'കേരളത്തിലെ ആൺകുട്ടികൾക്ക് പെൺകുട്ടികളെ കിട്ടാനില്ലെന്ന് സെൻസസുണ്ടായിരുന്നു, അതിലൊരു ആൺകുട്ടി ഞാനാണ്'
വർഷങ്ങളായി മലയാളികൾക്ക് പരിചിതമായ മുഖമാണ് നടൻ മണിക്കുട്ടന്റേത്. സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായി നിൽക്കുന്ന താരമാണ്. ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ വിജയി കൂടിയാണ് മണിക്കുട്ടന്‍. ഷോയില്‍ മത്സരിച്ചതോടെയാണ് മണിക്കുട്ടന് എംകെ എന്ന് പേര് വന്നത്. മികച്ച പിന്തുണയായിരുന്നു അദ്ദേഹത്തിന് ഷോയിൽ ആയിരുന്നപ്പോൾ ലഭിച്ചത്. ഷോ ഇടയ്ക്ക് വെച്ച് നിര്‍ത്തിയെങ്കിലും വോട്ടിംഗിലൂടെയായിരുന്നു വിജയിയെ തീരുമാനിച്ചത്.
മണിക്കുട്ടന്റെ ഗെയിമിനേക്കാളും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകളാണ് ബിഗ് ബോസിലായിരുന്നപ്പോൾ മണിക്കുട്ടന് വലിയ രീതിയിൽ ജനപിന്തുണ ലഭിക്കാൻ കാരണമായത്. മണിക്കുട്ടന്റെ ആരാധകരിൽ ഒന്നും ഇന്നും ഏറെയും സ്ത്രീകളാണ്. എന്നാൽ മുപ്പത്തിയെട്ടുകാരനായ താരം ഇതുവരെ വിവാഹിതനായിട്ടില്ല. ബിഗ് ബോസിലായിരുന്നപ്പോൾ നടി കൂടിയായ സൂര്യ മണിക്കുട്ടനോട് പ്രണയം വെളിപ്പെടുത്തിയിരുന്നു.

എന്നാൽ അതീവ ബഹുമാനത്തോടെ മണിക്കുട്ടൻ അത് നിരസിക്കുകയാണ് ചെയ്തത്. എന്നാൽ ഷോയിൽ വോട്ട് നേടാൻ വേണ്ടി മാത്രം സൂര്യ മണിക്കുട്ടനോട് പ്രണയം അഭിനയിക്കുകയായിരുന്നു എന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തൽ. ഷോയിൽ നിന്നും പുറത്തിറങ്ങിയശേഷം സിനിമയും വെബ് സീരിസ് അഭിനയവും മോഡലിങുമെല്ലാമായി മണിക്കുട്ടൻ തിരക്കിലാണ്.
അടുത്തിടെയായി തഗ് റിപ്ലെകൾ കൊടുത്ത് സിനിമ പ്രമോഷൻ അഭിമുഖങ്ങളിലും മണിക്കുട്ടൻ സ്കോർ ചെയ്യുന്നുണ്ട്. ഇന്റ്‍വ്യു കിങ് ധ്യാൻ ശ്രീനിവാസന് മണിക്കുട്ടൻ ഭീഷണിയാകുമോയെന്നൊക്കെ ആരാധകർ തമാശയായി പറയാറുണ്ട്. മലയാള സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർമാരിൽ ഒരാളായ മണിക്കുട്ടൻ കഴിഞ്ഞ ദിവസം അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സിൽ അതിഥിയായി എത്തിയിരുന്നു.
അവിടെ വെച്ച് തന്റെ വിവാഹത്തെ കുറിച്ച് ഷോയുടെ അവതാരക എലീന പടിക്കലുമായി മണിക്കുട്ടൻ നടത്തിയ സംഭാഷണമാണിപ്പോൾ ശ്രദ്ധനേടുന്നത്. കേരളത്തിലെ ആൺകുട്ടികൾക്ക് പെൺകുട്ടികളെ കിട്ടാനില്ലെന്ന് കഴിഞ്ഞ സെൻസസിലുണ്ടായിരുന്നുവെന്നും അതിലൊരു ആൺകുട്ടി താനാണെന്നുമാണ് മണിക്കുട്ടൻ പറഞ്ഞത്. സങ്കൽപ്പത്തിലുള്ള പെൺകുട്ടി എങ്ങനെയായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ അതൊരു പെൺകുട്ടിയായിരുന്നാൽ മതിയെന്നായിരുന്നു മണിക്കുട്ടന്റെ മറുപടി.
നല്ല കാർക്കൂന്തൽ വേണമെന്ന് ആഗ്രഹമുണ്ടോയെന്ന് എലീന ചോദിച്ചപ്പോൾ അത്തരത്തിലുള്ള ഒരു മോഹവുമില്ലെന്നും കാർക്കൂന്തൽ ഇല്ലെങ്കിലും ബോബ് ഹെയറാണെങ്കിലും താൻ ഓക്കെയാണെന്നാണ് മണിക്കുട്ടൻ പറഞ്ഞത്. പെൺകുട്ടികൾക്ക് കേരളത്തിൽ ക്ഷമമുള്ളതായി തോന്നുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ മണിക്കുട്ടന്റെ മറുപടി ഇങ്ങനയായിരുന്നു...

കേരളത്തിലെ ആൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാനില്ലെന്ന് കഴിഞ്ഞ സെൻസസിൽ പറയുന്നുണ്ടായിരുന്നു. അതിൽ ഒരു ആൺകുട്ടി ഞാനാണ് എന്നാണ് മണിക്കുട്ടൻ പറഞ്ഞത്. എവിടെയോ എന്തോ മിസ്റ്റേക്കുണ്ടെന്നായിരുന്നു ഉടൻ എലീനയുടെ മറുപടി.
അതിനും ഒരു തഗ് റിപ്ലൈ മണിക്കുട്ടനുണ്ടായിരുന്നു. ഒരു മിസ്റ്റേക്കും തനിക്കില്ലെന്നും വേണമെങ്കിൽ ഡോക്ടർ സർട്ടിഫിക്കറ്റ് കൊണ്ടുവന്ന് കാണിക്കാമെന്നുമാണ് മണിക്കുട്ടൻ പറഞ്ഞത്. താരത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്.
സങ്കപത്തിലുള്ള പെൺകുട്ടി കേരളത്തിലില്ലാത്തതാണോ പ്രശ്നം?, മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞുവോ?, മാട്രാമോണിയിൽ രജിസ്റ്റർ ചെയ്യാം എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ധ്യാൻ ശ്രീനിവാസൻ സിനിമ സീക്രട്ടാണ് മണിക്കുട്ടൻ അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമ. എസ്.എൻ സ്വാമിയായിരുന്നു സിനിമയുടെ സംവിധാനം.


Click it and Unblock the Notifications











