twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റേഷനരി വാങ്ങുന്നതിൽ എനിക്കൊരു നാണക്കേടുമില്ല, മകനോടൊപ്പം റേഷൻ കടയിലേയ്ക്ക് മണിയൻ പിള്ള രാജു

    |

    കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജനങ്ങളോട് വീട്ടിലിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണിന്റെ ഭാഗമായി ജനങ്ങൾക്ക് സൗജന്യ റേഷൻ്‍ഉൾപ്പെടെയുള്ള സഹായവുമായി സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ സൗജന്യ പൊതിച്ചോറുകളും നൽകുന്നുണ്ട്.

    ഇപ്പോഴിത ജീവിതത്തിൽ സൗജന്യ റേഷൻ വാങ്ങിയതിന്റെ സന്തോഷം പങ്കുവെച്ച് നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ആദ്യമായി സൗജന്യ റേഷൻ വാങ്ങിയതിനെ കുറിച്ച് താരം പറഞ്ഞത്. കൂടാതെ റോഷൻ അരി ചോറ് കഴിച്ച് ജീവിച്ചു വളർന്ന് ബാല്യകാലത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. റോഷൻ അറി വാങ്ങുന്നതിൽ തനിയ്ക്ക് ഒരു നാണക്കേടുമില്ലെന്നും താരം പറയുന്നുണ്ട്.

    മകനേയും  കൂട്ടി

    കൊവിഡ് കാലമായതിനാൽ ഷൂട്ടിങ് മുടങ്ങി വീട്ടിനുള്ളിൽ തന്നെ അടച്ചിരിക്കുമ്പോഴാണു സർക്കാരിന്റെ സൗജന്യ റേഷൻ വിതരണം തുടങ്ങുന്നത്.ഭാര്യയുടെ പേരിലുള്ള വെള്ളക്കാർഡിലെ നമ്പറിന്റെ അവസാനം ഒന്ന് ആണ്. അതിനാൽ ആദ്യ ദിവസം തന്നെ റേഷൻ വാങ്ങാനായി വീട്ടിൽ നിന്ന് ഇറങ്ങി. മകൻ നിരഞ്ജനൊപ്പമാണ് റേഷൻ കടയിൽ പോയത്. തിരുവനന്തപുരത്തു ജവഹർ നഗറിലുള്ള റേഷൻ കടയിലേക്കു നടന്നു പോകുമ്പോൾ എതിരെ വന്നയാൾ ചോദിച്ചു.. എങ്ങോട്ടാ? റേഷൻ വാങ്ങാനെന്നു പറഞ്ഞപ്പോൾ ‘‘സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാൻ'' എന്നായിരുന്നു അയാളുടെ പ്രതികരണം.‘‘എനിക്കൊരു നാണക്കേടുമില്ല... ഇതൊക്കെ നാണക്കേടാണെങ്കിൽ ഈ നാണക്കേടിലൂടെയാണു ഞാൻ ഇവിടെ വരെ എത്തിയത്'' എന്നു പറഞ്ഞു മകനെയും കൂട്ടി നടന്നു.

     അരി വാങ്ങാനുള്ള  കാരണം

    റേഷൻ കടയിൽ വലിയ തിരക്കില്ലായിരുന്നു. 10 കിലോ പുഴക്കലരിയും 5 കിലോ ചമ്പാവരിയും വാങ്ങി. ഒരു പൈസ പോലും കൊടുക്കേണ്ടി വന്നില്ല. നല്ലൊന്നാന്തരം അരി. വീട്ടിലെത്തി ചോറു വച്ചപ്പോൾ നല്ല രുചി. വീട്ടിൽ സാധാരണ വയ്ക്കുന്ന അരിയുടെ ചോറിനെക്കാൾ നല്ല ചോറായിരുന്നു ഇത്.റേഷനരി മോശമെന്നു ചിലരുടെയൊക്കെ ഫേസ്ബുക്ക് സന്ദേശങ്ങളും ആക്ഷേപങ്ങളും കണ്ടാണ് മണിയൻ പിള്ള രാജു അരി വാങ്ങാൻ തീരുമാനിച്ചത്.

