For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിലത് നമ്മൾ വേണ്ടയെന്ന് വിചാരിക്കും, എന്നാൽ മമ്മൂട്ടി അങ്ങനെയല്ല, നടനെ കുറിച്ച് മണിയൻപിള്ള രാജു

  |

  യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് മണിയൻപിള്ള രാജു. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്. 1975-ൽ പുറത്ത് ഇറങ്ങിയ ശ്രീകുമാരൻ തമ്പി ചിത്രമായ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയാണ് മണിയൻ പിള്ള രാജു ആദ്യമായി ക്യാമറയുടെ മുന്നിൽ എത്തിയത് എങ്കിലും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് മേനോൻ ചിത്രത്തിലൂടെയാണ്. ഈ സിനിമയോട മലയാള സിനിമയ്ക്ക് മണിയൻപിളള രാജു എന്നൊരു നടനെ കിട്ടുകയായിരുന്നു. ഈ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ നടനെ തേടി എത്തുകയായിരുന്നു. ഇന്നും സിനിമയിൽ സജീവമാണ് താരം.

  തമ്പിയിൽ നിന്ന് ശിവനെ കുറിച്ചുള്ള സത്യങ്ങൾ മനസ്സിലാക്കി ബാലനും ദേവിയും,സാന്ത്വനത്തിൽ പുതിയ പ്രശ്നം

  അഭിനേതാവ് മാത്രമല്ല നിർമ്മാതാവ് കൂടിയാണ് മണിയൻപിള്ള രാജു. നിരവധി ഹിറ്റ് ചിത്രങ്ങൾ താരം നിർമ്മിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ നിർമ്മാണ മേഖലയിലും തരം സജീവമാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മണിയൻ പിള്ള രാജുവിന്റെ ഒരു അഭിമുഖമാണ്. സഹപ്രവർത്തകരുമായി വളരെ അടുത്ത ബന്ധ സൂക്ഷിക്കുന്ന ആളാണ് മണിയപിള്ള രാജു. ഇപ്പോഴിത മമ്മൂട്ടിയുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മണിയൻ പിളള രാജു. സിനിമ മോശമാണെങ്കിൽ മമ്മൂക്കയോട് ഇതിനെ കുറിച്ച് തുറന്ന് പറയാറുണ്ടെന്നാണ് താരം പറയുന്നത്. കൗമുദി ടിവിയ്ക്ക് നൽകി അഭിമുഖത്തിലാണ് നടനുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്.

  ഒറ്റ മുറിയുള്ള ഫ്ലാറ്റിലാണ് നടൻ താമസിക്കുന്നത്, സൽമാൻ വിവാഹം കഴിക്കാത്തതിന്റ യഥാർത്ഥ കാരണം ഇതാണ്...

  അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...'' മമ്മൂട്ടി വളരെ പരുക്കന്‍ സ്വഭാവമുള്ള ആളാണെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ അദ്ദേഹം ശുദ്ധനായിട്ടുള്ള ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ വിചാരം പുള്ളിയാണ് മലയാള സിനിമയിലെ വല്യേട്ടന്‍ എന്നാണ്. നമ്മളെല്ലാം അദ്ദേഹത്തിന്റെ അിയന്‍മാരാണ്. ആ ഒരു സ്വതന്ത്ര്യവും സ്നേഹവും എല്ലാവരോടും ഉണ്ടാകും. അതൊരു നാട്യമല്ല. ഞാന്‍ വലിയൊരു സൂപ്പര്‍സ്റ്റാര്‍ ആണെന്നുള്ള വിചാരമില്ല

