India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വളരെ മോശമായ കാര്യമാണ് സിദ്ദിഖ് ചെയ്തത്, ശരിയായ നടപടിയല്ല, വിമർശനവുമായി മണിയന്‍പിള്ള രാജു

  |

  താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിദ്ദിഖ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി മണിയന്‍പിള്ള രാജു. ഷമ്മി തിലകനും ഇതിനെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. വോട്ട് അഭ്യര്‍ത്ഥിച്ച് സിദ്ദീഖ് പങ്കുവെച്ച പോസ്റ്റില്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരായ പരാമര്‍ശവും ഉണ്ടായിരുന്നു. ഇതിനെതിരെയായിരുന്നു മണിയൻപിളള രാജുവിന്റെ പ്രതികരണം. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സിദ്ദീഖ് പോസ്റ്റിട്ടത് ശരിയായില്ലെന്നാണ് നടൻ പറയുന്നത്.

  തന്നെ ഭാനുമതിയാക്കിയത് ഐ വി ശശി, ആ രണ്ട് നടിമാർക്ക് വേണ്ടി മോഹൻലാലും രഞ്ജിത്തും വാശി പിടിച്ചു

  ''എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സിദ്ദിഖ് പോസ്റ്റിട്ടത് ശരിയായ നടപടിയല്ല. വളരെ മോശമായ കാര്യമാണ് സിദ്ദിഖ് ചെയ്തത്. മത്സരം നടക്കുന്നത് സംഘടനയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. നീണ്ട കാലത്തിന് ശേഷമാണ് അമ്മയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ തമ്മില്‍ കണ്ടാല്‍ മിണ്ടാത്തവര്‍ പോലും ഇപ്പോള്‍ വിളിച്ചു വോട്ട് ചോദിക്കുന്ന നിലയായി. ആരേയും താഴ്ത്തിക്കെട്ടി ഞാന്‍ വോട്ടു ചോദിച്ചിട്ടില്ല. ഞാന്‍ മത്സരിക്കുന്നുണ്ട്''. - എന്നായിരുന്നു മണിയന്‍പിള്ള രാജു പറഞ്ഞത്.

  കല്യാണത്തിന് മുൻപ് തന്നെ വിക്കിയുടെ വീട്ടിൽ എത്തി, വിവാഹത്തിന് മുൻപ് മരുമകൾ ആയതിനെ കുറിച്ച് നിത്യദാസ്

  രണ്ട് ദിവസം മുന്‍പാണ് നടന്‍ സിദ്ദീഖ് വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിലെ അവസാന വരികള്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ളതായിരുന്നു. 'ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങള്‍ക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാദ്ഗാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല...' എന്നായിരുന്നു പരാമര്‍ശം.

  ഷിമ്മി തിലകനും ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. സിദ്ദിഖ് നടത്തിയ പരമാര്‍ശം തന്നെ കുറിച്ച് ആണെന്ന് എല്ലാവര്‍ക്കും മനസിലാവുമെന്നും ഷമ്മി തിലകൻ പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനോടാണ് വെളിപ്പെടുത്തിയത്. '' സിദ്ദിഖ് സമൂഹമാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശം എന്നെ ഉദ്ദേശിച്ചാണ്. സിദ്ദിഖ് ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിന്റെ കുറ്റബോധം കൊണ്ടാണ്. പീഡനപരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും എനിക്കെതിരെ ഇല്ല. അപ്പോള്‍ സംഘടനയുടെ തലപ്പത്തിരിക്കാന്‍ എനിക്ക് യോഗ്യതയുണ്ട്. അമ്മ എക്കാലത്തും ഒരുപക്ഷത്തിന്റെ മാത്രം സംഘടനയാണ്. ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതിലൂടെ സ്വന്തം ധാര്‍മികതയാണ് അദ്ദേഹം കാണിച്ചത്. ഒപ്പ് ഇല്ലാതെ നോമിനേഷന്‍ തള്ളിയ വ്യക്തി ഞാന്‍ മാത്രമാണ്. അതുകൊണ്ട് പരാമര്‍ശം തന്നെ കുറിച്ചാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ഈ വിഷയം ജനറല്‍ബോഡിയില്‍ ഉന്നയിക്കും. ഉന്നയിച്ചാലും എത്രത്തോളം ഗുണം ഉണ്ടാകും എന്ന് അറിയില്ല. അമ്മ എക്കാലത്തും ഒരു വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. മുന്‍ വൈസ് പ്രസിഡന്‌റ് പത്രത്തിലൂടെ പ്രസ്താവന നടത്തുന്ന സാഹചര്യം വരെ മുന്‍പ് ഉണ്ടായതാണ്. സിദ്ദിഖിനെ പരാമര്‍ശം കണ്ട് പലരും വിളിച്ചിരുന്നു. ഭാരവാഹികള്‍ അടക്കം അംഗങ്ങളില്‍ പലരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഷമ്മി തിലകൻ പറഞ്ഞു.

  മ്മ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിദ്ധീഖ് ട്രഷററായും ജയസൂര്യ ജോ.സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാനലിൽ നിന്ന് ശ്വേത മേനോൻ, ആശ ശരത് എന്നിവരാണ് മത്സരിച്ചത്. മണിയൻ പിള്ള രാജു സ്വന്തം നിലയ്ക്കും മത്സരിക്കുകയുണ്ടായി. മണിയൻ പിള്ള രാജു അട്ടിമറി വിജയം നേടുകുയുണ്ടായി. ആശ ശരത് പരാജയപ്പെട്ടു. ഇതോടെ ശ്വേതയും മണിയൻപിള്ള രാജുവും വൈസ് പ്രസിഡന്‍റ് മാരാകും.

  എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ നിന്ന് നിവിൻ പോളി, ടൊവിനോ തോമസ്, ബാബുരാജ്, ലെന, മഞ്ജുപിള്ള, സുധീർ കരമന, രചന, സുരഭി ലക്ഷ്മി, ടിനി ടോം, ഉണ്ണി, ഹണി റോസ് എന്നിവരാണ് മത്സരിച്ചത്. ഇവർക്കെതിരെ ലാൽ, നാസർ ലത്തീഫ്, വിജയ് ബാബു എന്നിവർ മത്സരിക്കുകയുണ്ടായി. ഔദ്യോഗിക പാനലിലെ ഒമ്പതുപേർ വിജയിച്ചു. നിവിൻ പോളിയും ഹണി റോസും നാസറും പരാജയപ്പെട്ടു, ലാലും വിജയ് ബാബുവും അട്ടിമറി വിജയം നേടുകയുണ്ടായി. അമ്മയുടെ നിയമാവലി പുതുക്കി സ്ത്രീകൾക്കു വേണ്ടി അഞ്ചംഗ സമിതി രൂപീകരിക്കുകയുമുണ്ടായി.

  Read more about: amma അമ്മ
  English summary
  Actor ManiyanPilla Raju Criticize Siddique Facebook Post About Amma Election,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X