    പ്രധാന ആഹാരം


    ഇത്തരം പോസ്റ്റുകൾ കണ്ടപ്പോൾ രാജു തന്റെ കുട്ടിക്കാലത്തെ കുറിച്ചും ഓർമിച്ചെടുക്കുകയായിരുന്നു.. അഞ്ചു മക്കളുള്ള കുടുംബത്തിൽ റേഷനരിയായിരുന്നു പ്രധാന ആഹാരവും ആശ്രയവും.അന്നൊക്കെ കഴിക്കുന്ന പ്ലേറ്റിൽ നിന്ന് ഒരു വറ്റ് താഴെ വീണാൽ അച്ഛൻ നന്നായി വഴക്കു പറയും. ആ ചോറ് പെറുക്കിയെടുപ്പിച്ചു കഴിപ്പിക്കും.അന്നൊക്കെ റേഷൻ കടയിൽപോകാൻ വാടകയ്ക്ക് സൈക്കിൾ എടുക്കാൻ 25 പൈസ അച്ഛൻ തരും. അതു ലാഭിക്കാൻ വേണ്ടി നടന്നാണ് കടയിൽ പോവുക.

    പ്രധാന ഭക്ഷണം

    അരിയും ഗോതമ്പും പഞ്ചസാരയും ഒക്കെ വാങ്ങി തലയിൽ വച്ച് വീട്ടിലേക്കു നടക്കും. അരി വീട്ടിൽ കൊണ്ടുവന്നാലും പണി കഴിയില്ല. അരി നിറയെ കട്ടയും പുഴുവും കല്ലുമായിരിക്കും. അതെല്ലാം പെറുക്കി മാറ്റി വൃത്തിയാക്കി അമ്മയ്ക്കു കൊടുക്കണം. അന്ന് നാറ്റമുള്ള ആ ചോറായിരുന്നു വീട്ടിലെ മുഖ്യ ഭക്ഷണം.വിശപ്പുള്ളതു കൊണ്ട് ആ നാറ്റം ആരും അറിഞ്ഞതേയില്ല. അന്നൊക്കെ കഞ്ഞിവെള്ളത്തിൽ മുക്കിയ വസ്ത്രം ധരിച്ചവന്റെ അടുത്തിരുന്നാൽ ആ ചോറിന്റെ മണം വരും.ഇന്ന് റേഷനരിയെ ആക്ഷേപിക്കുന്നവർക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ല. അല്ലെങ്കിൽ അവർ അതെല്ലാം വേഗം മറന്നു കാണുമായിരിക്കും. അക്കാലത്തു നിന്നാണ് ഇപ്പോഴത്തെ ഇത്ര നല്ല റേഷൻ അരിയിലേക്കുള്ള മാറ്റം,.

     ബിലാൽ ഗെറ്റപ്പ്

    ബിഗ് ബി'യുടെ രണ്ടാം ഭാഗമായ ‘ബിലാലി'ൽ അഭിനയിക്കുന്നതിനു താടി നീട്ടി വളർത്തിയിരിക്കുകയാണ്. നരച്ച താടി വളർന്നപ്പോഴേക്കും ഷൂട്ടിങ് നിർത്തി വീട്ടിലിരിപ്പായി.വെളുത്ത താടിയുള്ള രാജുവിനെ കണ്ടാൽ ആരും തിരിച്ചറിയാത്ത സ്ഥിതിയായിട്ടുണ്ട്. ഷൂട്ടിങ് തുടങ്ങാൻ വൈകുമെന്നതിനാൽ താടി ഡൈ ചെയ്തുകൊള്ളാൻ സംവിധായകൻ അമൽ നീരദ് അനുമതി നൽകിയതായി രാജു പറഞ്ഞു. അങ്ങനെ ഡൈ ചെയ്തു കറുപ്പിച്ച താടി വീണ്ടും വെളുക്കുമ്പോഴെങ്കിലും ഷൂട്ടിങ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം

    Read more about: maniyanpilla raju
    English summary
    Actor Maniyanpilla Raju buy Free Government Rice
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X