twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സെറ്റിലുള്ളവർ ബുദ്ധിമുട്ടരുത്, സമയത്ത് വരണം, അതുമാത്രമാണ് ഉപദേശിച്ചത്'; മകനെ കുറിച്ച് മണിയൻ പിള്ള രാജു!

    |

    നടൻ മണിയൻപിള്ള രാജുവിന്റെ രണ്ടാമത്തെ മകനാണ് നിരഞ്ജ്. ബ്ലാക്ക് ബട്ടര്‍ഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് വെള്ളിത്തിരിയിലെത്തിയത്. മോഹൻലാല്‍ നായകനായ ചിത്രം ഡ്രാമ അടക്കമുള്ളവയില്‍ നിരഞ്ജ് അഭിനയിച്ചിട്ടുണ്ട്.

    വിവാഹ ആവാഹനമാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. ഡിയർ വാപ്പിയാണ് റിലീസിന് തയ്യാറെ‌ടുക്കുന്ന നിരഞ്ജിന്റെ ഏറ്റവും പുതിയ സിനിമ. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

    Also Read: രാവിലെ ചിക്കന്‍ കഴിച്ചിട്ട് വാ കഴുകിയിട്ടില്ല! പൃഥ്വിരാജ് ശരിക്കും മുഖത്ത് തുപ്പി; തുറന്ന് പറഞ്ഞ് ചന്ദ്രAlso Read: രാവിലെ ചിക്കന്‍ കഴിച്ചിട്ട് വാ കഴുകിയിട്ടില്ല! പൃഥ്വിരാജ് ശരിക്കും മുഖത്ത് തുപ്പി; തുറന്ന് പറഞ്ഞ് ചന്ദ്ര

    മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അച്ഛൻ മണിയൻ പിള്ള രാജുവിനൊപ്പം ആദ്യമായി നിരഞ്ജ് കോമ്പിനേഷൻ സീനുകളിൽ അഭിനയിച്ചതും ഡിയർ വാപ്പിയിലാണ്.

    ഇപ്പോഴിത അച്ഛനും മകനും തങ്ങളുടെ ഒരുമിച്ചുള്ള സിനിമാ അനുഭവം പങ്കുവെച്ചിരിക്കുകയാണ് പുതിയ അഭിമുഖത്തിൽ. 'നിരഞ്ജിനെ കാസ്റ്റ് ചെയ്തതിന് ശേഷമാണ് എന്നെ ഡിയർ വാപ്പി സിനിമയിലേക്ക് വിളിക്കുന്നത്.'

    സെറ്റിലുള്ളവർ ബുദ്ധിമുട്ടരുത്...

    'അതും നിരഞ്ജിന്റെ അച്ഛനായി വേഷമിടാൻ. ജീവിതത്തിൽ അച്ഛനാണല്ലോ സിനിമയിലും അതുവേണോ എന്നായിരുന്നു എന്റെ ചോദ്യം. അങ്ങനെ വേണമെന്ന് നിർമാതാവിനും സംവിധായകനും നിർബന്ധം. എനിക്ക് വളരെ കുറച്ച് ദിവസത്തെ ഷൂട്ടിങ്ങേ ഉണ്ടായിരുന്നുള്ളൂ. ഒരുമിച്ചുള്ള സീനുകളും കുറവായിരുന്നു.'

    'ഒട്ടേറെ സിനിമകളിൽ പൊലീസ് വേഷമിട്ടിട്ടുണ്ട്. കാക്കിപ്പടയിൽ നിരഞ്ജിനെ കണ്ടപ്പോൾ സെൻസർ ബോർഡിലെ ഒരംഗം പറഞ്ഞു... പഴയ രാജുവിനെ വീണ്ടും സ്ക്രീനിൽ കണ്ടുവെന്ന്. നിരഞ്ജ് സിനിമയിൽ വരുമ്പോൾ ഒരൊറ്റ ഉപദേശമെ നൽകിയുള്ളൂ നമ്മൾ കാരണം സെറ്റിലുള്ളവർ ബുദ്ധിമുട്ടരുത്. സമയത്ത് വരണം.'

    സമയത്ത് വരണം...

    'ഞങ്ങൾ സിനിമയിൽ‍ വരുന്ന കാലത്ത് സെറ്റിലെല്ലാവരും തമ്മിൽ‍ നല്ല സൗഹൃദങ്ങളുണ്ടാക്കും. ഇന്ന് പക്ഷെ അത് കുറവാണെന്ന് തോന്നുന്നു. അവനവനിലേക്ക് എല്ലാവരും ഒതുങ്ങി. സീൻ കഴിഞ്ഞാൽ പലരും കാരവനിലേക്ക് മടങ്ങും' മണിയൻ പിള്ള രാജു പറഞ്ഞു.

    അതേസമയം അച്ഛനൊപ്പം അഭിനയിച്ചപ്പോൾ ടെൻഷനായിരുന്നുവെന്നാണ് നിരഞ്ജ് പറഞ്ഞത്. 'ആദ്യമായാണ് അച്ഛനും മകനുമായി സ്ക്രീനിൽ എത്തുന്നത്. ബ്ലാക്ക് ബട്ടർഫ്ലൈയിൽ‍ ഞങ്ങൾ രണ്ടുപേരും ഉണ്ടായിരുന്നെങ്കിലും ഒന്നിച്ച് അഭിനയിച്ചിട്ടില്ല.'

