്നു. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ ഉന്നതിയില്‍ എത്തുമ്പോള്‍ കഴിഞ്ഞത് മറക്കുമെന്നും പുതിയ ബന്ധം തേടിപ്പോവുമെന്നുമുള്ള ധാരണയായിരുന്നു അനിയന്. അത് മാറ്റിയെടുത്തതോടെയാണ് കൂട്ടായത്.

സംശയം കൂട്ടിയത്

സംശയം കൂട്ടിയത്

അമ്മൂമ്മയുടെ വീട്ടിലേക്കുള്ള യാത്രകളുടെ എണ്ണം കൂടുന്നതും വീട്ടുകാര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവിടെ അടുത്തുള്ള ഫ്‌ളാറ്റിലായിരുന്നു തന്റെ താമസമെന്നും മണികണ്ഠന്‍ പറയുന്നു. പ്രേമിക്കാന്‍ തുടങ്ങിയതോടെ ഇവള്‍ അവിടെ വരുന്ന സമയത്ത് മണികണ്ഠന്‍ വഴിയില്‍ ഇറങ്ങി നില്‍ക്കുന്നത് പതിവായി. ഇതും സംശയത്തിന് ഇടയാക്കിയ കാര്യമായിരുന്നു. അഞ്ജലി കൂടി സമ്മതിച്ചതോടെയാണ് വിവാഹ ചെലവിനുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X