  അദ്ദേഹത്തിന്റെ വിചാരം പുള്ളിയാണ് മലയാള സിനിമയിലെ വല്യേട്ടന്‍ എന്നാണ്. നമ്മളെല്ലാം അദ്ദേഹത്തിന്റെ അനിയന്‍മാരാണ്. ആ ഒരു സ്വതന്ത്ര്യവും സ്നേഹവും എല്ലാവരോടും ഉണ്ടാകും. അതൊരു നാട്യമല്ല. ഞാന്‍ വലിയൊരു സൂപ്പര്‍സ്റ്റാര്‍ ആണെന്നുള്ള വിചാരമില്ല.ഷൂട്ടിംഗ് സമയത്ത് താരങ്ങളുടെ റൂമുകളില്‍ വലിയ പണക്കാരും നിര്‍മാതാക്കളും ദിവ്യന്മാരുമൊക്കെ ഇരുന്ന് ചര്‍ച്ചയായിരിക്കും. എന്നാല്‍ മമ്മൂട്ടി എന്ന് പറഞ്ഞ ആളുടെ മുറിയില്‍ അന്നും ഇന്നും മമ്മൂട്ടി മാത്രമേ ഉണ്ടാവുകയുള്ളു. സിനിമകള്‍ അതിനുള്ളില്‍ വെച്ച് കാണും. മമ്മൂട്ടിയുടെ മുറിയിലേക്ക് തട്ടാതെ കയറി ചെല്ലാന്‍ പറ്റുന്ന രണ്ട് പേരെ ഉള്ളു.
  ഒന്ന് താനും മറ്റൊന്ന് കുഞ്ചനുമാണെന്നും മണിയന്‍പിള്ള രാജു പറയുന്നു. തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും മമ്മൂട്ടിയുമായി പങ്കുവെയ്ക്കാറുണ്ടെന്നും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്'.

  മമ്മൂട്ടിയ്ക്കും കുടുംബത്തിനും ഒപ്പമായിരുന്നു മണിയൻപിള്ള രാജു പിറന്നാൾ ആഘോഷിച്ചത്. ഒരിക്കലും മറക്കാൻ കഴിയാത്ത പിറന്നാൾ ആയിരുന്നു അതെന്ന് താരം പറയുന്നത്. എന്റെ പിറന്നാൾ ദിവസം ഞാൻ അദ്ദേഹത്തെ വിളിച്ചു. പിറന്നാളിന്റെ കാര്യം അദ്ദേഹത്തിനോട് പറഞ്ഞു. നാട്ടിൽ പോയി എല്ലവർക്ക് ഒപ്പം ആഘോഷിക്കണ്ടേ എന്ന് ചോദിച്ചു. താൻ എറണാകുളത്ത് ഉണ്ടെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം തന്നോട് താജിൽ പോയി പിറന്നാൾ ആഘോഷിക്കാമെന്ന് പറഞ്ഞു.

  Recommended Video

  നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പ് ലോകമാകെ റിലീസ് | FilmiBeat Malayalam

  '' നിനക്ക് ചൈനീസ് ഭക്ഷണം ഇഷ്ടമല്ലേ? ഞാനും ഭാര്യയുമുണ്ട് നമുക്ക് മൂന്ന് പേർക്കും കൂടി താജിൽ പോകാമെന്ന് പറയുകയായിരുന്നു. വേണ്ട നിങ്ങളുടെ വീട്ടിലെ ഫുഡ് മതി എന്ന് പറയുകയായിരുന്നു. മമ്മൂക്കയുടെ ഭാര്യ ആയിരുന്നു ഭക്ഷണം വിളമ്പി തന്നത്. ഞങ്ങൾ മൂന്ന് പേരും ചേർന്ന് ഒരു ഫോട്ടോയും എടുത്തു. തന്റെ ജീവിതത്തിൽ മറക്കാത്ത പിറന്നാൾ ആയിരുന്നു അതെന്നാണ് നടൻ പറയുന്നത്. കൂടാതെ വളരെ നല്ല മനുഷ്യനാണെന്നും പറയുന്നുണ്ട്. എന്റെ ത്രിപ്പിൾ ആണ് ആദ്ദേഹം. ഉള്ള കാര്യം വെട്ടിത്തുറന്ന് പറയും. ചില കാര്യങ്ങൾ നമ്മൾ വേണ്ട എന്ന് വിചാരിക്കും. എന്നാൽ അദ്ദേഹം അങ്ങനെയല്ല. വെട്ടിത്തുറന്ന് പറയുമെന്നും മണിയൻ പിള്ള രാജു പറയുന്നു.

  English summary
  Actor Maniyanpilla Raju Opens Up About His 60 Th Birthday Celebration With Mammootty And Wife Sulfath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X