    'ഫൈനൽസിലും അങ്ങനെത്തന്നെ. ആദ്യമായി അച്ഛന്റെ കൂടെ അഭിനയിക്കുന്നതിന്റെ ടെൻഷൻ നല്ലപോലെയുണ്ടായിരുന്നു.'

    Also Read: കാമുകനായിരിക്കുമ്പോള്‍ രോഹിത്തിനൊപ്പം പോയതൊക്കെ വീട്ടുകാര്‍ അറിഞ്ഞാണ്; നേരത്തെ വിവാഹം കഴിച്ചതിനെ പറ്റി ആര്യAlso Read: കാമുകനായിരിക്കുമ്പോള്‍ രോഹിത്തിനൊപ്പം പോയതൊക്കെ വീട്ടുകാര്‍ അറിഞ്ഞാണ്; നേരത്തെ വിവാഹം കഴിച്ചതിനെ പറ്റി ആര്യ

    അതുമാത്രമാണ് ഉപദേശിച്ചത്

    'കണ്ടാൽ തോന്നില്ലെങ്കിലും എനിക്ക് ടെൻഷനുണ്ടായിരുന്നു. എന്നെ നന്നായി വിമർശിക്കുന്നയാളാണ് അച്ഛൻ. ചില ചിത്രങ്ങളൊക്കെ കണ്ട് എന്തിനാണ് ഇങ്ങനെ സിനിമ ചെയ്യുന്നത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്.'

    'വളരെ സീനിയറായ ആർട്ടിസ്റ്റാണ് അച്ഛൻ. കോബിനേഷൻ ഇതാദ്യം. ടെൻഷൻ സ്വഭാവികമല്ലേ ഡബ്ബിങ് എല്ലാം കഴിഞ്ഞ് എന്നെ വിളിച്ച് പറഞ്ഞു -കൊള്ളാം... നീ നന്നായിട്ടുണ്ട്. അപ്പോഴാണ് ശരിക്കും സന്തോഷമായത്. സിനിമയിൽ അഭിനയിക്കണമെന്ന് ആദ്യം പറയുന്നത് അച്ഛനോടാണ്.'

    മകൻ നിരഞ്ജിനെ കുറിച്ച് മണിയൻ പിള്ള രാജു

    'അതൊന്നും അങ്ങനെ സാധിക്കില്ല. അതിനൊക്കെ നല്ല കഴിവുണ്ടാകണം. പാഷൻ വേണം എന്നൊക്കെയായിരുന്നു മറുപടി. അപ്പോൾ ഞാൻ സ്കൂൾ വിദ്യാർഥിയാണ്. അന്നെ മനസിലായി അച്ഛൻ സിനിമാ നടനാണെന്ന പരിഗണന കൊണ്ട് എനിക്ക് സിനിമ കിട്ടില്ലെന്ന്.'

    'ഇന്ന് പക്ഷെ ആ ചിന്തയാണ് എന്റെ ആദർശം. അച്ഛന്റെ പേരിലല്ല എന്റെ കഴിവുകൊണ്ട് തന്നെ സിനിമയുടെ ഭാഗമാകണം. ചെറുപ്പം മുതലെ സിനിമ ഇഷ്ടമായിരുന്നു. അതിനു മുമ്പ് ഇഷ്ടം കുട്ടികളുടെ ഡോക്ടർ ആകാനായിരുന്നു.'

    ചെറുപ്പം മുതലെ സിനിമ ഇഷ്ടമായിരുന്നു

    'പീഡിയാട്രിഷ്യൻ എന്ന പേര് കേട്ടപ്പോൾ തോന്നിയ ഇഷ്ടമാണ്. പേരിന്റെ ഭംഗി മാത്രം നോക്കി പ്രഫഷൻ തെരഞ്ഞെടുക്കാൻ നോക്കിയപ്പോഴാണ് മനസിലായത് പീഡിയാട്രിഷ്യനാകാൻ എളുപ്പമല്ല. അത്രയധികം പഠിക്കാനുണ്ടെന്ന്. പിന്നെയും സിനിമാ മോഹം പൊടിതട്ടിയെടുത്തു.'

    'പിന്നീട് ഇന്റർനാഷനൽ മാർക്കറ്റിങ് മാനേജ്മെന്റ് പഠിച്ചു. സിനിമയിലേക്ക് വരുന്നതിനു മുമ്പ് അക്കാദമിക് മേഖല ഉറപ്പാക്കണമെന്ന് അച്ഛനും നിർബന്ധമുണ്ടായിരുന്നു. സൗഹൃദങ്ങളുടെ കാര്യത്തിലും അച്ഛന്റെ രീതി പിന്തുടരാറുണ്ട്.'

    'ഞാൻ സീൻ കഴിഞ്ഞാലും സെറ്റിൽ തന്നെയുണ്ടാകും. വളരെ ഫ്രണ്ട്‌ലിയായി ഇടപെടുന്നത് ഗുണം ചെയ്യാറുണ്ടെന്നാണ് വിശ്വാസം' നിരഞ്ജ് പറഞ്ഞു.

    Read more about: maniyanpilla raju
    English summary
    Actor Maniyanpilla Raju Open Up About The Advice He Given To Son Niranj-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X