ലളിതം മനോഹരം, നടൻ മണികണ്ഠന്‍റെ വിവാഹ വീഡിയോ പുറത്ത്...

ആൾക്കൂട്ടമോ ആരവമോ ഇല്ലാതെ വളരെ ലളിതമായിട്ടായിരുന്നു നടൻ മണി കണ്ഠൻ ആചാരിയുടെയും അഞ്ജലിയുടേയും വിവാഹം നടന്നത്. ലോക്ക് ഡൗൺ നിയമങ്ങളെല്ലാം പാലിച്ചു കൊണ്ടായിരുന്നു താര വിവാഹം നടന്നത്. ആറ് മാസം മുമ്പായിരുന്നു ഇവരുടെ വിവഹം തീരുമാനിക്കുന്നത്. അതിനിടയിലാണ് കോറോണ വൈറസ് രാജ്യത്ത് പടർന്നു പിടിക്കുന്നത്. തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. തൃപ്പൂണിത്തുറയിലെ ക്ഷേത്രത്തിൽ വെച്ച്, അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്.

manikandan

നടന്റെ വിവാഹ വീഡിയോ പുറത്ത്. യുട്യൂബ് ചാനല്‍ നടത്തിയ വിവാഹത്തിന്‍റെ കവറേജ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത്. വിട്ടിരിക്കുന്നത് മാസ്ക്ക് ധരിച്ചാണ് താരവും കുടുംബവും വിവാഹത്തിനായി ക്ഷേത്രത്തിൽ എത്തിയത്. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലിയാണ് മണികണ്ഠന്‍റെ വധു. വിവാഹച്ചെലവിലേക്ക് മാറ്റിവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകിയിട്ടുണ്ട്. . വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ തൃപ്പൂണിത്തുറ എം എൽ എഎം സ്വരാജ് ഈ പണം മണികണ്ഠന്റെ കൈകളിൽ നിന്ന് ഏറ്റവുവാങ്ങി.പൊരുതുന്ന കേരളത്തിനുള്ള ഐക്യദാര്‍ഢ്യമാണ് മണികണ്ഠന്‍റെ തീരുമാനമെന്നായിരുന്നു പണം സ്വീകരിച്ചതിന് ശേഷം സ്വരാജ് പറഞ്ഞത്.

വിവാഹത്തെ കുറിച്ച് മണികണ്ഠൻ ആചാരി പറഞ്ഞത് ഇങ്ങനെയായിരുന്നു... നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങള്‍ക്കെല്ലാം എല്ലാ കാര്യങ്ങളും അറിയാം.നാളെ എന്റെ കല്യാണമാണ്. വളരെ ലളിതമായി ചെയ്യാന്‍ തീരുമാനിച്ചു..വീട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ അടുത്തുള്ള അമ്പലത്തില്‍ താലികെട്ട്.എല്ലാവരുടെയും മനസാന്നിധ്യവും ആശിര്‍വാദവും ആശംസകളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പ്രേക്ഷകരോട് എന്റെ ഈ വിവാഹം ഫേസ്ബുക്കിൽ എങ്കിലും ആഘോഷിക്കണം, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍. എല്ലാരും എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു.'. മണികണ്ഠൻ ആചാരിയ്ക്ക് ആശംസ നേർന്ന് സിനിമ ലോകം രംഗത്തെത്തിയിട്ടുണ്ട്.

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ഈ ചിത്രത്തിലൂടെ നേടി. ബാലേട്ടൻ എന്ന കഥാപാത്രത്തെയാണ് മണികണ്ഠൻ അവതരിപ്പിച്ചത് . മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും താരം സജീവമാണ്. കഴിഞ്ഞ വർഷം രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ താരം തമിഴിലും അരങ്ങേറിയിരുന്നു.

വിവാഹ വീഡിയോ പുറത്ത്

More from Filmibeat

Read more about: manikandan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X