twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത്തവണ 42000, കറണ്ട് ബില്ല് കണ്ട് ഷോക്കടിച്ച് മണിയൻപിള്ള രാജു, മറുപടിയുമായി കെഎസ്ഇബി

    |

    ലോക്ക് ഡൗണിന് ശേഷം വന്ന കറണ്ട് ബില്ല് എല്ലാവരേയും ഷോക്ക് അടിപ്പിച്ചിരിക്കുകയാണ്. പുതിയ കറണ്ട് ബില്ല് കണ്ട് ഞെട്ടി നിൽക്കുകയാണ് ജനങ്ങൾ. സാധരണ ലഭിക്കുന്ന കറണ്ട് ബില്ലിൽ നിന്ന് മൂന്ന്, നാല് ഇരട്ടിയാണ് ഇപ്പോൾ വരുന്നത്. ഇത് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലും മറ്റും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിത കെഎസ്ഇബി ക്കെതിരെ രൂക്ഷ വിമർശനവുമായി മണിയൻപിള്ള രാജു രംഗത്ത്. തന്റെ പുതിയ കറണ്ട് ബില്ലുമായിട്ടാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

    maniyan pillaraju

    സാരിയുടുപ്പിക്കലും പാർട്ട് ടൈം ജോലി, മാസം കിട്ടും കൈനിറയെ കാശ്

    ഏഴായിരം രൂപയാണ് ബില്ല് വന്നിരുന്നത്. അത് പെട്ടെന്ന് 42,000 രൂപയായി മാറി എന്നാണ് മണിയൻപിള്ള രാജു പറയുന്നത്. ഇത് തീവെട്ടി കൊളളയാണെന്നും ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന സമയത്ത് കഴുത്തില്‍ കയറി ഞെക്കിപ്പിടിച്ചിരിക്കുകയാണ് കെഎസ്ഇബിയെന്നും മണിയന്‍പിള്ള രാജു ആരോപിക്കുന്നു. ചാനൽ ചർച്ചയ്ക്ക് ഇടെയായിരുന്നു താരം തനിയ്ക്ക് വന്ന കറണ്ട് ബില്ലിനെ കുറിച്ച് പറഞ്ഞത്. ഉയർന്ന കറണ്ട് ബില്ലിനെ കുറിച്ച് പരാതിയുമായി നടനും സംവിധായകനുമായ മധുപാലും രംഗത്തെത്തിയിരുന്നു.

    തുണി ഇസ്തിരിയിട്ടാല്‍ പൊള്ളുന്ന ലാഭം, മാസം 10 ലക്ഷം രൂപ വരെ വരുമാനവുമായി മലയാളി സംരംഭക


    അതേസമയം മണിയൻപിള്ള രാജുവിന്റെ ആരോപണത്തിൽ വിശദീകരണവുമായി വൈദ്യുത ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള രംഗത്തെത്തിയിരുന്നു. ഏഷ്യനെറ്റ് ചാനൽ ചർച്ചയിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. മണിയന്‍ പിള്ള രാജുവിന് ഉപയോഗിച്ച വൈദ്യുതിയുടെ ബില്‍ മാത്രമാണ് നല്‍കിയത്.ആറുമാസമായി അദ്ദേഹത്തിന്റെ വീട്ടിലെ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതിനാല്‍ മുന്‍ ബില്‍ തുകയുടെ ശരാശരിയാണ് ബില്ലായി നല്‍കിയതെന്നുമാണ് വൈദ്യുത ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള പറയുന്നത്. താരത്തിന്റെ വീട്ടിലേക്ക് ആള്‍ക്കാരെ അയച്ച് വിശദീകരിക്കാന്‍ തയ്യാറാണെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി.പരാതിയുമായി ആരെത്തിയാലും പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

    ലോക്ക്ഡൗൺ കാരണം റീഡിങ്ങ് എടുക്കാൻ വൈകിയതും, വേനൽക്കാല ഉപഭോഗം കൂടിയതും അടുത്ത സ്ലാബിലേക്ക് കടന്നതുമാണ് ബിൽ കൂടാൻ കാരണമെന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം. ലോക്ക്ഡൗണ്‍ കാലത്ത് വീടുകളിലെത്തി നേരിട്ട് റീഡിംഗ് എടുക്കാനാകാത്ത സാഹചര്യത്തില്‍ കൊണ്ടുവന്ന ശരാശരി ബില്ലിംഗാണ് വ്യാപക പരാതിക്ക് വഴിവച്ചത്. ലോക്ക്ഡൗണ്‍ കൂടി വന്നതോടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ കാണുന്നതെന്നുമാണ് കെ.എസ്.ഇ.ബി പറഞ്ഞു.

    Read more about: maniyanpilla raju
    English summary
    Actor Maniyanpilla Raju criticized Kseb,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X